India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കത്രീനയ്ക്കും ദീപികയ്ക്കും നായകന്മാരെ കിട്ടുന്നില്ല'; ബോളിവുഡ് നടന്മാരെ കളിയാക്കിയ പത്രത്തെ ട്രോളി ബി​ഗ് ബി!

  |

  ലോക സിനിമ ഏറ്റവും കൂടുതൽ ബഹുമാനിക്കുന്ന ഇന്ത്യൻ താരങ്ങളിൽ ഒരാളാണ് അമിതാഭ് ബച്ചൻ. അ​ദ്ദേഹത്തെ ജീവിത്തതിൽ എപ്പോഴെങ്കിലും ഒരിക്കൽ കാണാൻ സാധിക്കണമേയെന്ന് പ്രാർഥിക്കുന്നവർ നിരവധിയാണ്. എൺപതിനോട് അടുക്കാൻ പോകുന്ന ബി​ഗ് ബി ഇപ്പോഴും സിനിമയിലും ടെലിവിഷനിലുമായി നിറഞ്ഞ് നിൽക്കുകയാണ്. ബോളിവുഡ് താരങ്ങൾക്ക് പിന്നാലെയാണ് എപ്പോഴും വാർത്താ മാധ്യമങ്ങളും പാപ്പരാസികളും. അവിടുത്തെ താരങ്ങളുടെ വിശേഷങ്ങൾ ഒന്നും പോലും വിട്ടുപോകാതെ അവരുടെ ആരാധകരിലേക്ക് എത്തിക്കാനും അവർ ശ്രദ്ധിക്കാറുണ്ട്. ബോളിവുഡ് താരങ്ങളെ കുറിച്ചാണ് ഏറ്റവും കൂടുതൽ വാർത്തകൾ സോഷ്യൽമീഡ‍ിയയിൽ പ്രചരിക്കാറുള്ളത്.

  Also Read: 'ഭടന്റെ വേഷമുണ്ടെന്ന് പറഞ്ഞ് വിളിച്ചു, വൈശാലിയിലെ രാജാവായത് 23ആം വയസിൽ'; ബാബു ആന്റണി!

  അത്തരത്തിൽ ബോളിവുഡിലെ നടന്മാരുടെ ഉയരത്തെ കുറിച്ച് വന്ന വാർത്തയെ അമിതാഭ് ബച്ചൻ മനോഹരമായി ട്രോളിയിരിക്കുകയാണ്. ഷാഹിദ് കപൂർ, ആമിർ ഖാൻ എന്നിവരുടെ ഉയരത്തെ കളിയാക്കി വന്ന പത്രവാർത്തയുടെ കട്ടിങ് പങ്കുവെച്ചാണ് സർക്കാസം നിറഞ്ഞ മറുപടി അമിതാഭ് ബച്ചൻ പാപ്പരാസികൾക്ക് നൽകിയിരിക്കുന്നത്. തന്നേയും സഹ താരങ്ങളേയും കളയാക്കി വരുന്ന വാർത്തകളിൽ ആവശ്യം വരുമ്പോൾ തന്റെ സോഷ്യൽമീഡിയ പേജുകൾ വഴിയും അഭിമുഖങ്ങൾ വഴിയും മുമ്പും ബച്ചൻ പരിഹസിച്ചിട്ടുണ്ട്.

  Also Read: 'വേദന വന്നപ്പോൾ മുതൽ അവൾക്കൊപ്പമുണ്ടായിരുന്നു, ഒന്ന് കാന്റീനിലേക്ക് പോയതും പ്രസവിച്ചു'; ആനന്ദ് നാരായണൻ!

  2018ൽ ആണ് ഷാഹിദ് കപൂർ, ആമിർ ഖാൻ എന്നിവരുടെ ഉയരത്തെ കളിയാക്കിയുള്ള വാർത്ത പ്രചരിച്ചത്. കത്രീന കൈഫിനും ദീപിക പദുകോണിനും നായകന്മാരെ കണ്ടെത്താൻ ബോളിവുഡ് വിഷമിക്കുകയാണെന്നും അവിടെയുള്ള ഷാഹിദ്, ആമിർ തുടങ്ങിയവർക്ക് ആവശ്യത്തിന് പൊക്കമില്ലാത്തതാണ് ഇതിനെല്ലാം കാരണമെന്നുമായിരുന്നു വാർത്തയുടെ ഉള്ളടക്കം. മുംബൈ ഏജ് എഴുതിയ ഒരു ലേഖനത്തിന്റെ പേപ്പർ കട്ട് ഔട്ട് ആണ് അമിതാഭ് ബച്ചൻ പങ്കിട്ടത്. മുൻനിര നടിമാരായ കത്രീന കൈഫിനും ദീപിക പദുക്കോണിനും അവരുടെ ചില സിനിമകളിൽ അവരുടെ നായകന്മാരെക്കാൾ അൽപ്പം ഉയരമുള്ളതിനാൽ സിനിമാപ്രവർത്തകർ ബുദ്ധിമുട്ടുന്നുവെന്നാണ് ലേഖനത്തിൽ പരാമർശിച്ചിരുന്നത്.

  ആമിർ ഖാനെയും ഷാഹിദ് കപൂറിനെയും പ്രത്യേകം പരാമർശിക്കുകയും ചെയ്തിരുന്നു. വാർത്ത ശ്രദ്ധയിപ്പെട്ട അമിതാഭ് ബച്ചൻ വളരെ രസകരമായ വാക്കുകളിലൂടെയാണ് പത്രത്തെ വിമർശിച്ചത്. പത്രത്തെ പരിഹസിച്ചുകൊണ്ട് അമിതാഭ് ബച്ചൻ സ്വന്തം ഉയരത്തെ കുറിച്ച് പറഞ്ഞുകൊണ്ട് ഒരു ബയോഡാറ്റയും പങ്കുവെച്ചു. അത് ഇങ്ങനെയായിരുന്നു.. 'ജോലി അപേക്ഷകന്റെ പേര്: അമിതാഭ് ബച്ചൻ, ജനനം: 11.10.1942 അലഹബാദ്, പ്രായം: 76 വയസ്സ്, യോഗ്യത: 49 വർഷം സിനിമകളിൽ ജോലി ചെയ്തു, ഏകദേശം 200 സിനിമകൾക്ക് മുകളിൽ അഭിനയിച്ചു, ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ബംഗാളി ഭാഷകൾ അറിയാം, ഉയരം: 6'2, നിങ്ങൾക്ക് ഒരിക്കലും ഉയരത്തിന്റെ പ്രശ്‌നമുണ്ടാകില്ല... എന്നെ പരി​ഗണിക്കൂ...' ബച്ചൻ കുറിച്ചു. അന്ന് ആരാധകരേയടക്കം എല്ലാവരേയും ബച്ചന്റെ സർക്കാസം ചിരിപ്പിച്ചിരുന്നു. തന്നെ കളിയാക്കുന്നവർക്ക് എപ്പോഴും രസകരമായ ഉത്തരങ്ങൾ നൽകിയാണ് ബച്ചൻ പ്രതികരിക്കാറുള്ളത്.

  ബച്ചന്റേതായി വരാനിരിക്കുന്ന സിനിമകളിൽ ആരാധകർ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമയാണ് നടൻ പ്രഭാസിനൊപ്പമുള്ളത്. മഹാനടിയുടെ സംവിധായകൻ നാഗ് അശ്വിൻ ആണ് ഇരുവരേയും വെച്ച് സിനിമ ചെയ്യുന്നത്. ഇതിഹാസ താരം അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ ഇരുവരും തമ്മിലുള്ള ആദ്യ ഷോട്ട് പൂർത്തിയായ സന്തോഷം പ്രഭാസ് നാളുകൾക്ക് മുമ്പ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഇത് തന്റെ സ്വപ്‌ന സാക്ഷാത്കാരമാണെന്ന അടിക്കുറിപ്പോടെയാണ് പ്രഭാസ് സോഷ്യൽ മീഡിയയിലൂടെ ബിഗ്ബിക്ക് ഒപ്പമുള്ള ആദ്യ ഷോട്ട് പൂർത്തീകരിച്ച വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. ബാഹുബലി താരം പ്രഭാസിനൊപ്പം താൻ അഭിനയിക്കുന്ന ആദ്യ ചിത്രമാണിതെന്നും അദ്ദേഹത്തിന്റെ അഭിനയ മികവും ലാളിത്യവും ഏറെ ആകർഷിച്ചുവെന്നും ബിഗ് ബി ട്വിറ്ററിൽ ട്വീറ്റ് ചെയ്തിരുന്നു. ഇതുവരെ പേരിട്ടിട്ടില്ലാത്ത ചിത്രം നിലവിൽ പ്രോജക്ട് കെ എന്നാണ് അറിയപ്പെടുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ അശ്വിനി ദത്ത് നിർമ്മിക്കുന്ന ചിത്രത്തിൽ ദീപിക പദുകോണാണ് പ്രഭാസിന്റെ നായികയായി എത്തുന്നത്. ദീപികയുടെ ടോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്.

  Read more about: amitabh bachchan
  English summary
  actor Amitabh Bachchan sarcastic response on the news about the height of Bollywood male actors
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X