For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ചിലരുടെ നഷ്ടം, മറ്റുചിലരുടെ നേട്ടം; പാതിവഴിയില്‍ സിനിമയില്‍ നിന്നും ഇറങ്ങി പോയ താരങ്ങള്‍

  |

  ഒരു സിനിമയെക്കുറിച്ചുള്ള ചിന്തികള്‍ നടക്കുമ്പോഴും ചര്‍ച്ചകള്‍ നടക്കുമ്പോഴുമെല്ലാം എഴുത്താകരും സംവിധായകരുമൊക്കെ മനസില്‍ കണ്ട താരങ്ങള്‍ തന്നെയായിരിക്കണമെന്നില്ല സിനിമ തുടങ്ങുമ്പോള്‍ അഭിനയിക്കുന്നത്. പലപ്പോഴും സിനിമയുടെ പകുതിയ്ക്ക് വച്ച് താരങ്ങള്‍ മാറുകയും ചെയ്തിട്ടുണ്ട്. ചിലപ്പോള്‍ പ്രതീക്ഷിച്ച താരത്തിന്റെ ഡേറ്റുകള്‍ കിട്ടാതെ വരുന്നും പ്രകടനം പ്രതീക്ഷിച്ച നിലവാരത്തിലേക്ക് എത്താതെ മോശമാകുന്നതും അടക്കം പല കാരണങ്ങളും അതിന് പിന്നിലുണ്ടാകും.

  വെറും പുലിയല്ല, പുപ്പുലി; ഷേര്‍ണി സ്റ്റൈല്‍ ഫോട്ടോഷൂട്ടുമായി വിദ്യ ബാലന്‍

  ഇങ്ങനെ മാറി വന്ന അവസരം മുതലാക്കി താരമായവരും സുവര്‍ണവാസരം നഷ്ടപ്പെടുത്തിയവരുമെല്ലാമുണ്ട്. ഇന്നത്തെ മിക്ക ഹിറ്റുകളിലും ആദ്യം മനസില്‍ കണ്ടത് മിക്കപ്പോഴും മറ്റൊരു താരത്തെയായിരിക്കും. സഞ്ജയ് ദത്ത് ക്ലാസിക് ആക്കി മാറ്റിയ മുന്നാ ഭായ് എന്ന കഥാപാത്രമായി ആദ്യം മനസില്‍ കണ്ടത് ഷാരൂഖ് ഖാനെയായിരുന്നുവെന്നത് പോലെ. മലയാളത്തിലും ഒരുപാട് ഉദാഹരണങ്ങളുണ്ട്. ഇവിടെ ഇപ്പോഴിതാ ബോളിവുഡില്‍, പകുതി വഴിക്ക് സിനിമയില്‍ നിന്നും പിന്മാറിയ ചില താരങ്ങളെക്കുറിച്ച് പരിചയപ്പെടാം.

  കരീന കപൂര്‍ - കഹോന പ്യാര്‍ ഹേ

  കരീന കപൂര്‍ - കഹോന പ്യാര്‍ ഹേ

  അഭിഷേക് ബച്ചനൊപ്പം റെഫ്യൂജി എന്ന ചിത്രത്തിലൂടെയായിരുന്നു കരീനയുടെ അരങ്ങേറ്റം. എന്നാല്‍ നേരത്തെ ഹൃത്വിക് റോഷനൊപ്പം കഹോ ന പ്യാര്‍ ഹേ എന്ന ചിത്രത്തിലേക്ക് കരീനയെ പരിഗണിച്ചിരുന്നു. കരീന പിന്മാറിയതോടെ ഈ വേഷത്തില്‍ അമീഷ പട്ടേല്‍ എത്തുകയായിരുന്നു. ഈ സിനിമ ഹൃത്വിക്കിന് വേണ്ടി മാത്രമുള്ളതായിരുന്നുവെന്നും തന്റെ കഥാപാത്രം ശ്രദ്ധിക്കപ്പെടുന്നതല്ലെന്നുമായിരുന്നു പിന്മാറ്റത്തെക്കുറിച്ച് പിന്നീട് കരീന പറഞ്ഞത്. എന്തായാലും ചിത്രം വന്‍ വിജയമായി. ഹൃത്വിക്കും അമീഷയും താരങ്ങളായി മാറുകയായിരുന്നു. ചിത്രത്തെക്കുറിച്ച് കരീന നടത്തിയ പ്രസ്താവനകള്‍ അമീഷയെ ചൊടിപ്പിച്ചിരുന്നു. ഇരുവരും തമ്മില്‍ പിണക്കത്തിനും ഇത് കാരണമായി.

  ആലിയ ഭട്ട് - രാബ്ത

  ആലിയ ഭട്ട് - രാബ്ത

  സുശാന്ത് സിംഗ് രജ്പുത് നായകനായ ചിത്രത്തില്‍ ആലിയ ഭട്ടിനെയായിരുന്നു നിര്‍മ്മാതാക്കള്‍ ആദ്യം സമീപിച്ചത്. എന്നാല്‍ തന്റെ ഡേറ്റ് ഇഷ്യൂസ് കാരണം ആലിയ ഈ സിനിമയില്‍ നിന്നും പിന്മാറി. പിന്നീട് കൃതി സനോണ്‍ ആ വേഷത്തിലേക്ക് എത്തുകയായിരുന്നു. ചിത്രത്തിന് വലിയൊരു വിജയമായി മാറാന്‍ സാധിച്ചില്ലെങ്കിലും രണ്ട് താരങ്ങളുടേയും പ്രകടനവും കെമിസ്ട്രിയും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ ചിത്രത്തില്‍ നിന്നുമുള്ള പിന്മാറ്റം ആലിയയ്ക്ക് കാര്യമായ നഷ്ടങ്ങളൊന്നും സൃഷ്ടിച്ചില്ല. എന്നാല്‍ സുശാന്തിന്റെ മരണത്തിന് പിന്നാലെ സോഷ്യ‍ല്‍ മീഡിയയില്‍ നടന്ന നെപ്പോട്ടിസത്തിനെതിരായ പ്രതിഷേധത്തില്‍ ആലിയ ഈ ചിത്രത്തിന്റെ പേരില്‍ വിമർശിക്കപ്പെട്ടിരുന്നു.

  സുശാന്ത് സിംഗ് രജ്പുത് - ഹാഫ് ഗേള്‍ഫ്രണ്ട്

  സുശാന്ത് സിംഗ് രജ്പുത് - ഹാഫ് ഗേള്‍ഫ്രണ്ട്

  ടെലിവിഷനിലൂടെ വന്ന് സിനിമയിലെത്തിയ താരമാണ് സുശാന്ത്. താരത്തിന്റെ മരണം ബോളിവുഡിനെ മാത്രമല്ല രാജ്യത്തെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു. കായ് പോ ചേ എന്ന ചിത്രത്തിലൂടെയാണ് സുശാന്തിന്റെ ബോളിവുഡ് അരങ്ങേറ്റം. ചേതന്‍ ഭഗതിന്റെ നോവലായ ഹാഫ് ഗേള്‍ഫ്രണ്ട് സിനിമയാക്കിയപ്പോള്‍ ആദ്യം നായകനായി പരിഗണിച്ചിരുന്നത് സുശാന്തിനെയായിരുന്നു. എന്നാല്‍ രാബ്തയുടെ തിരക്കിലായതിനാല്‍ സുശാന്ത് നോ പറഞ്ഞു. ഇതോടെ അര്‍ജുന്‍ കപൂറിലേക്ക് സിനിമ എത്തുകയായിരുന്നു. ശ്രദ്ധ കപൂര്‍ ആയിരുന്നു ചിത്രത്തിലെ നായിക. സുശാന്തും ശ്രദ്ധയും പിന്നീട് ചിച്ചോരെ എന്ന ചിത്രത്തിലാണ് ഒരുമിക്കുന്നത്. ഈ ചിത്രം വലിയ വിജയമായിരുന്നു.

  Also Read: നടി മേഘ്ന വിൻസൻറിൽ നിന്ന് വന്ദുജയ്ക്ക് ലഭിച്ച ഭാഗ്യം, ''തന്റെ ഐഡന്റിറ്റി സെറ്റായ വർക്കാണത്''...

  ഐശ്വര്യ റായ് - ചല്‍തേ ചല്‍തേ

  ഐശ്വര്യ റായ് - ചല്‍തേ ചല്‍തേ

  ഷാരൂഖ് ഖാന്‍ നായകനായി എത്തിയ ചിത്രമാണ് ചല്‍തേ ചല്‍തേ. ബോളിവുഡിലെ രണ്ട് സൂപ്പര്‍ താരങ്ങള്‍ ഒരുമിക്കേണ്ടിയിരുന്ന സിനിമ. ചിത്രത്തില്‍ നായികയായി ആദ്യം പരിഗണിച്ചത് ഐശ്വര്യയെയായിരുന്നു. എന്നാല്‍ അന്ന് ഐശ്വര്യയുടെ കാമുകനായിരുന്ന സല്‍മാന്‍ ഖാന്‍ സെറ്റിലെത്തുകയും തുടര്‍ന്നുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഐശ്വര്യയെ മാറ്റുന്നത്. തുടര്‍ന്ന് റാണി മുഖര്‍ജി സിനിമയിലെക്ക് എത്തുകയായിരുന്നു. ഐശ്വര്യയും സല്‍മാനും പിരിയാന്‍ കാരണമായ സംഭവങ്ങളിലൊന്നായിരുന്നു ഇത്.

  രണ്‍ബീര്‍ കപൂര്‍ - ജോദാ അക്ബര്‍

  രണ്‍ബീര്‍ കപൂര്‍ - ജോദാ അക്ബര്‍

  ഹൃത്വിക് റോഷനും ഐശ്വര്യ റായിയും ടൈറ്റില്‍ റോളിലെത്തിയ ചിത്രമാണ് ജോദ അക്ബര്‍. എന്നാല്‍ രസകരമായൊരു വസ്തുത ഈ ചിത്രത്തിലേക്ക് ഹൃത്വിക്കിന് മുമ്പ് പരിഗണിച്ചിരുന്നത് രണ്‍ബീര്‍ കപൂറിനെയായിരുന്നു എന്നതാണ്. തനിക്ക് ചിത്രത്തില്‍ അഭിനയിക്കാനുള്ള ഓഫര്‍ ലഭിച്ചതിനെക്കുറിച്ച് രണ്‍ബീര്‍ തന്നെ തുറന്നു പറഞ്ഞിരുന്നു. പക്ഷെ രണ്‍ബീര്‍ പിന്മാറി. എന്തായാലും ഹൃത്വിക്-ഐശ്വര്യ ജോഡിയുടെ പ്രകടനം ചിത്രത്തെ വന്‍ ഹിറ്റാക്കി മാറ്റുകയും ചെയ്തു. രണ്‍ബീറും ഐശ്വര്യയും പിന്നീട് യേ ദില്‍ ഹേ മുഷ്ഖില്‍ എന്ന ചിത്രത്തില്‍ ഒരുമിച്ചു.

  Also Read: 'എന്റെ മക്കള്‍ നടന്മാര്‍ ആകേണ്ട'; മക്കള്‍ സിനിമയിലേക്ക് വരുന്നതിനെതിരെ കരീന കപൂര്‍

  കരീന കപൂര്‍ - രാം ലീല

  കരീന കപൂര്‍ - രാം ലീല

  ദീപിക പദുക്കോണും രണ്‍വീര്‍ സിംഗും പ്രധാന വേഷങ്ങളിലെത്തിയ സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചിത്രമായിരുന്നു രാം ലീല. സിനിമ വലിയ വിജയമായി മാറുകയും രണ്ടു പേരുടേയും കരിയറിനെ മാത്രമല്ല ജീവിതത്തെ പോലും മാറ്റി മറിക്കുകയും ചെയ്തു. ഈ സിനിമയുടെ സെറ്റില്‍ വച്ചാണ് രണ്‍വീറും ദീപികയും തമ്മിലുള്ള പ്രണയം ആരംഭിക്കുന്നത്. നേരത്തെ ദീപികയുടെ നായിക വേഷം കരീന കപൂറിന് ഓഫര്‍ ചെയ്തതായിരുന്നു. ദീര്‍ഘനാളത്തേക്ക് ചിത്രത്തിനായി ഡേറ്റ് നല്‍കാന്‍ സാധിക്കില്ലെന്നായിരുന്നു കരീന പിന്മാറാനുള്ള കാരണമായി പറഞ്ഞത്. ദീപികയുടെ കരിയറിലെ നിർണായക വിജയമായിരുന്നു രാംലീല.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
  ഐശ്വര്യ റായ് - ഹീറോയിന്‍

  ഐശ്വര്യ റായ് - ഹീറോയിന്‍

  കരീന കപൂര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രമാണ് ഹീറോയിന്‍. കരീനയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ഈ സിനിമ ആദ്യം പ്ലാന്‍ ചെയ്തത് ഐശ്വര്യയെ നായികയാക്കിയിട്ടായിരുന്നു. പക്ഷെ ഗര്‍ഭിണിയായതോടെ ഐശ്വര്യ ചിത്രത്തില്‍ നിന്നും പിന്മാറുകയായിരുന്നു. 2011 നവംബർ 16നാണ് ഐശ്വര്യ ആരാധ്യയ്ക്ക് ജന്മം നല്‍കിയത്.

  Read more about: alia bhatt ranbir kapoor
  English summary
  Actors Who Walked Off From Movies Mid Way Due To Some Reason
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X