For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒരു മാറ്റത്തിനൊരുങ്ങി ഐശ്വര്യ റായ്, വെബ് സീരിസിൽ ചുവട് വെയ്ക്കുന്നു, തുടക്കം ഭർത്താവിനൊപ്പമല്ല

  |

  ഇന്ത്യൻ സിനിമയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് ഐശ്വര്യ റായ് ബോളിവുഡിൽ മാത്രമല്ല തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം സൃഷ്ടിക്കാൻ ഐശ്വര്യയ്ക്ക് കഴിഞ്ഞിരുന്നു. തെന്നിന്ത്യൻ സിനിമയിലൂടെയായിരുന്നു താരത്തിന്റെ തുടക്കമെങ്കിലും പിന്നീട് ബോളിവുഡിൽ സജീവമാകുകയായിരുന്നു. എന്നിരുന്നാലും തെന്നിന്ത്യൻ സിനിമയുമായി താരത്തിന് വലിയൊരു ആത്മ ബന്ധമുണ്ടായിരുന്നു.ആദ്യ ചലച്ചിത്രം 1997-ൽ മണിരത്നം സം‌വിധാനം ചെയ്ത ഇരുവറിലൂടെ ആയിരുന്നു ഐശ്വര്യ സിനിമ ലോകത്ത് എത്തിയത്. ചിത്രം സൂപ്പർ‌ ഡ്യൂപ്പർ ഹിറ്റായിരുന്നു.

  ഇന്ത്യൻ സിനിമ ലോകത്ത് പകരക്കാരിയില്ലാത്ത നടിയാണ് ഐശ്വര്യ റായ്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്താണ് താരം വിവാഹിതയാകുന്നത്. പിന്നീട് സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയായിരുന്നു, സിനിമയിൽ നിന്ന് മാറി നിൽക്കുമ്പോഴും ഐശ്വര്യയുടെ പേര് സിനിമ കോളങ്ങളിൽ ചർച്ച വിഷയമായിരുന്നു . ഇപ്പോഴിത അഭിനയത്തിലേയ്ക്ക് മടങ്ങി എത്തുകയാണ് താരം. സിനിമയിൽ അല്ലെന്ന് മാത്രം....

  ഇന്ത്യൻ പ്രേക്ഷകർക്കിടയിൽ നെറ്റ് ഫ്ലിക്സ് അമസോൺ തുടങ്ങിയ ഡിജിറ്റൽ മീഡിയ പ്ലാറ്റ്ഫോമുകൾ ചർച്ചയാവുകയാണ്,. ഇപ്പോൾ എല്ലാവർക്കും പ്രിയം ഇത്തരത്തിലുള്ള പ്ലാറ്റ്ഫേമുകളാണ്. സിനിമയെ വെല്ലുന്ന അവതരണമികവും സ്ക്രിറ്റുമാണ് പ്രേക്ഷകരെ ഇതിലേയ്ക്ക് കൂടുതൽ അടുപ്പിച്ചിരിക്കുന്നത്.. ഇപ്പോഴിത ഇന്ത്യൻ സിനിമ താരങ്ങളും അണിയറ പ്രവർത്തകരും ഡിജിറ്റൽ പ്ലാറ്റ് ഫോമിലേയ്ക്ക് തിരിഞ്ഞിരിക്കുകയാണ്.

  ഇപ്പോഴിത വെബ്സീരീസിൽചുവട് വയ്ക്കാൻ തയ്യാറെടുക്കുകയാണ് ഐശ്വര്യ റായ് ബച്ചനും. നെറ്റ്ഫ്ലിക്സിലൂടെയാണ് താരത്തിന്റെ അരങ്ങേറ്റം.ഷാരൂഖ് ഖാൻ, ഭാര്യ ഗൗരി ഖാൻ എന്നിവരുടെ ഉടമസ്ഥതയിലുള്ള റെഡ് ചില്ലീസാകും സീരീസ് നിർമിക്കുക . ഐശ്വര്യ മാത്രമല്ല ഭർത്താവ് അഭിഷേക് ബച്ചനും വെബ് സീരീസിലേയ്ക്കുളള ചുവട് മാറ്റത്തിന് തയ്യാറെടുക്കുകയാണെന്നും റിപ്പോർട്ട് വന്നിരുന്നു. എന്നാൽ ഇതിനെ കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല.ഏതാനും മാസം മുമ്പ്, സുസ്മിത സെന്നും വെബ് സീരീസിൽ വേഷമിടുന്നതായി അറിയിച്ചിരുന്നു.

  തെന്നിന്ത്യൻ സിനിമയിൽ നിന്നാണ് ഐശ്വര്യ ബേളിവുഡിലേയ്ക്ക് ചുവട് വെച്ചത്. മണിരത്നം സംവിധാനം ചെയ്ത ഇരുവർ താരസുന്ദരിയുടെ കരിയർ തന്നെ മാറ്റി മറിക്കുകയായിരുന്നു..സഞ്ചയ് ലീലാ ബൻസാലിയുടെ ഹം ദിൽ ദേ ചുകേ സനം എന്ന സിനിമയിലൂടെ ഐശ്വര്യ ബോളിവുഡിൽ എത്തുന്നത്. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ പുരസ്കാരം ലഭിക്കുകയും ചെയ്തു, തുടർന്ന് സഞ്ചയ് ലീലാ ബൻസാലിയുടെ അടുത്ത ചിത്രമായ ദേവദാസിലും ഐശ്വര്യ അഭിനയിച്ചു. 2002-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച രണ്ടാമത്തെ നടിക്കുള്ള ഫിലിംഫെയർ അവാർഡും ലഭിച്ചിരുകുന്നു. തുടർന്ന് ഹിന്ദിയിൽ സജീവമായ ഐശ്വര്യ തമിഴ്, ബംഗാളി സിനിമകളിലും ബ്രൈഡ് ആൻ പ്രിജുഡിസ് (2003), മിസ്‌ട്രസ് ഓഫ് സ്പൈസസ് (2005), ലാസ്റ്റ് റീജിയൻ (2007) എന്നീ അന്തർദേശീയ ചലച്ചിത്രങ്ങളിലും അഭിനയിച്ചിരുന്നു.

  ഷങ്കറിന്റെ ചിത്രമായ ജീൻസ് (1998) ആയിരുന്നു ഐശ്വര്യയുടെ മൂന്നാമത്തെ ചിത്രം. ഈ സിനിമ ഒരു വിജയമായിരുന്നു. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ഫിലിംഫെയർ പുരസ്കാരം (സൗത്ത്) ഐശ്വര്യയെ തേടിവന്നു. ഐശ്വര്യ രണ്ട് വേഷങ്ങൾ ചെയ്ത ഈ സിനിമ രണ്ട് വർഷം കൊണ്ടാണ് പൂർത്തിയായത്. 1999-ൽ പുറത്തിറങ്ങിയ ഹം ദിൽ ദേ ചുകേ സനം ഐശ്വര്യയുടെ ബോളിവുഡ് അഭിനയ ജീവിതത്തിലെ ഒരു നിർണ്ണായക വഴിത്തിരിവായി. ഈ സിനിമയിലെ അഭിനയത്തിന് ഐശ്വര്യയ്ക്ക് മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് ലഭിച്ചു. 2000-ൽ, പുറത്തു വന്ന കണ്ടുകൊണ്ടേൻ കണ്ടുകൊണ്ടേൻ എന്ന ചിത്രം തമിഴ് സിനിമയിലൂടെ താരം തന്റെ സ്ഥാനം അര‍ക്കിട്ടുറപ്പിക്കുകയായിരുന്നു. 2010-ൽ രാവൺ എന്ന ചിത്രത്തിൽ ഭർത്താവ് അഭിഷേക് ബച്ചനോടൊപ്പം പ്രധാന വേഷത്തിൽ അഭിനയിച്ചു. വിവാഹത്തിന് ശേഷം ഒരു ഇടവേളയ്ക്ക് ശേഷം താരം പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു എ ദിൽ ഹായ് മുഷ്കിൽ.. ചിത്രത്തിലെ താരത്തിന്റെ മേക്കോവർ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. മണിരത്നം ചിത്രമായ പൊന്നിയൻ സെൽവമാണ് താരത്തിന്റെ പുതിയ ചിത്രം.

  English summary
  Actress Aishwarya Rai’ Bachan in Act Web Series
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X