For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അമ്മയും ഭാര്യയും റിലീസിന് മുന്‍പ് തന്റെ സിനിമ കാണില്ല; മൂന്നാംകിട അഭിനയമാണെന്ന് അഭിഷേകിനോട് ആരാധകനും

  |

  ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയായ 'ദി ബിഗ് ബുള്‍' റിലീസിന് എത്തിയിരിക്കുകയാണ്. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ റിലീസ് ചെയ്ത സിനിമയ്ക്ക് വമ്പന്‍ സ്വീകരണമാണ് ലഭിച്ചത്. എണ്‍പതുകളുടെ അവസാനത്തിലും തൊണ്ണൂറുകളിലും സാമ്പത്തിക തട്ടിപ്പ് നടത്തുന്നതുമായി ബന്ധപ്പെട്ട കഥയാണ് സിനിമയുടെ ഇതിവൃത്തം.

  ബെഡ് റൂമിൽ നിന്നുള്ള മനോഹരമായ ഫോട്ടോഷൂട്ട്, സാക്ഷി അഗർവാളിൻ്റെ ചിത്രങ്ങൾ കാണാം

  എന്നാല്‍ സിനിമയുടെ റിലീസിന് പിന്നാലെ അഭിഷേക് ബച്ചനെ വിമര്‍ശിച്ച് കൊണ്ട് എത്തിയിരിക്കുകയാണ് ആരാധകര്‍. താരത്തിന്റെ അഭിനയം അത്ര പോരെന്ന് കളിയാക്കിയവര്‍ക്ക് അഭിഷേക് തന്നെ കിടിലന്‍ മറുപടി കൊടുത്തിട്ടുമുണ്ട്. ഇതോടെ താരത്തിന്റെ വാക്കുകള്‍ സോഷ്യല്‍ മീഡിയ ഏറ്റുപിടിച്ചിരിക്കുകയാണ്.

  ജൂനിയര്‍ ബച്ചന്‍ പതിവ് പോലെ മോശം തിരക്കഥയിലൊരുക്കിയ വളരെ മോശമായ സിനിമയില്‍ നിരാശപ്പെടുത്താതെ തന്റെ മൂന്നാം ക്ലാസ് അഭിനയം കാഴ്ച വച്ചിരിക്കുന്നു. പ്രതീക് ഗാന്ധിയും സ്‌കാം 1992 ഉം മൈലുകള്‍ക്ക് മുന്നിലാണ്. എന്നായിരുന്നു ഒരു ആരാധകന്‍ അഭിഷേകിന്റെ സിനിമ കണ്ടതിനെ കുറിച്ച് അഭിപ്രായപ്പെട്ടത്. 'ഹേയ് മനുഷ്യാ, നിങ്ങളെ ഞാന്‍ നിരാശനാക്കാത്തിടത്തോളം കാലം ഞാന്‍ സന്തുഷ്ടനാണ്. ഞങ്ങളുടെ സിനിമ കാണാന്‍ സമയം എടുത്തതിന് നന്ദി. എന്നായിരുന്നു മറുപടി.

  ഒരിക്കലും റിലീസിന് മുന്‍പ് എന്റെ സിനിമകള്‍ അമ്മ കാണാറില്ല. അവര്‍ക്കതില്‍ ഒരു അന്ധവിശ്വാസമുണ്ട്. എന്റെ കുടുംബത്തിലെ മറ്റ് ചിലര്‍ സിനിമ കണ്ടിരുന്നു. പക്ഷേ അമ്മ ഇതുവരെ കണ്ടില്ല. അമ്മയുടെ പിറന്നാള്‍ ദിനത്തിന് തലേ ദിവസമാണ് സിനിമ റിലീസ് ചെയ്യുന്നത്. പിറന്നാള്‍ സമ്മാനമെന്നോണം അന്ന് സിനിമ കാണാമെന്നാണ് പറഞ്ഞത്. സിനിമ കണ്ടശേഷം അമ്മ ശരിക്കുള്ള അഭിപ്രായം പറയുമെന്ന വിശ്വാസം എനിക്കുണ്ട്. അമ്മയെ പോലെ തന്നെയാണ് ഐശ്വര്യയും. റിലീസിന് മുന്‍പ് അവരും സിനിമ കാണാറില്ലെന്നും അഭിഷേക് പറയുന്നു.

  കുടുംബത്തിലെ ബാക്കി എല്ലാവരും കാണുകയും എല്ലാവര്‍ക്കും ഇഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. അച്ഛന്‍ അമിതാഭ് ബച്ചന്‍ വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. ഒരര്‍ഥത്തില്‍ താന്‍ സന്തോഷവാനാണ്. കാരണം എന്നെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട ഒരാള്‍ ഇതിനകം തന്റെ സിനിമയെ അംഗീകരിച്ച് കഴിഞ്ഞു. അതില്‍ താന്‍ സന്തോഷിക്കുന്നുണ്ടെന്നും താരം പറയുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അഭിഷേക് ബച്ചന് പുറമേ ഇല്യാന ഡിക്രൂസ്, സോഹം ഷാ, സമീര്‍ സോണി, മഹേഷ് മഞ്ചരേക്കര്‍, നികിത ദത്ത, സൗരഭ് ശുക്ല, രാം കപൂര്‍, സുപ്രീയ പഥക് കപൂര്‍, ശിശിര്‍ ശര്‍മ്മ തുടങ്ങി വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രം അജയ് ദേവ്ഗണ്‍ ഫിലിംസ്, ആനന്ദ് പണ്ഡിറ്റ് മോഷന്‍ പിക്‌ചേഴ്‌സ് എന്നീ ബാനറുകളിലാണ് സിനിമയുടെ നിര്‍മാണം. കൊവിഡ് പ്രതിസന്ധികള്‍ മൂലം റിലീസ് വൈകിയതിനാല്‍ ഹോട്ട്‌സ്റ്റാറിലൂടെയാണ് ചിത്രത്തിന്റെ റിലീസ്.

  English summary
  Abhishek Bachchan's Epic Reply To A Netizen Who Call Him 3rd Rate Actor In 'The Big Bull'
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X