twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    പെണ്‍വേഷത്തില്‍ അഭിനയിച്ച ബോളിവുഡ് നടന്മാര്‍

    By Lakshmi
    |

    കഥാപാത്രങ്ങള്‍ക്കായി നടന്മാരും നടിമാരും വരുത്തുന്ന രൂപമാറ്റങ്ങള്‍ എപ്പോഴും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. ചിലര്‍ കണ്ടാല്‍ തിരിച്ചറിയാത്ത വിധത്തിലുള്ള ഗെറ്റപ്പുകളിലാണ് ചിത്രങ്ങളില്‍ എത്താറുള്ളത്. അതുപോലെതന്നെ കഥകള്‍ക്കായി രൂപം മാറി സ്ത്രീവേഷം കെട്ടുന്ന നടന്മാരും, പുരുഷ വേഷത്തിലെത്തുന്ന നടിമാരുമുണ്ട്. ബോളിവുഡിലും മറ്റും ഇത്തരത്തില്‍ മുന്‍നിര താരങ്ങളില്‍ പലരും പെണ്‍വേഷം കെട്ടി അഭിനയിച്ചിട്ടുണ്ട്.

    ഇക്കൂട്ടത്തില്‍ സല്‍മാന്‍ ഖാനും സെയ്ഫ് അലി ഖാനും അജയ് ദേവ്ഗണുമെല്ലാമുണ്ട്. ഇതാ ബോളിവുഡ് ചിത്രങ്ങള്‍ക്കായി പെണ്‍വേഷം കെട്ടിയ മുന്‍നിര നടന്മാരില്‍ ചിലര്‍.

    സെയ്ഫ് അലി ഖാന്‍, റിതേഷ്, രാം കപൂര്‍

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ജുലൈയില്‍ റിലീസിനെത്തുന്ന സാജിദ് ഖാന്‍ ചിത്രമായ ഹംഷക്കല്‍സിലാണ് ഇവര്‍ മൂവരും സ്ത്രീവേഷത്തിലെത്തുന്നത്. ചുവപ്പും വെള്ളയും ഫ്രോക്കുമണിഞ്ഞ് നീളന്‍ മുടിയും ലിപ്സ്റ്റിക്കുമെല്ലാമായി ഒരു നൃത്തരംഗത്ത് പ്രത്യക്ഷപ്പെടുന്ന ഇവരുടെ ചിത്രമാണിത്.

    റിതേഷ് ദേശ്മുഖ്

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ഹംഷക്കല്‍സിന് മുമ്പും റിതേഷ് സ്ത്രീവേഷത്തിലെത്തിയിട്ടുണ്ട്. അപ്‌നാ സപ്‌നാ മണി മണി എന്ന ചിത്രത്തില്‍ ചുരിദാറണിഞ്ഞായിരുന്നു റിതേഷെത്തിയത്. പെണ്‍വേഷത്തിലുള്ള റിതേഷിന്റെ അഭിനയം ആരാധകര്‍ക്ക് നന്നേ പിടിച്ചിരുന്നു.

    അജയ് ദേവ്ഗണ്‍, തുഷാര്‍ കപൂര്‍, അര്‍ഷദ് വാര്‍സി

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ഗോല്‍മാല്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരുന്നു ഇവര്‍ മൂവരും പെണ്‍വേഷത്തില്‍ ഒന്നിച്ചെത്തിയത്. കിടുകിടുക്കന്‍ ഔട്ട്ഫിറ്റിലായിരുന്നു ഇവര്‍ മൂവരും എത്തിയത്.

    സല്‍മാന്‍ ഖാന്‍

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ബോളിവുഡിന്റെ മസില്‍മാനായ സല്‍മാനും കെട്ടിയിട്ടുണ്ട് പെണ്‍വേഷം. ജാനേമന്‍ എന്ന ചിത്രത്തിലായിരുന്നു സല്‍മാന്റെ സ്ത്രീവേഷം. വിഗും പിങ്ക് ഡ്രസ്സുമെല്ലാമായി സല്ലു പെണ്‍വേഷത്തിലെത്തിയപ്പോള്‍ തിയേറ്ററുകള്‍ ഇളകി മറിഞ്ഞിരുന്നു.

    ഷാരൂഖ് ഖാന്‍

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖും അണിഞ്ഞിട്ടുണ്ട് പെണ്‍വേഷം. ഡ്യൂപ്ലിക്കേറ്റ് എന്ന ചിത്രത്തിലായിരുന്നു ഷാരൂഖിന്റെ മനോഹരമായ പെണ്‍വേഷം.

    ശ്രേയസ് തല്‍പാടി

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    പല ചിത്രങ്ങളിലും പെണ്‍വേഷത്തിലെത്തിയിട്ടുള്ള നടനാണ് ശ്രേയത്. പെണ്‍വേഷത്തില്‍ പെര്‍ഫക്ട് പ്രകടനം നടത്തുന്ന നടന്മാരിലൊരാളാണ് ശ്രേയസ്. ഗോല്‍മാല്‍ 2വില്‍ നിന്നുള്ള ശ്രേയസിന്റെ വേഷമാണിത്.

    ഷാഹിദ് കപൂര്‍

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ബോളിവുഡിന്റെ ഹൃദയഭാജനം ഷാഹിദ് കപൂറും പെണ്‍വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. മിലേംഗെ മിലേംഗെ എന്ന ചിത്രത്തിലായിരുന്നു ഷാഹിദിന്റെ ഈ പെണ്‍വേഷം.

    കമല്‍ ഹസ്സന്‍

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ഇന്ത്യന്‍ സിനിമയിലെ ഉലകനായകന്‍ കമല്‍ ഹസ്സന്‍ വേഷപ്പകര്‍ച്ചകള്‍ക്ക് പേരുകേട്ട നടനാണ്. കോമഡി ചിത്രമായ ചാച്ചി 420യില്‍ കമല്‍ ഹസ്സന്‍ പെണ്‍വേഷം കെട്ടിയത് ഇന്നും ആരും മറന്നുകാണാനിടയില്ല.

    അമീര്‍ ഖാന്‍

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ബോളിവുഡിന്റെ പെര്‍ഫക്ഷനിസ്റ്റായ അമീര്‍ ഖാനും കെട്ടിയിട്ടുണ്ട് പെണ്‍വേഷം. ബാസി എന്ന ചിത്രത്തില്‍ പെണ്‍വേഷത്തില്‍ അമീര്‍ ഒരു ഐറ്റം ഡാന്‍സ് വരെ ചെയ്തു. ടിവി പരസ്യങ്ങള്‍ക്ക് വേണ്ടിയും അമീര്‍ പെണ്‍വേഷത്തില്‍ എത്തിയിട്ടുണ്ട്.

    അക്ഷയ് കുമാര്‍, ദീപക് ടിജോരി

    സ്ത്രീവേഷം കെട്ടിയ ബോളിവുഡ് നടന്മാര്‍

    ആക്ഷന്‍ ഹീറോ അക്ഷയ് കുമാറും പെണ്‍വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്. ഖിലാഡിയെന്ന ചിത്രത്തില്‍ അക്ഷയ് പെണ്‍വേഷം കെട്ടിയപ്പോള്‍ കൂടെ ദീപക് ടിജോരിയും ഉണ്ടായിരുന്നു.

    English summary
    Here is a list of male actors who played female roles in Bollywood movies.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X