For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയോട് ഏറെ ആരാധന തോന്നിയത് അപ്പോഴാണ്; പങ്കാളിയായി കിട്ടിയത് ഭാഗ്യം, വെളിപ്പെടുത്തി അഭിഷേക് ബച്ചന്‍

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരങ്ങളാണ് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും. ബോളിവുഡിലെ പവര്‍ഫുള്‍ കപ്പിള്‍സ് എന്നാണ് താരങ്ങളെ അറിയപ്പെടുന്നത്. ഇവരുടെ ചെറിയ വിശേഷങ്ങള്‍ പോലും വലിയ വാര്‍ത്ത പ്രാധാന്യം നേടാറുണ്ട്. ബോളിവുഡ് കോളങ്ങളില്‍ നിന്ന് അകലം പാലിച്ചാണ് താരങ്ങള്‍ ജീവിക്കുന്നത്. എന്നിരുന്നാലും ആഷ്- ജൂനിയര്‍ ബച്ചന്‍ പേരുകള്‍ നിറ സാന്നിധ്യമാണ്. വിവാഹ ശേഷം ഗോസിപ്പ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ചയായ ദമ്പതികളും ഇവരാണ്. ഇതിനോടകം തന്നെ നിരവധി തവണ പാപ്പരാസികള്‍ ഇവരെ വിവാഹമോചിതരാക്കിയിട്ടുണ്ട്.

  ദില്‍ഷയ്ക്ക് മുന്നില്‍ മനസ് തുറന്ന് ബ്ലെസ്ലി, ക്രഷ് തോന്നാനുള്ള കാരണം ഇതാണ്; പോസിറ്റീവായി കേട്ട് താരം...

  ബോളിവുഡില്‍ തിളങ്ങി നില്‍ക്കുമ്പോഴാണ് ഐശ്വര്യ റായി വിവാഹിതയാവുന്നത്. അഭിഷേക് ബച്ചന്‍ സിനിമയില്‍ ഇടംപിടിച്ചു വരുന്ന സമയമായിരുന്നു അത്. വിവാഹത്തോടെ ആഷ് അഭിനയത്തിന് ഒരു ഇടവേള നല്‍കുകയായിരുന്നു. മകള്‍ ജനിച്ചതോടെ പൂര്‍ണ്ണമായും ക്യാമറ കണ്ണുകളില്‍ നിന്ന് നടി അപ്രത്യക്ഷമാവുകയായിരുന്നു. ഇത് ആരാധകരെ വളരെയധികം വേദനിപ്പിച്ചിരുന്നു. ബോളിവുഡിലെ സൂപ്പര്‍ താരത്തില്‍ നിന്നും സൂപ്പര്‍ മദറായി മാറുകയായിരുന്നു ആഷ്. എന്നാല്‍ വിചാരിച്ചത് പോലെ സിനിമയില്‍ വേണ്ടവിധം തിളങ്ങാന്‍ അഭിഷേക് ബച്ചന് കഴിഞ്ഞില്ല. കരിയറില്‍ നിരവധി താഴ്ചകള്‍ നടന് നേരിടേണ്ടി വന്നിരുന്നു. ഒപ്പം തന്നെ വിമര്‍ശനങ്ങളും കേള്‍ക്കേണ്ടി വന്നിരുന്നു. ഇതിനെല്ലാം നടന് പിന്തുണയുമായി കൂടെ നിന്നത് ഐശ്വര്യ റായി ആയിരുന്നു.

  പ്രണയിച്ചതിന് ശേഷം ഞാന്‍ കരയുന്നുണ്ടായിരുന്നു; ഇതുവരെ മനസിലായിട്ടില്ല, ആദ്യ പ്രണയത്തെ കുറിച്ച് ധന്യ

  ആഷ് നല്‍കുന്ന പിന്തുണയെ കുറിച്ച് അഭിഷേക് ബച്ചന്‍ എപ്പോഴും പറയാറുണ്ട്. ഇപ്പോഴിത ബോളിവുഡ് കോളങ്ങളില്‍ വൈറല്‍ ആവുന്നത് ഐശ്വര്യയെ കുറിച്ച് അഭിഷേക് ബച്ചന്‍ പറഞ്ഞ വാക്കുകളാണ്. ജീവിതത്തില്‍ നടി നല്‍കുന്ന പിന്തുണയെ കുറിച്ചാണ് ജൂനിയര്‍ ബച്ചന്‍ പറയുന്നത്. തന്റെ പുതിയ ചിത്രമായ 'ദസ്വി'യുടെ പ്രെമോഷന്റെ ഭാഗമായി നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒപ്പം തന്നെ ഐശ്വര്യയോട് ആരാധന തോന്നിയ കാര്യത്തെ കുറിച്ചും നടന്‍ പറയുന്നുണ്ട്.

  നടന്റെ വാക്കുകള്‍ ഇങ്ങനെ...' പുരുഷന്മാരെക്കാളും കുടുംബത്തില്‍ കൃത്യമായ തീരുമാനമെടുക്കാനുള്ള കഴിവ് സ്ത്രീകള്‍ക്കാണ്. ഐശ്വര്യ പോലെയൊരു ഭാര്യയെ കിട്ടിയതില്‍ താനും ഒപ്പം കുടുംബവും ലക്കിയാണ് . ജീവിതത്തിലെ ഏറ്റവും മോശം സമയത്തെ നല്ലരീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്തു കൊണ്ടു പോകന്‍ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു. ഒപ്പം തന്നെ കാര്യങ്ങള്‍ തന്റേതായ രീതിയില്‍ വീക്ഷിക്കുകയും തനിക്ക് വൈകാരികമായ പിന്തുണ നല്‍കുകയും ചെയ്യാറുണ്ട്. തന്റെ ജോലിയെ കൃത്യമായി മനസ്സിലാക്കന്നുണ്ടെന്നും' ജൂനിയര്‍ ബച്ചന്‍ കൂട്ടിച്ചേര്‍ത്തു.

  ഒപ്പം തന്നെ ഐശ്വര്യയില്‍ ഏറെ ആരാധന തോന്നിയ നിമിഷത്തെ കുറിച്ചും അഭിഷേക് ബച്ചന്‍ വെളിപ്പെടുത്തി. ഏറ്റവും അത്ഭുതകരമായ കാര്യം ഐശ്വര്യയെ പോലെയുള്ള ഒരു പങ്കാളിയെ ഈ മേഖലയില്‍ നിന്ന് കിട്ടിയതാണ്. അവളുടെ ജീവിതത്തിലെ വളരെ ദുഷ്‌കരമായ സമയത്ത് വളരെ കൃത്യമായ തീരുമാനമൊടുത്ത് അന്തസോടെയാണ് മുന്നോട്ട് സഞ്ചരിച്ചു എന്നാണ് ആരാധന തോന്നിയ നിമിഷത്തെ കുറിച്ച് താരം പറഞ്ഞത്. അഭിഷേക് ബച്ചന്റെ വാക്കുകള്‍ വൈറല്‍ ആയിട്ടുണ്ട്.

  നേരത്തെ എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖത്തിലും ഐശ്വര്യയില്‍ നിന്ന് പഠിച്ച ഒരു ഗുണത്തെ കുറിച്ച് പറഞ്ഞിരുന്നു. വിമര്‍ശനങ്ങളെ പോസിറ്റീവായി കാണാന്‍ പഠിച്ചത് ആഷിലൂടെയാണെന്നാണ് ജൂനിയര്‍ ബച്ചന്‍ പറഞ്ഞത്. ഒരിക്കല്‍ എന്റെ ഭാര്യ എന്നോട് പറഞ്ഞു, 'നിങ്ങള്‍ക്ക് 10,000 പോസിറ്റീവ് കമന്റുകള്‍ ലഭിക്കുന്നു, പക്ഷേ ഒരു നെഗറ്റീവ് കമന്റ് നിങ്ങളെ ബാധിക്കും. നിങ്ങള്‍ പോസിറ്റീവിറ്റിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും പോസിറ്റീവ് ലോകത്തിന്റെ സൗന്ദര്യം അനുഭവിക്കുകയും വേണം.' അതിന് ശേഷം ഞാന്‍ എപ്പോഴും കാര്യങ്ങളെ പോസിറ്റീവായി കാണാന്‍ ശ്രമിക്കാറുണ്ടെന്നും' അഭിഷേക് പറഞ്ഞു.

  English summary
  Abhishek Bachchan Revealed Why He Truely Admire His Wife Aishwarya Rai Bachchan, Revelation Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X