For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'സിനിമകളിൽ കാണുമ്പോലെ തോന്നി', കർവ ചൗഥിന് അഭിഷേക് ഐശ്വര്യയ്ക്ക് നൽകിയ സർപ്രൈസിനെ കുറിച്ച് ബി​ഗ് ബി

  |

  ഇക്കഴിഞ്ഞ ഞായറാഴ്ചയാണ് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പ്രധാന ആഘോഷങ്ങളിൽ ഒന്നായ കർവ ചൗഥ് നടന്നത്. ബോളിവുഡ് സെലിബ്രിറ്റികളടക്കം എല്ലാവരും കർവ ചൗഥ് ​ഗംഭീരമായി ആ​ഘോഷിക്കുകയും ചെയ്തു. നടിമാരെല്ലാം ഭർത്താക്കന്മാർക്കൊപ്പമുള്ള ചിത്രങ്ങളും കർവ ചൗഥ് ആ​ഘോഷങ്ങളുടെ ചിത്രങ്ങളും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇപ്പോൾ കർവ ചൗഥ് ആഘോഷ ദിനത്തിൽ ഐശ്വര്യയ്ക്ക് അഭിഷേക് നൽകിയ സർപ്രൈസിനെ കുറിച്ചുള്ള വാർത്തകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. ബോളിവുഡ് ബി​ഗ് ബി അമിതാഭ് ബച്ചനാണ് ഇതേ കുറിച്ച് സോഷ്യൽമീഡിയ വഴി അറിയിച്ചത്.

  Also Read: ചിരി കാരണം പല സിനിമകളിൽ നിന്നും ഒഴിവാക്കപ്പെട്ടിട്ടുണ്ടെന്ന് സലീം കുമാർ

  എല്ലാ ആഘോഷങ്ങളും കുടുംബത്തോടെ കൊണ്ടാടുന്നവരാണ് ബച്ചൻ കുടുംബം. ഭർത്താവിന്റെ ദീർഘായുസിനായി സ്ത്രീകൾ വ്രതം അനുഷ്ടിക്കുന്ന ചടങ്ങിനെയാണ് കർവ ചൗഥ് എന്ന് വിളിക്കുന്നത്. ദസറയ്ക്കും ദീപാവലിയ്ക്കും ഇടയിൽ വരുന്ന കർവ ചൗഥ് ആഘോഷ ദിവസം ഭർത്താവിന്റെ ദീർഘായുസിനും ആരോഗ്യത്തിനും വേണ്ടി സ്ത്രീകൾ ജലപാനമില്ലാതെ വൃതമെടുക്കും. പരമ്പരഗതമായി വിവാഹിതരായ സ്ത്രീകൾ വിവാഹ വസ്ത്രം അ‌‌ണിഞ്ഞാണ് ഈ പൂജയിൽ പങ്കെടുക്കുന്നത്. മദ്ധ്യപ്രദേശ്, രാജസ്ഥാൻ, എന്നിവടങ്ങളിലും ഉത്തർപ്രദേശിന്റെയും ഹിമാചൽ പ്രദേശിന്റേയും ഹരിയാനയുടേയും പഞ്ചാബിന്റേയും ചില ഭാഗങ്ങളിലുമാണ് കൂടുതലായും ആഘോഷിച്ചുവരുന്നത്. പൂർണചന്ദ്രൻ വരുന്ന നാലാം ദിവസം മുതലാണ് ഈ വ്രതം ആരംഭിക്കുന്നത്. ഹിന്ദു ലൂണിസോളാർ കലണ്ടർ അനുസരിച്ച് അത് കാർത്തിക മാസമാണ്. ചിലപ്പോൾ വിവാഹം കഴിക്കാത്ത സത്രീകളും വരുംകാല വരനായി ഇങ്ങനെ ചെയ്യാറുണ്ട്.

  Also Read: 'അത് എന്റെയൊരു സൈക്കോളജിക്കൽ മൂവായിരുന്നു', വിവാഹത്തെ കുറിച്ച് നടി സ്വാസിക

  കപൂർ കുടുംബവും, ശിൽപാ ഷെട്ടിയും, നേഹാ കക്കറുമെല്ലാം ഇത്തവണ ആ​ഘോഷമായിട്ടാണ് കർവ ചൗഥ് കൊണ്ടാടിയത്. കർവ ചൗഥ് ആഘോഷത്തിന്റെ ഭാ​ഗമായി ഭർത്തക്കന്മാർ ഭാര്യമാർക്ക് സമ്മാനങ്ങൾ നൽകാറുമുണ്ട്. അത്തരത്തിൽ വിലമതിക്കാനാവാത്ത സമ്മാനമാണ് ഐശ്വര്യയ്ക്ക് ഇത്തവണ അഭിഷേകിൽ നിന്നും ലഭിച്ചത്. കർവ ചൗഥ് ആഘോഷ ദിവസം ഷൂട്ടിങ് സെറ്റിൽ നിന്ന് അഭിഷേക് ഭാര്യയ്ക്ക് വേണ്ടി പറന്നെത്തിയെന്നാണ് ബി​ഗ് ബി പറയുന്നത്. ഐശ്വര്യയ്ക്ക് മാത്രമല്ല അഭിഷേകിന്റെ അപ്രതീക്ഷിതമായ വരവ് കുടുംബത്തിലെ മറ്റെല്ലാവരേയും അത്ഭുതപ്പെടുത്തിയെന്നും ബച്ചൻ പറഞ്ഞു. അഭിഷേകിന്റെ സർപ്രൈസായുള്ള വരവ് കണ്ടപ്പോൾ ചില സിനിമകളിലെ സീനുകളാണ് ഓർമ വന്നതെന്നും അമിതാഭ് ബച്ചൻ കുറിച്ചു. 'ബ്രീത്ത്, ഇൻ ടു ദ ഷാഡോസ്' എന്ന വെബ് സീരിസിന്റെ ചിത്രീകരണവുമായി തിരക്കിലായിരുന്നു അഭിഷേക് എന്നതിനാൽ ആരും പെട്ടന്നുള്ള താരത്തിന്റെ വരവ് പ്രതീക്ഷിച്ചിരുന്നില്ല. ഐശ്വര്യയും ഭർത്താവിന്റെ അഭാവത്തിൽ കർവ ചൗഥ് വലിയ ആഘോഷമാക്കുന്നതിനെ കുറിച്ച് ചിന്തിച്ചിരുന്നില്ല. എന്നാൽ അപ്രതീക്ഷിതമായി ഭർത്താവ് കൺമുന്നിൽ‌ വന്നപ്പോൾ ഐശ്വര്യയ്ക്കും സന്തോഷം അടക്കാനായില്ല. അഭിഷേക് വന്നതോടെ കർവ ചൗഥ് കൂടുതൽ പൊലിമയുള്ളതായിയെന്നും ബച്ചൻ പറഞ്ഞു. ഓർമയിൽ സൂക്ഷിക്കാൻ കൂടുതൽ നല്ല നിമിഷങ്ങളും ഉണ്ടായിയെന്നും ബച്ചൻ കൂട്ടിച്ചേർത്തു.

  'കർവ ചൗഥ് ദിവസം വൈകിട്ട് മകൻ അഭിഷേക് ഒരു സർപ്രൈസ് നൽകി. അവൻ ബ്രീത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് ഡൽഹിയിൽ ആയിരുന്നു. ഒട്ടുംപ്രതീക്ഷിക്കാതെ യായൊരു മുന്നറിയിപ്പില്ലാതെ പെട്ടെന്ന് വീട്ടിൽ വന്നിറങ്ങി. ഇതൊന്നും പ്രതീക്ഷിക്കാത്ത കുടുംബത്തിൽ ആശ്ചര്യത്തിന്റെയും അത്ഭുതത്തിന്റെയും ആഹ്ലദപ്രകടനങ്ങളായിരുന്നു. അതിനാൽ കുടുംബത്തിൽ കർവ ചൗഥ് ഉത്സവപ്രതീതി തീർത്തു. എല്ലാവരും ഒരുമിച്ച് ഇരുന്ന് സന്തോഷം പങ്കിടുകയും ആഹാരം കഴിക്കുകയും ചെയ്തിരുന്നു. എന്നും ഓർമയിൽ ഈ ദിവസം സൂക്ഷിക്കും' അമിതാഭ് ബച്ചൻ കുറിച്ചു. അമിതാഭ് ബച്ചൻ തന്റെ പുതിയ ബ്ലോഗിൽ കർവാ ചൗഥ് ആഘോഷത്തെ കുറിച്ചും അത് അനുഷ്ഠിക്കേണ്ട രീതിയെ കുറിച്ചും വിവരിച്ചിരുന്നു. 'കർവ ചൗഥ് കുടുംബത്തോടൊപ്പം ഒരു ദിവസം... ഭാര്യമാർ ഭർത്താക്കന്മാരുടെ ദീർഘായുസിനും ആരോ​ഗ്യത്തിനും വേണ്ടി പ്രാർത്ഥിക്കുന്ന ദിവസം.. ദിവസം മുഴുവൻ ഉപവാസം.... പകലും വൈകുന്നേരവും... പ്രാർഥനകൾ.... പുതു വസ്ത്രങ്ങൾ ധരിച്ച് വൈകിട്ടുള്ള ചടങ്ങുകൾക്കായുള്ള കാത്തിരിപ്പ്. പിന്നീട് അരിപ്പയിലൂടെ ചന്ദ്രനെ കാണൽ.... തുടർന്ന് പ്രത്യേക പ്രാർഥനകൾക്ക് ശേഷം ഭർത്താവിന്റെ കൈയ്യിൽ നിന്നും പാനീയങ്ങളും മധുര പലഹാരങ്ങളും കഴിച്ച് ഉപവാസം അവസാപ്പിക്കൽ' പരമ്പരാ​ഗതമായ കർവ ചൗഥ് ആഘോഷം എങ്ങനെയാണ് എന്നതിനെ കുറിച്ച് അമിതാഭ് ബച്ചൻ ബ്ലോ​ഗിൽ കുറിച്ചത് ഇങ്ങനെയാണ്.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  അടുത്തിടെയാണ് ബ്രീത്തിന്റെ രണ്ടാം സീസൺ വരുന്നുവെന്ന പ്രഖ്യാപനം അഭിഷേക് ബച്ചൻ നടത്തിയത്. ആമസോൺ പ്രൈം വെബ് സീരിസാണ് ബ്രീത്ത്. ബ്രീത്ത് ടീമിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് അഭിഷേക് ബച്ചൻ പുതിയ സീസണിന്റെ പ്രഖ്യാപനം നടത്തിയത്. അമിത് സദ്, നിത്യാ മേനോൻ, സയാമി ഖേർ, നവീൻ കസ്തൂരിയ എന്നിവരാണ് അഭിഷേകിന് പുറമെ വെബ് സീരിസിൽ പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത്. ലുഡോ, ദി ബി​ഗ് ബുൾ എന്നിവയാണ് അവസാനമായി റിലീസിനെത്തിയ അഭിഷേക് ബച്ചൻ സിനിമകൾ. 2000ത്തിലാണ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് അഭിഷേക് സിനിമയിലെത്തിയത്. സിനിമാ ജീവിതത്തിന്റെ ഇരുപത്തൊന്നാം വർഷത്തിലൂടെയാണ് അഭിഷേക് ഇപ്പോൾ സഞ്ചരിക്കുന്നത്. അടുത്തിടെ ഐശ്വര്യയ്ക്കൊപ്പം പാരിസ് ഫാഷൻ വീക്കിൽ പങ്കെടുക്കാൻ പോയ അഭിഷേകിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. സിനിമാ തിരക്കുകളും ഷൂട്ടിങുമായി അമിതാഭ് ബച്ചനും തിരക്കിലായിരുന്നു. ​ഗുലാബോ സിതാബോ, ചെഹരേ എന്നിവയാണ് അവസാനമായി റിലീസിനെത്തിയ അമിതാഭ് ബച്ചൻ സിനിമകൾ. കൂടാതെ അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബെനേ​ഗ ക്രോർപതിയുടെ ഷൂട്ടിങും നടക്കുന്നുണ്ട്. ജൂദ്, ബ്രഹ്മാസ്ത്ര, മെയ് ഡേ ​ഗുഡ് ബൈ തുടങ്ങിയവയാണ് ഇനി റിലീസിനെത്താനുള്ള അമിതാഭ് ബച്ചൻ സിനിമകൾ. മെയ് ഡെ സംവിധാനം ചെയ്തിരിക്കുന്നത് അജയ് ദേവ്​ഗൺ ആണ്. ബോളിവുഡിലെ അണിയറയിൽ ഒരുങ്ങുന്ന ബി​ഗ് ബജറ്റ് സിനിമയാണ് ബ്രഹ്മാസ്ത്ര. രൺബീർ കപൂർ, ആലിയ ഭട്ട്, മൗനി റോയി, ഡിംപിൾ കപാഡിയ തുടങ്ങി വലിയൊരു താരനിര തന്നെ അമിതാഭ് ബച്ചന് പുറമെ സിനിമയുടെ ഭാ​ഗമായിട്ടുണ്ട്. അയാൻ മുഖർജിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമയെ കുറിച്ചുള്ള ആരാധകരുടെ പ്രതീക്ഷയും വളരെ വലുതാണ്.

  English summary
  Abhishek Bachchan surprised Aishwarya Rai in Karwa Chauth, big b note goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X