For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അതോടെ ഞാന്‍ സുസ്മിതയുടെ കാമുകന്‍ ആയി; വര്‍ഷങ്ങള്‍ക്ക് ശേഷം നടന്റെ വെളിപ്പെടുത്തല്‍!

  |

  സൗന്ദര്യ മത്സരത്തിലൂടെ ഇന്ത്യയുടെ അഭിമാനമായി മാറിയ താരമാണ് സുസ്മിത സെന്‍. പിന്നീടാണ് താരം സിനിമയിലേക്ക് എത്തുന്നതും ബോളിവുഡിന്റെ താരസുന്ദരിയായി മാറുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമായ സുസ്മിത ഇടയ്‌ക്കൊന്ന് സിനിമകളില്‍ നിന്നും വിട്ടു നിന്നുവെങ്കിലും പോയവര്‍ഷം പുറത്തിറങ്ങിയ വെബ് സീരീസിലൂടെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. തന്റെ സൗന്ദര്യം കൊണ്ട് സുസ്മിത നിരവധി പേരെ തന്റെ ആരാധകരാക്കിയിട്ടുണ്ട്. പ്രായം വെറും അക്കം മാത്രമാണെന്ന് താരം ഇപ്പോഴും തെളിയിക്കുകയാണ്.

  ഗ്ലാമറസായി ഇനിയ; തരംഗമായി പുത്തന്‍ ഫോട്ടോഷൂട്ട്

  ഇതിനിടെ ഇപ്പോഴിതാ സുസ്മിതയെ കുറിച്ചുള്ള നടന്‍ രോഹിത് റോയിയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. തന്റെ കരിയറിന്റെ തുടക്കകാലത്തുണ്ടായൊരു അനുഭവമാണ് രോഹിത് തുറന്നു പറയുന്നത്. ഒരുകാലത്ത് ഒരുപാട് ആരാധകരുണ്ടായിരുന്ന താരമായിരുന്നു രോഹിത്. മോഡലിംഗിലൂടെയായിരുന്നു രോഹിത് സിനിമയിലെത്തുന്നത്. സുസ്മിതയുമൊത്ത് ഒരു പരസ്യ ചിത്രം ചെയ്തതും തുടര്‍ന്നുണ്ടായ സംഭവങ്ങളുമാണ് രോഹിത് പറയുന്നത്.

  1994ലായിരുന്നു സുസ്മിത മിസ് യുണിവേഴ്‌സ് പട്ടം നേടുന്നത്. പിന്നാലെ ഇരുവരും ചേര്‍ന്ന് അഭിനയിച്ച പരസ്യ ചിത്രമാണ് സംഭവങ്ങളുടെ കാതല്‍. പരസ്യത്തിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ പങ്കുവച്ചു കൊണ്ടായിരുന്നു അദ്ദേഹം മനസ് തുറന്നത്. പരസ്യം പുറത്ത് വന്നതിന് പിന്നാലെ താനും സുസ്മിതയും ജീവിതത്തിലും കാമുകനും കാമുകിയുമാണെന്ന് പലരും കരുതിയിരുന്നുവെന്നും തന്നോട് പോലും ഇത് പലരും ചോദിച്ചിട്ടുണ്ടെന്നുമാണ് രോഹിത് പറയുന്നത്.

  തന്റെ ആദ്യത്തെ പരസ്യമായിരുന്നു അതെന്നും രോഹിത് പറയുന്നു. സുസ്മിതയെ സുസ് ദ അമേസിംഗ് സെന്‍ എന്നാണ് രോഹിത് വിശേഷിപ്പിക്കുന്നത്. കിരീടം നേടി തിരികെ വന്നതേയുണ്ടായിരുന്നുള്ളൂ സുസ്മിത. പരസ്യം കണ്ടവരെല്ലാം ചോദിച്ചത് അവന്‍ അവളുടെ ശരിക്കും കാമുകനാണോ എന്നായിരുന്നു. അന്നും സുസ്മിത ഗംഭീര നടിയായിരുന്നുവെന്നും രോഹിത് പറയുന്നുണ്ട്. മനോഹരമായ പരസ്യ ചിത്രം അന്ന് വലിയ ഹിറ്റായിരുന്നുവെന്നും രോഹിത് ഓര്‍ക്കുന്നുണ്ട്.

  ഇതിനിടെ ഈയ്യടുത്ത് സുസ്മിതയുടെ പഴയൊരു വീഡിയോയും വൈറലായിരുന്നു. 18 കാരിയായ സുസ്മിത യുഎന്നില്‍ സംസാരിക്കാന്‍ തയ്യാറെടുക്കുന്നതിന്റെ വീഡിയോയാണ് വൈറലായി മാറിയത്. പ്രസംഗത്തിനായുള്ള തയ്യാറെടുപ്പുകളും തന്റെ പുസ്തകത്തില്‍ നോട്ടുകള്‍ കുറിക്കുന്ന സുസ്മിതയുമാണ് വീഡിയോയിലുള്ളത്. 18 വയസുകാരിയുടെ സ്വപ്‌നങ്ങളും വീഡിയോയെ ശ്രദ്ധേയമാക്കി മാറ്റുന്നുണ്ട്. വര്‍ഷങ്ങള്‍ക്ക് ശേഷം വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  നഅതേസമയം സുസ്മിത അഭിനയത്തില്‍ സജീവമാവുകയാണ്. ഹോട്ട്‌സ്റ്റാര്‍ സീരീസായ ആര്യയിലൂടെയായിരുന്നു സുസ്മിതയുടെ തിരിച്ചുവരവ്. ആദ്യ സീസണ്‍ വന്‍ വിജയമായി മാറിയിരുന്നു. സുസ്മിതയുടെ പ്രകടനം തന്നെയായിരുന്നു സീരിസിന്റെ മുഖ്യാകര്‍ഷണം. രണ്ടാം സീസണിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മുംബൈയില്‍ തന്റെ കുടുംബത്തോടൊപ്പമാണ് സുസ്മിത ഇപ്പോള്‍ കഴിയുന്നത്. കൊവിഡ് പ്രതിസന്ധി നിലനില്‍ക്കുന്നതിനാല്‍ തത്ക്കാലികമായി ചിത്രീകരണങ്ങളെല്ലാം നിര്‍ത്തിവച്ചിരിക്കുകയാണ്. 1996ല്‍ ദസ്തക് എന്ന ചിത്രത്തിലൂടെയാണ് സുസ്മിത സിനിമയിലെത്തുന്നത്. നിരവധി ഹിറ്റുകളിലെ നായികയായിരുന്ന വിശ്വസുന്ദരി അവസാനം അഭിനയിച്ച ഹിന്ദി ചിത്രം നോ പ്രോബ്ലം ആണ്.

  Read more about: sushmita sen
  English summary
  Actor Rohit Roy Reveals Everyone Thought He And Sushmit Sen Were Dating , Read More In Malayalam Here
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X