For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഭൂമിക ബിഗ് ബേസ് ഷോയിൽ പോകുന്നുണ്ടോ, പ്രതികരിച്ച് നടി, ഒന്നിലും രണ്ടിലും ക്ഷണം ലഭിച്ചിരുന്നു...

  |

  ഇന്ത്യൻ ടെലിവിഷൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഹിന്ദിയിൽ തുടങ്ങിയഷോ മറ്റ് ഭാഷകളിലേയ്ക്കും പിന്നീട് ആരംഭിക്കുകയായിരുന്നു. താരങ്ങൾ മത്സരാർഥികളായി എത്തുന്ന ഷോയിൽ സൂപ്പർ താരങ്ങളാണ് അവതാരകരായി എത്തുന്നത്. ഇത് തന്നെയാണ് ബിഗ് ബേസ് ഷോയുടെ പ്രധാനപ്പെട്ട ഒരു ഹൈലൈറ്റ്. തങ്ങളുടെ പ്രിയപ്പെട്ട താരങ്ങളുടെ യഥാർഥ ജീവിതം കാണാനുള്ള അവസരം കൂടിയാണ് ബിഗ് ബോസ് ഷോ നൽകുന്നത്.

  വിക്കിയ്ക്കൊപ്പം നയൻതാര, താരങ്ങളുടെ റൊന്റിക് ചിത്രം വൈറലാകുന്നു

  ഭാഷ വ്യത്യാസമില്ലാതെ എല്ലാവരും പ്രേക്ഷകരും ബിഗ് ബോസ് ഷോ കാണാറുണ്ട്. കഴിഞ്ഞ കുറച്ച് ദിവസമായി സോഷ്യൽ മീഡിയയിലും ബോളിവുഡ് കോളങ്ങളിലും ചർച്ചയാകുന്നത് ബിഗ് ബോസ് ഹിന്ദി പതിപ്പിനെ കുറിച്ചാണ്. 15ാം സീസൺ ആരംഭിക്കാനുളള തയ്യാറെടുപ്പ് തുടങ്ങിയിരിക്കുകയാണ്. താരങ്ങളുടെ പേരും മറ്റും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. നടി ഭൂമിക ബിഗ് ബോസ് 15ാം സീസണിൽ മത്സരാർഥിയായി എത്തുന്നു എന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇപ്പോഴിത സത്യാവസ്ഥ വെളിപ്പെടുത്തി നടി രംഗത്ത് എത്തിയിരിക്കുകയാണ്.

  ട്വിറ്ററിലൂടെയാണ് നടി ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇത് വ്യാജ വാർത്തയാണെന്നും തനിക്ക് ബിഗ് ബോസിലേയ്ക്ക് ഓഫർ വന്നിട്ടില്ലെന്നുമാണ് ഭൂമിക പറയുന്നത്. അതേസമയം ക്ഷണം വന്നാലും പോകില്ലെന്നും നടി പറയുന്നുണ്ട്. താരത്തിന്റ ട്വീറ്റ് ഇങ്ങനെ... ''വ്യാജ വാര്‍ത്ത. ഇല്ല, ബിഗ് ബോസിലേക്ക് എനിക്ക് ഓഫര്‍ വന്നിട്ടില്ല. വന്നാലും സ്വീകരിക്കില്ല. സീസണ്‍ ഒന്നിലേക്കും രണ്ടിലേക്കും മൂന്നിലേക്കും എനിക്ക് ക്ഷണം വന്നിരുന്നു. അപ്പോഴൊക്കെ അതൊക്കെ നിഷേധിയ്ക്കുകയായിരുന്നു. ഇത്തവണ എനിക്ക് ഓഫര്‍ വന്നിട്ടില്ല, വന്നാലും ഇത്തവണയും ഓഫര്‍ സ്വീകരിക്കില്ല. ഞാനൊരു പൊതു വ്യക്തിത്വമായിരിയ്ക്കാം. എന്നാല്‍ ക്യാമറകള്‍ എനിലേക്ക് തിരിയുമ്പോള്‍ ഞാന്‍ വളരെ അധികം സ്വകാര്യതകള്‍ സൂക്ഷിക്കുന്ന ആളാണ്' ഭൂമിക ട്വീറ്റ് ചെയ്തു. നടിയുടെ ടീറ്റ് വൈറലായിരിക്കുകയാണ്.

  ഹിന്ദിയിൽ ബിഗ് ബോസ് സീസൺ 15 നാണ് ആരംഭിക്കാൻ പോകുന്നത്. ഇതിനായുള്ള ഓഡീഷൻ ഫെബ്രുവരിയിൽ ആരംഭിച്ചിരുന്നു, ഇത് പൂർത്തിയായിരിക്കുകയാണെന്നാണ് ദേശീയമാധ്യമങ്ങൾ പുറത്തു വിടുന്ന റിപ്പോർട്ട്. കൂടാതെ ഒക്ടോബറോടെ ഷോ ആരംഭിക്കുമെന്നും റിപ്പോർട്ടുകൾ പ്രചരിക്കുന്നുണ്ട്. മത്സരാർഥികളെ കുറിച്ചുള്ള പ്രവചന ആരാധകരുടെ ഇടയിൽ തകൃതിയായി നടക്കുകയാണ്.

  മുന്‍ വീഡിയോ ജോക്കിയും നടിയുമായ അനുഷ ദണ്ഡേക്കര്‍, നടി ദിഷ വകാനി, ടെലിവിഷന്‍ സിരീസ് താരങ്ങളായ സുര്‍ഭി ചന്ദ്‍ന, നിയ ശര്‍മ്മ, റിയാലിറ്റി ഷോ താരം സനയ ഇറാനി, നടന്മാരായ പാര്‍ഥ സംഥാന്‍, കൃഷ്‍ണ അഭിഷേക്, മൊഹ്‍സിന്‍ ഖാന്‍, കഴിഞ്ഞ സീസണിലെ റണ്ണര്‍ അപ്പ് ആയിരുന്ന രാഹുല്‍ വൈദ്യയുടെ വധു ദിഷ പാര്‍മര്‍ എന്നിവരുടെ പേരുകളാണ് കൂടുതലു ഉയർന്നു വരുന്നത്. അതേസമയം നടൻ സുശാന്ത് സിങ്ങ് രജ്പുത്തിന്റെ കാമുകിയായിരുന്ന റിയ ചക്രവർത്തിയുടെ പേരും പ്രചരിക്കുന്നുണ്ട്. എന്നാൽ ഇതിനെ കുറിച്ച് റിയയോ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങളൊന്നും പ്രതികരിച്ചിട്ടില്ല.
  നടി റുബീന ദിലൈക് ആയിരുന്നു ഹിന്ദി ബിഗ് ബോസ് സീസണ്‍ 14 വിജയി. 13 നടൻ സിദ്ധാർഥ് ശുക്ലയായിരുന്നു.

  Bigg Boss Malayalam Season: Why Manikuttan Will Win The Season 3 Title With A Big Margin?

  മലയാളം ബിഗ് ബോസ് സീസൺ 3 യുടെ വിജയിക്കായി കാത്തിരിക്കുകയാണ് ആരാധകർ. 95ാം ദിവസമായിരുന്നു ഷോ നിർത്തി വയ്ക്കുന്നത്. മത്സരം അവസാനിപ്പിച്ചെങ്കിലും വോട്ടിങ്ങിലൂടെ വിജിയിയെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു ബിഗ് ബോസ് അധികൃതർ. ഇതിനായി ഒരാഴ്ചത്തെ വോട്ടിങ്ങും നടത്തിരുന്നു. മണികുട്ടൻ, സായ് വിഷ്ണു, ഋതു, റംസാൻ, ഫിറോസ്, നോബി അനൂപ് എന്നിവരാണ് ഫൈനൽ 8ൽ എത്തിയിരിക്കുന്നത്. ഇവരിൽ ഏറ്റവും കൂടുതൽ വേട്ട് ലഭിച്ച ആളായിരിക്കും സീസൺ 3 യുടെ ടൈറ്റിൽ വിന്നർ.

  Read more about: bigg boss
  English summary
  Actress Bhumika Chawla Reveals She Wont Be A Part Of Salman Khan's Bigg Boss 15,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X