For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ ഭാര്യയെ ഉപയോഗിച്ചു, ആ മുഖം ഇനി എനിക്ക് കാണണ്ട; മൗനി റോയിക്കെതിരെ നടന്‍ രംഗത്ത്‌

  |

  ടെലിവിഷനില്‍ നിന്നും സിനിമയിലെത്തിയ ഒരുപാട് താരങ്ങളുണ്ട്. ബോളിവുഡിന്റെ കിംഗ് ഖാന്‍ ഷാരൂഖ് ഖാന്‍ മുതല്‍ അന്തരിച്ച സുശാന്ത് സിംഗ് രജ്പുത് വരെ. അക്കൂട്ടത്തില്‍ ഒരാളാണ് മൗനി റോയ്. പരമ്പരകളിലൂടെ താരമായി മാറിയ മൗനി പിന്നീട് ബോളിവുഡിലെത്തുകയും ശക്തമായ സാന്നിധ്യമാവുകയുമായിരുന്നു. ഇപ്പോഴിതാ രണ്‍ബീര്‍ കപൂര്‍ നായകനായി എത്തുന്ന ബ്രഹ്‌മാണ്ഡ ചിത്രമായ ബ്രഹ്‌മാസ്ത്രയില്‍ വില്ലത്തിയായും മൗനി എത്തുകയാണ്.

  നീലയണിഞ്ഞ് അതിസുന്ദരിയായി തമന്ന; തെന്നിന്ത്യന്‍ താരത്തിന്റെ പുത്തന്‍ ചിത്രങ്ങള്‍

  കരിയറില്‍ മികച്ച നിലയിലെത്തി നില്‍ക്കുന്ന മൗനിക്കെതിരെ കടുത്ത ആരോപണങ്ങളുമായി എത്തിയിരിക്കുകയാണ് ഗായകനും നടനുമായ അമിത് ടണ്ടന്‍. ഇന്ത്യന്‍ ഐഡലിലെ മത്സരാര്‍ത്ഥിയായിരുന്ന അമിത് പിന്നീട് നടനായി മാറുകയായിരുന്നു. കസം തേരെ പ്യാര്‍ കി പരമ്പരയിലൂടെയാണ് താരമാകുന്നത്. താനും ഭാര്യ റൂബിയും ജീവിതത്തില്‍ സങ്കീര്‍ണമായ അവസ്ഥകളിലൂടെ കടന്നു പോകുമ്പോള്‍ മൗനി വഞ്ചിച്ചുവെന്നാണ് അമിത്തിന്റെ ആരോപണം.

  Mouni Roy

  അമിത്തും റൂബിയും തമ്മില്‍ പിണങ്ങി കഴിഞ്ഞപ്പോഴായിരുന്നു സംഭവം. 2017 ല്‍ ഇരുവര്‍ക്കുമിടയില്‍ അഭിപ്രായ ഭിന്നതുകളുണ്ടാവുകയും തുടര്‍ന്ന് ഇരുവരും അകന്ന് കഴികുയായിരുന്നു. ഇതിനിടെ റൂബി ഒരു കേസില്‍ പെട്ട് ദുബായിയില്‍ കുടുങ്ങി. ഭാര്യയെ രക്ഷിക്കാനായി അമിത് ഇന്ത്യയില്‍ നിന്നും ദുബായിയിലെത്തുകയായിരുന്നു. പിന്നാലെ ഇരുവരും തമ്മിലുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുകയും വീണ്ടും ഒരുമിക്കുകയുമായിരുന്നു. ഈ സമയത്ത് മൗനിയുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങളെക്കുറിച്ചാണ് താരം തുറന്നടിച്ചിരിക്കുന്നത്.

  ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമിത് മനസ് തുറന്നത്. തന്റേയും റൂബിയുടേയും ജീവിതത്തില്‍ മൗനി പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചുവെന്നും റൂബിയെ ഉപയോഗിച്ചുവെന്നുമാണ് അമിത്തിന്റെ ആരോപണം. ''മൗനി റോയ്, ആരാണത്? എന്റെ ഭാര്യ റൂബി ഇത് പറയില്ലെന്ന് അറിയാം, പക്ഷെ സത്യത്തില്‍ അവളെ അതൊക്കെ വല്ലാതെ ബാധിച്ചിട്ടുണ്ട്. മൗനി റോയിയുടെ മുഖം ഇനി കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അവളെന്റെ ഭാര്യയെ ഉപയോഗിക്കുകയായിരുന്നു'' എന്നായിരുന്നു അമിത് പറഞ്ഞത്.

  ''അവള്‍ ജെനുവിന്‍ ആണെന്നായിരുന്നു ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ റൂബി പ്രശ്‌നത്തിലായിരുന്നപ്പോള്‍ അവള്‍ ഞങ്ങളെ കയ്യൊഴിഞ്ഞു. ആളുകളുടെ മുഖം മാറുമെന്ന് പറയുന്നത് പോലെ. റൂബിയുടെ മനസിലെ നോവിച്ചു'' എന്നും അമിത് പറഞ്ഞു. ഇനി റൂബി മൗനിയുമായി വീണ്ടും സൗഹൃദത്തിലായാല്‍ താന്‍ കൂടെയുണ്ടാകില്ലെന്ന് ഭാര്യയോട് പറഞ്ഞിട്ടുണ്ടെന്നും അമിത് പറയുന്നു. ''റൂബി മറ്റുള്ളവര്‍ക്ക് വേണ്ടി എന്തും ചെയ്യും. സ്വന്തം ഭക്ഷണം പോലും വേണ്ടെന്ന് വെക്കും. പക്ഷെ മൗനിയ്ക്ക് ഞാന്‍ മാപ്പ് കൊടുക്കില്ല. അവളെ വീണ്ടും സ്വീകരിച്ചാല്‍ ഞാന്‍ ഇട്ടിട്ട് പോകുമെന്ന് റൂബിയോട് പറഞ്ഞിട്ടുണ്ട്'' എന്നും അമിത് പറയുന്നു.

  മൗനിയുടെ ആദ്യത്തെ പരമ്പരയായ ക്യൂന്‍കി സാസ് ഭീ കഭീ ബഹു ദീയില്‍ വച്ചാണ് അമിത്തുമായി പരിചയപ്പെടുന്നത്. ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീടാണ് പ്രശ്‌നങ്ങളുണ്ടാകുന്നത്. ദോവോം കി ദേവ് മഹാദേവ്, നാഗിന്‍ പരമ്പരകളിലൂടെയാണ് മൗനി റോയ് ടെലിവിഷന്‍ ലോകത്തെ സൂപ്പര്‍നായികയായി മാറുന്നത്. അക്ഷയ് കുമാര്‍ ചിത്രം ഗോള്‍ഡിലൂടെയാണ് ബോളിവുഡില്‍ നായികയായി അരങ്ങേറുന്നത്. പിന്നീട് കെജിഎഫ് ചാപ്റ്റര്‍ ഒന്നിലെ പാട്ടിലൂടെ തരംഗമായി മാറുകയായിരുന്നു. റോമിയോ അക്ബര്‍ വാള്‍ട്ടര്‍, മെയ്ഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകളിലെ വേഷങ്ങളും ശ്രദ്ധിക്കപ്പെട്ടു.

  കരീന തന്റെ മുഖത്ത് തുപ്പിയെന്ന് അക്ഷയ് കുമാര്‍; ചിത്രീകരണത്തിനിടെ സംഭവിച്ചത്‌

  സീതയാവാന്‍ 12 കോടി? ട്രോളുകള്‍ക്ക് കരീനയുടെ മറുപടിയിങ്ങനെ | Oneindia Malayalam

  ഒടിടി ലോകത്തും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മൗനി. ലണ്ടന്‍ കോണ്‍ഫെഡന്‍ഷ്യലിലൂടെയാണ് ഒടിടിയിലെത്തുന്നത്. ബിഗ് ബജറ്റ് ചിത്രമായ ബ്രഹ്‌മാസ്ത്രയാണ് ഇനി പുറത്തിറങ്ങാനുള്ളത്. ഇതൊരു സൂപ്പര്‍ ഹീറോ ചിത്രമാണെന്നും പ്രധാന നെഗറ്റീവ് വേഷത്തില്‍ മൗനിയാണ് എത്തുന്നതെന്നുമാണ് റിപ്പോര്‍ട്ടുകള്‍. അയാന്‍ മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രണ്‍ബീര്‍ കപൂര്‍ നായകന്‍ ആകുമ്പോള്‍ ആലിയ ഭട്ട് നായികയാകുന്നു. ബോളിവുഡിന്റെ ബിഗ് ബി അമിതാഭ് ബച്ചനും ചിത്രത്തിലൊരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. തെലുങ്ക് സൂപ്പര്‍താരം നാഗാര്‍ജുനയും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.

  Read more about: bollywood
  English summary
  Actor Amit Tandon Says Mouni Roy Used His Wife And He Doesn't Want To See Her
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X