For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  റോമില്‍ പിറന്നാളാഘോഷിച്ച് ഐശ്വര്യ റായ്! പ്രിയതമയ്ക്കായി അഭിഷേക് ബച്ചന്‍റെ സര്‍പ്രൈസ്!

  |

  ബോളിവുഡ് സിനിമയിലും മിന്നും താരമായ ഐശ്വര്യ റായിയുടെ പിറന്നാളാണ് നവംബര്‍ ഒന്നിന്. ആരാധകരും താരങ്ങളുമൊക്കെയായി നിരവധി പേരാണ് താരത്തിന് ആശംസ നേര്‍ന്ന് എത്തിയിട്ടുള്ളത്. ദീപാവലി ആഘോഷത്തിന് പിന്നാലെയായി ഐശ്വര്യയും അഭിഷേകും ആരാധ്യയുമൊക്കെ റോമിലേക്ക് പോയിരിക്കുകയാണ്. ഇത്തവണത്തെ പിറന്നാളാഘോഷം റോമില്‍ വെച്ചാണെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. 46ാമത് പിറന്നാളാണ് താരം ആഘോഷിക്കുന്നത്. 20 വര്‍ഷമായി ഐശ്വര്യ ലോന്‍ജീന്‍ ബ്രാന്‍ഡിനൊപ്പവും പ്രവര്‍ത്തിക്കുന്നുണ്ട്. അവരുടെ പുതിയ കളക്ഷന്‍സ് ലോഞ്ചിങ്ങ് പരിപാടിയിലും താരം പങ്കെടുത്തിരുന്നു.

  പരിപാടിക്കിടയില്‍ അഭിഷേകിനേയും ആരാധ്യയേയും വേദിയിലേക്ക് വിളിക്കുന്ന ഐശ്വര്യയുടെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു. ട്വിറ്ററിലൂടെ താരമായിരുന്നു വീഡിയോ പങ്കുവെച്ചത്. തനിക്കരികിലേക്കെത്തിയ മകളെ ഉമ്മ വെക്കുന്നതും ഓമനിക്കുകയും ചെയ്യുന്ന താരത്തെയായിരുന്നു വീഡിയോയില്‍ കണ്ടത്. പിറന്നാളാഘോഷത്തിനിടയിലെ കൂടുതല്‍ ചിത്രങ്ങളും വിശേഷങ്ങളും അറിയുന്നതിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

  ഇന്ത്യന്‍ സിനിമയിലെ തന്നെ മുന്‍നിര നായികയായി മാറിയപ്പോഴും കുടുംബത്തിന് പ്രാധാന്യം നല്‍കിയാണ് ഐശ്വര്യ മുന്നേറിയത്. വിവാഹ ജീവിതത്തിനൊപ്പം തന്നെ കരിയറും മുന്നോട്ട് കൊണ്ടുപോവണമെന്നായിരുന്നു നേരത്തെ താരം തീരുമാനിച്ചത്. ഓണ്‍സ്‌ക്രീനില്‍ മാത്രമല്ല ജീവിതത്തിലും മികച്ച ജോഡികളാണ് തങ്ങളെന്ന് തെളിയിച്ചാണ് ഇരുവരും മുന്നേറുന്നത്. ശക്തമായ പിന്തുണയാണ് ഇരുവര്‍ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇത്തവണത്തെ പിറന്നാളാഘോഷം എങ്ങനെയാണെന്നാണ് ആരാധകരുടെ ചോദ്യം.

  മകള്‍ വന്നതിന് ശേഷം ജീവിതത്തിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞ് താരമെത്തിയിരുന്നു. മികച്ച അവസരങ്ങള്‍ പോലും താരം വേണ്ടെന്ന് വെച്ചിരുന്നു. മകള്‍ക്ക് ചുറ്റുമായാണ് ഐശ്വര്യയുടേയും അഭിഷേകിന്റേയും ജീവിതം കറങ്ങുന്നത്. മിക്കപ്പോഴും ഐശ്വര്യയ്‌ക്കൊപ്പം മകളും ഉണ്ടാവാറുണ്ട്. തിരക്കുകളില്‍ പെട്ട് മകള്‍ക്ക് അമ്മയെ മിസ് ചെയ്യുന്ന അവസ്ഥയുണ്ടാവാതിരിക്കരുതെന്ന കാര്യത്തില്‍ താരത്തിന് നിര്‍ബന്ധമുണ്ട്.

  ആരോഗ്യം ശ്രദ്ധിക്കേണ്ടുന്നതിനെക്കുറിച്ചും സൗന്ദര്യം നിലനിര്‍ത്തുന്നതിനെക്കുറിച്ചുമൊക്കെ വാചാലയായാണ് താരം നേരത്തെ എത്തിയത്. അമ്മയെന്ന റോളിലും താനേറെ സന്തോഷവതിയാണൈന്നും ഐശ്വര്യ പറഞ്ഞിരുന്നു. ചെയ്യുന്ന കാര്യങ്ങളിലെല്ലാം സന്തോഷം കണ്ടെത്താറുണ്ട്. കാര്യങ്ങളെ പോസിറ്റീവായാണ് സമീപിക്കാറുള്ളതെന്നും താരം പറഞ്ഞപ്പോള്‍ നിറഞ്ഞ കൈയ്യടിയായിരുന്നു ലഭിച്ചത്. ചെറിയ പ്രായത്തില്‍ തന്നെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്ത് തുടങ്ങിയിരുന്നു.

  ഐശ്വര്യയ്ക്ക് ശക്തമായ പിന്തുണയുമായി അഭിഷേക് ബച്ചന്‍ ഒപ്പമുണ്ട്. ജന്മദിനവുമായി ബന്ധപ്പെട്ട് ഇറ്റലിയില്‍ വെക്കേഷന്‍ ആഘോഷിക്കാനുള്ള പ്ലാനിലാണ് അഭിഷേക്. ഭാര്യയുടെ മനോഹരമായ ചിത്രം പങ്കുവെച്ചാണ് താരപുത്രനെത്തിയത്. ഗൗണില്‍ അതീവ സുന്ദരിയായി നില്‍ക്കുന്ന ഫോട്ടോയായിരുന്നു അഭിഷേക് പോസ്റ്റ് ചെയ്തത്. ചിത്രം ഇതിനകം തന്നെ വൈറലായി മാറിയിരുന്നു. അദ്ദേഹത്തിന്റെ പോസ്റ്റിന് കീഴില്‍ നിരവധി പേരാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുള്ളത്.

  English summary
  Abhishek Bachchan's Lovely wishes to Aishwarya Rai.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X