For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയും അഭിഷേക് ബച്ചനും വേർപിരിയുന്നു? ജൂനിയർ ബച്ചന് പറയാനുള്ളത് ഇത് മാത്രം

  |

  ബോളിവുഡിലെ ക്യൂട്ട് റൊമാന്റിക് കപ്പിൾസാണ് നടി ഐശ്വര്യ റായി ബച്ചനും നടൻ അഭിഷേക് ബച്ചനും. ഒരു തലമുറയിൽ വൻ ചലനം സൃഷ്ടിച്ച നടിയായിരുന്നു ഐശ്വര്യ. ബോളിവുഡിലും തെന്നിന്ത്യൻ ചിത്രങ്ങളിലുമെല്ലാം ഒരുപോലെ തിളങ്ങാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞു. സിനിമയിൽ തിളങ്ങി നിന്നിരുന്ന സമയത്താണ് ബച്ചൻ കുടുംബത്തിലെ മരുമകളായി ഐശ്വര്യ എത്തുന്നത്. പിന്നീട് സിനിമയ്ക്ക് ഒരു ഇടവേള കൊടുത്ത് കുടുംബിനിയായി താരം ഒതുങ്ങി കൂടുകയായിരുന്നു.

  Abhishek Bachchan-aiswarya rai

  സിനിമയിൽ സജീവമല്ലെങ്കിലും ഐശ്വര്യ ഗോസിപ്പ് കോളങ്ങളിൽ നിറസാന്നിധ്യമായിരുന്നു. താരങ്ങളുടെ കുടുംബ ജീവിതത്തിലായിരുന്നു പപ്പരാസികളുടെ പ്രധാന നോട്ടം. നിരവധി തവണ വാർത്തകളിലൂടെ ഇവരെ വിവാഹ മോചിതരാക്കിയിട്ടുണ്ട്. ഇപ്പോൾ വീണ്ടും ഐശ്വര്യ അഭിഷേക് വിവാഹ മോചനം വാർത്തകളിൽ ഇടം പിടിച്ചിട്ടുണ്ട്.ഒരു ചടങ്ങിനിടെയുള്ള പഴയ വീഡിയോ വൈറലായതിനെ തുടർന്നാണ് ഇരുവരും ഡിവോഴ്സ് വക്കിൽ എത്തി എന്ന വാർത്ത പരക്കുന്നത്. ഇപ്പോഴിത ഇതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തി അഭിഷേക് ബച്ചൻ.

  അവൾക്ക് ആയുസ് പറഞ്ഞിരുന്നത് മാസങ്ങൾ മാത്രം, സഹായവുമായി ഓടിയെത്തിയത് സുരേഷ് ഗോപി

  വാർത്തയുടെ സത്യം എന്തെന്നറിയാം. ഇത്തരം റിപ്പോർട്ടുകളെ എത്രത്തോളം ഗൗനിക്കേണ്ട ആവശ്യമുണ്ടെന്നും അറിയാം. തങ്ങളുടെ ബന്ധത്തിൽ തീരുമാനമെടുക്കാൻ മൂന്നാമതൊരു ഘടകത്തെ അനുവദിക്കില്ല."ഞാൻ എന്റെ ഭാര്യയെ സ്നേഹിക്കുന്നു എന്നവൾക്കറിയാം. ഭാര്യ എന്നെ എന്തുമാത്രം സ്നേഹിക്കുന്നു എന്നെനിക്കുമറിയാം," അഭിഷേക് പറഞ്ഞു.അവരവരുടെ സൗകര്യത്തിന് ഓരോരുത്തർക്ക് കാര്യങ്ങൾ പടച്ചുവിടാമെങ്കിൽ അവർ അങ്ങനെ തന്നെ പൊയ്‌ക്കോട്ടെ. എല്ലാവരെയും എല്ലായിപ്പോഴും തൃപ്തിപ്പെടുത്താൻ സാധിച്ചെന്നു വരില്ല എന്നും അഭിഷേക് പറഞ്ഞു എന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു

  സിനിമയിൽ നിന്ന് വിട്ട് നിൽക്കുന്നുവെങ്കിലും ബോളിവുഡ് കോളങ്ങളിലും സമൂഹമാധ്യമങ്ങളിലും ഐശ്വര്യ നിറ സാന്നിധ്യമണ്. താരത്തിന്റെ ഗെറ്റപ്പും ലുക്കുമൊക്കെ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകാറുണ്ട്. വിവാഹം കഴിഞ്ഞ് ഒരു കുട്ടിയുടെ അമ്മയായിട്ടും ഇന്നും ബോളിവുഡ് പ്രേക്ഷകരുടെ ഇടയിൽ തിളങ്ങി നിൽക്കുന്നത് ഐശ്വര്യ മാത്രമാണ്. നടി അഭിനയത്തിലേയ്ക്ക് വീണ്ടും സജീവമാകുന്നു എന്നുള്ള വാർത്തകൾ പ്രചരിച്ചിരുന്നു.

  ഇത് കേട്ടാൽ എല്ലാവരും കരുതും എനിക്ക് വട്ടാണെന്ന്; സ്വപ്നയാത്രയെ കുറിച്ച് നടൻ മണികണ്ഠന്‍....

  സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിൽ എത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു, തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിരുന്നു. തുടർന്ന് ഹിന്ദിയിൽ സജീവമാകുകയായിരുന്നു താരം.
  2010-ൽ രാവൺ എന്ന ചിത്രത്തിൽ ഭർത്താവ് അഭിഷേക് ബച്ചനോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ചു. വിവാഹത്തിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം താരം പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു എ ദിൽ ഹായ് മുഷ്കിൽ. ചിത്രത്തിലെ താരത്തിന്റെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം ചിത്രമായ പൊന്നിയൻ സെൽവമാണ് താരത്തിന്റെ പുതിയ ചിത്രം.

  English summary
  Actor Abhishek Bachchan reacted to divorce rumours
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X