Don't Miss!
- News
ഹിമാചലില്‍ പട നയിക്കുന്നത് പ്രിയങ്ക; വന്‍ സന്നാഹം, ഓരോ ജില്ലയിലും പുതിയ ടീം, മാറാന്‍ കോണ്‍ഗ്രസ്
- Sports
EPL: ഗംഭീര തിരിച്ചുവരവ്, ആസ്റ്റന്‍ വില്ലയെ 3-2ന് തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റി ചാമ്പ്യന്മാര്
- Finance
പിപിഎഫ് പദ്ധതിയില്‍ അംഗമാണോ? 15 വര്‍ഷം കാലാവധി പൂര്‍ത്തിയായാല്‍ അക്കൗണ്ട് എന്തു ചെയ്യണം?
- Lifestyle
കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കാന്‍ യോഗാസനങ്ങള്‍ മതി
- Technology
15,000 രൂപയിൽ താഴെ വില വരുന്ന മികച്ച ക്യാമറ സ്മാർട്ട്ഫോണുകൾ
- Automobiles
വെറും ലുക്ക്സ് മാത്രമല്ല ഫ്ലാറ്റ് ബോട്ടം സ്റ്റിയറിംഗ് വീലുകൾ പല ഗുണങ്ങളുമുണ്ട്
- Travel
ഹൗസ്ബോട്ട്, ഓഫ്റോഡ് യാത്ര, ക്യാംപ് ഫയര്‍!! കെഎസ്ആര്‍ടിസിയുടെ ഈ യാത്ര പൊളിക്കും!!
ഡേറ്റിംഗ് സമയത്ത് ഐശ്വര്യ നൽകിയ ആ സർപ്രൈസ് ഞെട്ടിച്ചു, അമൂല്യമായ സമ്മാനത്തെ കുറിച്ച് അഭിഷേക് ബച്ചൻ
തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് അഭിഷേക് ബച്ചനും ഐശ്വര്യ റായിയും. ഇവരുടെ പ്രണയവും ഡേറ്റിംഗുമെല്ലാം ഇന്നും സിനിമ കോളങ്ങളിൽ ചർച്ചയാണ്. സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു ഐശ്വര്യ വിവാഹിതയാവുന്നത്. തുടർന്ന് സിനിമയിൽ നിന്ന് മാറി നിൽക്കുകയും ചെയ്തിരുന്നു. ഐശ്വര്യയുടെ ഇടവേള ആരാധകരെ ഏറെ ചൊടിപ്പിച്ചിരുന്നു. ഇതിനെ തുടർന്ന് ഭർത്താവ് അഭിഷേക് ബച്ചനെതിരെ രൂക്ഷ വിമർശനവുമായി ഇവർ രംഗത്ത് എത്തുകയും ചെയ്തിരുന്നു. എന്നാൽ ആഷ് സിനിമയിൽ നിന്ന് ഇടവേള എടുത്തത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും താൻ നിബന്ധിച്ചിട്ടില്ലെന്നും നടൻ പിന്നീട് പറഞ്ഞിരുന്നു. എന്നാൽ ഇത് വിശ്വസിക്കാൻ പ്രേക്ഷകർ തയ്യാറായിരുന്നില്ല.
ഡേറ്റിംഗ് സമയത്ത് കത്രീന ആയിരുന്നില്ല രൺബീറിന് സന്തോഷം നൽകിയത്, അത് നടിക്ക് സഹിക്കാൻ പറ്റിയില്ല
വിവാഹശേഷം ഗോസിപ്പ് കോളങ്ങളിൽ ഐശ്വര്യയും അഭിഷേക് ബച്ചനും ചർച്ചയായിരുന്നു. ഇവരുടെ വിവാഹമോചനത്തെ കുറിച്ച് നിരവധി വാർത്തകൾ പ്രചരിച്ചിരുന്നു. മകൾ ആരാധ്യ ജനിച്ചതിന് ശേഷവും ഇത് തുടർന്നിരുന്നു. എന്നാൽ ഇതൊന്നും കാര്യമാക്കാതെ ജീവിതം ആഘോഷിക്കുകയായിരുന്നു ജൂനിയർ ബച്ചനും ആഷും. ബോളിവുഡിൽ ഐശ്വര്യ അത്രയധികം സജീവമല്ലെങ്കിലും സിനിമകോളങ്ങളിൽ നടി ഏറെ ചർച്ചയാവാറുണ്ട് താരത്തിന്റെ ചെറിയ വിശേഷങ്ങൾ പോലും ബോളിവുഡ് കോളങ്ങളിൽ വലിയ വാർത്ത പ്രധാന്യം നേടാറുണ്ട്.
ശ്രീകുമാർ ചക്കപ്പഴത്തിൽ നിന്ന് പിൻമാറാനുള്ള കാരണം ഡയറക്ടർ, വെളിപ്പെടുത്തി സ്നേഹ ശ്രീകുമാർ

2007 ൽ ആയിരുന്നു ഐശ്വര്യയും അഭിഷേകും വിവാഹിതരാവുന്നത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. കല്യാണത്തിന് ശേഷമായിരുന്നു ഡേറ്റിംഗിനെ കുറിച്ചും തങ്ങളുടെ പ്രണയകാലത്തെ കുറിച്ചുമൊക്കെ താരങ്ങൾ വെളിപ്പെടുത്തിയത്. ബോളിവുഡിൽ അധികം ചർച്ചപ്പെടാത്ത ഡേറ്റിംഗ് ആയിരുന്നു ഇവരുടേത്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളിൽ വൈറലാവുന്നത് അഭിഷേകിന്റെ വാക്കുകളാണ്. ഡേറ്റിംഗ് സമയത്ത് ഐശ്വര്യ തനിക്ക് നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ചാണ് ജൂനിയർ ബച്ചൻ പറയുന്നത്. തന്റെ ജീവിതത്തിലെ ഏറ്റവും അമൂല്യമായ സമ്മാനമാണ് അതെന്നും നടൻ പറയുന്നു.

അഭിഷേക് ബച്ചൻ നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഇഷ്ടപ്പെട്ട പാട്ടിനെ കുറിച്ചും ഗായകനെ കുറിച്ചും സംസാരിക്കവെയാണ് ഐശ്വര്യ നൽകിയ സർപ്രൈസ് സമ്മാനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. അഭിഷേകിന്റെ വാക്കുകൾ ഇങ്ങനെ... ''അമേരിക്കൻ ഗായകൻ നെല്ലിയുടെ വലിയ ആരാധകനാണ് താൻ. ഇത് ഐശ്വര്യയ്ക്ക് അറിയാം. ഡേറ്റിംഗിൽ ആയിരുന്ന സമയത്ത് ആഷ് ആദ്ദേഹത്തിന്റെ ഓട്ടോഗ്രാഫുള്ള ഒരു മൈക്ക് തനിക്ക് സമ്മാനമായി തന്നിരുന്നു. അത് ഇപ്പോഴും തന്റെ വീട്ടിൽ മേശപ്പുറത്ത് വെച്ചിട്ടുണ്ടെന്ന് അഭിഷേക് ബച്ചൻ പറയുന്നു. കൂടാതെ നെല്ലിയ്ക്കൊപ്പം പാട്ട് പാടിയിട്ടുണ്ടെന്നും അഭിമുഖത്തിൽ പറയുന്നുണ്ട്

ദിവസങ്ങൾക്ക് മുൻപ് നൽകിയ മറ്റൊരു അഭിമുഖത്തിൽ ഐശ്വര്യ റായി ഏറ്റെടുത്ത ഉത്തരവാദിത്വത്തെ കുറിച്ച് നടൻ പറഞ്ഞിരുന്നു. ഇത് ബോളിവുഡ് സിനിമ കോളങ്ങളിൽ വലിയ ചർച്ചയായിരുന്നു. അഭിനയത്തിന് ഇടവേള നൽകി മകളെ വളർത്തുന്ന പൂർണ്ണ ഉത്തരവാദിത്വം നടി ഏറ്റെടുക്കുകയായിരുന്നു എന്നാണ് അഭിഷേക് പറഞ്ഞത്. അതിനുളള നന്ദിയും അഭിമുഖത്തിലൂടെ പറയുന്നുണ്ട്. വിവാഹത്തിന് ശേഷം താൻ ഒരു നടനെന്ന് നിലയിൽ വളർന്നതിന് പിന്നിൽ ഐശ്വര്യ ആണ്. 'നിങ്ങൾ അഭിനയിക്കൂ, ആരാധ്യയുടെ കാര്യം ഞാൻ നോക്കാമെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. അതുകൊണ്ട് ഇന്ന് ഞാൻ പുറത്ത് പോയി സ്വതന്ത്രമായി അഭിനയിക്കുന്നു. ഭർത്താക്കന്മാരോട് ഇങ്ങനെ പറയുന്ന എണ്ണമറ്റ അമ്മമാരുണ്ട്, അവരോട് നിങ്ങൾ നന്ദിയുള്ളവരായിരിക്കണം. 'വരൂ, നമുക്ക് 50-50 ഉത്തരവാദിത്തം വഹിക്കാം' എന്ന് പറയാൻ അവർക്ക് എല്ലാ അവകാശവുമുണ്ട്. ആ ഒരു കാഴ്ചപ്പാടിൽ," അദ്ദേഹം പറഞ്ഞു.

ലോക്ക് ഡൗണിന് ശേഷം സിനിമയിൽ സജീവമായിട്ടുണ്ട്. ഐശ്വര്യയുടേയും അഭിഷേകിന്റേയും ചിത്രങ്ങൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഒരു ചെറിയ ഇടവേളയ്ക്ക് ശേഷമാണ് നടി ക്യാമറയ്ക്ക് മുന്നിൽ എത്തുന്നത്. . മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയൻ സെൽവനമാണ് ആഷിന്റെ പുതിയ ചിത്രം. ഈ ചിത്രത്തിൽ രണ്ട് കഥാപാത്രത്തിലാണ് നടി എത്തുന്നത്. വൻ താരനിരയാണ് സിനിമയിൽ അണിനിരക്കുന്നത്.
-
രണ്ടാം വിവാഹത്തിന് മക്കളുടെ സമ്മതം വാങ്ങിയോ? മുന്‍ ഭര്‍ത്താവ് പറഞ്ഞതൊക്കെ നുണയാണെന്ന് ഇമ്മൻ്റെ മുൻഭാര്യ മോണിക
-
പൊലീസ് ഡിപ്പാര്‍ട്ട്മെന്റിലുള്ള ഒരുപാടുപേർ എന്നെ സ്നേഹിക്കുന്നതിന് കാരണം ഇതാണ്; അലന്‍സിയര്‍
-
എവിക്ഷനില്‍ വമ്പന്‍ ട്വിസ്റ്റ്; സേഫ് ഗെയിം കളിച്ചതാണ് അപര്‍ണ പറ്റിയ അബദ്ധം, പരിഭവങ്ങളുമായി ആരാധകരും