For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീവിച്ചിരുന്നപ്പോൾ നടത്തി കൊടുക്കാൻ സാധിച്ചില്ല', അമ്മയുടെ ഏറ്റവും വലിയ ആ​ഗ്രഹത്തെ കുറിച്ച് രാജ്കുമാർ

  |

  ബോളിവുഡിൽ കാമ്പുള്ള കഥകൾ കണ്ടെത്തി അഭിനയിച്ച് വിസ്മയിപ്പിക്കുന്ന നടനാണ് രാജ്കുമർ റാവു. അദ്ദേഹത്തിലെ പ്രതിഭ എത്രത്തോളമാണെന്ന് അദ്ദേഹത്തിന്റെ സിനിമകൾ തന്നെ തെളിയിക്കുന്നുണ്ട്. കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്നതിലും പരീക്ഷണങ്ങൾ നടത്തുന്നതിലും അത് വിജയമാക്കുന്നതിലും പ്രതിഭയുള്ള നടൻ കൂടിയാണ് രാജ്കുമാർ റാവു. രാജ്‍കുമാര്‍ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളില്‍ നായകനായിട്ടുണ്ട്. അമിതാഭ് ബച്ചൻ അവതാരകനായ കോൻ ബ​നേ​ഗ ക്രോർപതി പതിമൂന്നാം സീസണിലെ വരാനിരിക്കുന്ന എപ്പിസോഡിൽ അതിഥിയായി എത്തിയിരിക്കുകയാണ് രാജ്കുമാർ. കൂടെ നടി കൃതി സനോണുമുണ്ട്.

  Also Read: 'ഭർത്താവിന്റെ മുൻ ഭാര്യയ്ക്ക് നേരെ ​ജ്യൂസ് ​ഗ്ലാസ് എറിഞ്ഞ സംഭവം', പശ്ചാത്താപം തോന്നുന്നില്ലെന്ന് രവീണ

  ഹം ദൊ ഹമാരെ ദൊ എന്ന റിലീസിന് തയ്യാറെടുക്കുന്ന സിനിമയുടെ പ്രമോഷന്റെ ഭാ​ഗമായാണ് ഇരുവരും ക്രോർപതി പരിപാടിയുടെ ഭാ​ഗമായത്. അഭിഷേക് ജെയ്ൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. തമാശയ്‍ക്ക് പ്രാധാന്യം നല്‍കിയിട്ടുള്ളതാണ് സിനിമ. കൃതി സനോണ്‍ ആണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. പ്രശാന്ത ഝാ ആണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയത്. രാജ്‍കുമാര്‍ നായകനാകുന്ന പുതിയ ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്സ ച്ചിൻ ജാഗര്‍ ആണ്. ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാറിലാണ് ചിത്രം പ്രദര്‍ശനത്തിന് എത്തുക. രാജ്കുമാറും കൃതി സനോണും പങ്കെടുക്കുന്ന ക്രോർപതി എപ്പിസോഡിന്റെ പ്രമോ അണിയറപ്രവർത്തകർ റിലീസ് ചെയ്തിട്ടുണ്ട്.

  Also Read: 'ആരാണ് മികച്ച കലാകാരൻ എന്ന് പറയേണ്ടത് പ്രേക്ഷകർ, ഞാനും പൃഥ്വിയും വ്യത്യസ്ത വഴികളിലൂടെ സഞ്ചരിക്കുന്നവർ

  പ്രമോയിൽ അമ്മയെ കുറിച്ച് രാജ്കുമാർ വാചാലനായ ഭാ​ഗങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. അമ്മയുടെ മരണശേഷം അമ്മയെ ഓർത്തുകൊണ്ട് തനിക്കായി ബോളിവുഡ് ബി​ഗ് ബി അമിതാഭ് ബച്ചൻ അയച്ച് തന്ന വീഡിയോയെ കുറിച്ചും രാജ്കുമാർ ഷോയിൽ പങ്കെടുക്കവെ വെളിപ്പെടുത്തുന്നതാണ് പ്രമോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അമിതാഭ് ബച്ചന്റെ വലിയ ആരാധികയായിരുന്നു തന്റെ അമ്മയെന്നും അദ്ദേഹത്തെ കാണാൻ അമ്മ ഒരുപാട് ആ​ഗ്രഹിച്ചിരുന്നുവെന്നും ഒരു മകൻ എന്ന നിലയ്ക്ക് അമ്മയ്ക്ക് അത് സാധിച്ച് കൊടുക്കാൻ തനിക്ക് കഴി‍ഞ്ഞില്ലെന്നും രാജ്കുമാർ പറയുന്നു. മരണശേഷമാണ് തനിക്ക് അത് സാധിച്ച് കൊടുക്കാൻ കഴിഞ്ഞതെന്നും രാജ്കുമാർ പറയുന്നു.

  'എന്റെ അമ്മ ബച്ചൻ സാറിന്റെ വലിയ ആരാധകനായിരുന്നു. അമ്മ അദ്ദേഹത്തെ ഒരുപാട് സ്നേഹിച്ചിരുന്നു. വിവാഹം കഴിച്ച് ഭർത്താവിന്റെ വീട്ടിലേക്ക് വന്നപ്പോൾ അമ്മ കൈയ്യിൽ കൊണ്ടുവന്ന ഒരേയൊരു സാധനം അമിതാഭ് ബച്ചന്റെ ഫോട്ടോ മാത്രമായിരുന്നു. കിടപ്പുമുറിയിൽ അമ്മ അത് സൂക്ഷിച്ചിരുന്നുവെന്നും എന്നോട് പറഞ്ഞിട്ടുണ്ട്. എന്റെ അച്ഛന് അത് മൂലം വിഷമം അനുഭവപ്പെട്ടിട്ടുണ്ട്. അമ്മയുടേത് അറേഞ്ച്ഡ് മാരേജ് ആയിരുന്നു. പലപ്പോഴും ബച്ചന്റെ ഫോട്ടോ കിടപ്പുമുറിയിൽ സൂക്ഷിക്കുന്നതിൽ അച്ഛൻ ദേഷ്യം പ്രകടിപ്പിച്ചിരുന്നു' രാജ് കുമാർ പറഞ്ഞു. 'ന്യൂട്ടൺ സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിലായിരുന്നപ്പോഴാണ് അമ്മയുടെ മരണവാർത്ത അറിയുന്നത്. മുംബൈയിലേക്ക് വരാനുള്ള ആരോ​ഗ്യസ്ഥിതിയിലായിരുന്ന അമ്മ എങ്കിലും എപ്പോൾ കണ്ടാലും അമിതാഭ് ബച്ചനെ നേരിട്ട് കാണണമെന്ന ആ​ഗ്രഹത്തെ കുറിച്ച് നിരന്തരം പറയുമായിരുന്നു. മരണം അറിഞ്ഞ ശേഷം ബച്ചനെ കാണണമെന്ന അമ്മയുടെ ആ​ഗ്രഹം സാധിച്ച് കൊടുക്കാൻ കഴിയാതിരുന്നതിൽ കുറ്റബോധം തോന്നി. അമ്മയെ കൊണ്ടുവന്ന് ബച്ചൻ സാറിനെ കാണിച്ച് കൊടുക്കാൻ കഴി‍ഞ്ഞില്ലല്ലോയെന്ന് എന്നും ഓർക്കുമായിരുന്നു ഞാൻ' രാജ്കുമാർ പറയുന്നു. മരണശേഷം അമ്മയുടെ ആ​ഗ്രഹം താൻ സാധിച്ച് കൊടുത്തതിനെ കുറിച്ചും രാജ്കുമാർ വിവരിച്ചു.

  പുനീതിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ഞെട്ടി സിനിമാലോകവും രാജ്‌കുമാർ കുടുംബവും

  'അമ്മയുടെ മരണശേഷം കുറ്റബോധമായിരുന്നു എനിക്ക്. ഒരിക്കൽ ഞാൻ ഈ വിഷയത്തെ കുറിച്ച് അമിതാഭ് ബച്ചൻ സാറിനോട് പറഞ്ഞു. പറ്റുമെങ്കിൽ ഒരു വീഡിയോ സന്ദേശം എന്റെ അമ്മയ്ക്ക് വേണ്ടി അയച്ചുതരണമെന്നും ആവശ്യപ്പെട്ടു. അദ്ദേഹം തെല്ലും മടികൂടാതെ ഉടൻ ആ വീഡിയോ എനിക്ക് അയച്ചുതന്നു. ശേഷം ഞാൻ അമ്മയുടെ ഫോട്ടോയ്ക്ക് മുന്നിലെത്തി ആ വീഡിയോ പ്ലേ ചെയ്തു. അമ്മ കണ്ട് സന്തോഷിച്ചിട്ടുണ്ടാവുമെന്ന് കരുതുന്നു. പിന്നീട് ആ വീഡിയോ എന്റെ പെൻഡ്രൈവിൽ നിന്നും നഷ്ടപ്പെട്ടുപോയി. ബച്ചൻ സാറിനും എനിക്കും അമ്മയ്ക്കുമെല്ലാതെ മറ്റാർക്കും അത്തരമൊരു വീഡിയോയെ കുറിച്ച് അറിയില്ലായിരുന്നു' രാജ്കുമാർ കൂട്ടിച്ചേർത്തു. രാജ്കുമാറിന്റെ അമ്മ കമലേഷ് യാദവ് 2016ൽ ആണ് അന്തരിച്ചത്. ഇക്കഴിഞ്ഞ മാർച്ചിൽ താരത്തിന്റെ അമ്മയുടെ അഞ്ചാം ചരമവാർഷികമായിരുന്നു. അന്ന് അദ്ദേഹം അമ്മയ്ക്കൊപ്പമുള്ള പഴയൊരു ഓർമ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു.

  English summary
  actor Rajkumar rao open up about his mother biggest dream and amitabh bhachchan video message
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X