For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കുഞ്ഞുണ്ടാകാനുള്ള ശ്രമം അഞ്ച് വട്ടം പരാജയപ്പെട്ടു, മനസ് കൈവിടാതിരിക്കാന്‍ കാരണം ഭര്‍ത്താവ്: ഓണ്‍സ്‌ക്രീന്‍ സീത

  |

  ടെലിവിഷന്‍ രംഗത്തെ മിന്നും താരമാണ് ഡെബീന ബാനര്‍ജി. സോഷ്യല്‍ മീഡിയയിലും സജീവമാണ് ഡെബീന. സോഷ്യല്‍ മീഡിയയിലൂടെ തന്റെ ജീവിതത്തിലെ വിശേഷങ്ങള്‍ സ്ഥിരമായി പങ്കുവെക്കാറുണ്ട് ഡെബീന. ഈയ്യടുത്തായിരുന്നു ഡെബീനയ്ക്ക് മകള്‍ പിറന്നത്. കുഞ്ഞുമകള്‍ ലിയാനയ്‌ക്കൊപ്പമുള്ള വീഡിയോകളും ചിത്രങ്ങളുമെല്ലാം പങ്കുവെക്കാറുണ്ട് താരം.

  Also Read: 'ഞാൻ മരിച്ചു പോവുമെന്നാണ് കരുതിയത്'; വിവാഹ മോചനത്തിന് പിന്നാലെ സമാന്ത പറഞ്ഞത്

  മകളോടൊപ്പമുള്ള സുന്ദര നിമിഷങ്ങള്‍ മാത്രമല്ല, മാതൃത്വത്തെക്കുറിച്ചും നിരന്തരം പങ്കുവെക്കാറുണ്ട് ഡെബീന. അമ്മയാവുക എന്നത് ഡെബീനയെ സംബന്ധിച്ച് ഒട്ടും എളുപ്പമായിരുന്നില്ല. ഒരുപാട് വെല്ലുവിളികള്‍ അതിജീവിച്ചാണ് താരം ഇവിടെ വരെ എത്തിയത്. ഈയ്യടുത്ത് നല്‍കിയൊരു അഭിമുഖത്തില്‍ തനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികളെക്കുറിച്ച് താരം മനസ് തുറക്കുന്നുണ്ട്. എങ്ങനെയാണ് ഭര്‍ത്താവായ നടന്‍ ഗുര്‍മീത് ചൗധരി തനിക്ക് പിന്തുണ നല്‍കിയതെന്നും താരം പറയുന്നുണ്ട്.

  ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് ഡെബീന മനസ് തുറന്നത്. അമ്മയാകാന്‍ ഒരുപാട് കഷ്ടപ്പെടേണ്ടി വന്നിരുന്നു ഡെബീനയ്ക്ക്. ഐയുഐയും എവിഎഫുമൊക്കെ പലവട്ടം ശ്രമിച്ചുവെങ്കിലും പരാജയപ്പെട്ടു. ഓരോ തവണയും പരാജയപ്പെടുന്നത് വേദനയോടെയായിരുന്നു താന്‍ നോക്കി നിന്നതെന്നാണ് താരം പറയുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  ''അമ്മയാകാനുള്ള പോരാട്ടം അഞ്ച് വര്‍ഷമാണ് നീണ്ടു നിന്നത്. മൂന്ന് എയുഐയും രണ്ട് എവിഎഫും അടക്കം അഞ്ച് തവണ ഞാന്‍ പരാജയപ്പെട്ടു. അക്യുപങ്ച്ചറും ഫ്‌ളവര്‍ തെറാപ്പിയും ശ്രമിച്ചു നോക്കിയിരുന്നു. പരാജയങ്ങളുടെയൊക്കെ കാരണം ഞാനാണെന്ന് സ്വയം കരുതി ഒരുപാട് കരയുമായിരുന്നു. ഡെഡ് എന്‍ഡിലെത്തിയത് പോലെയായിരുന്നു തോന്നിയത്'' ഡെബീന പറയുന്നു.

  നേരത്തെ അമ്മയാവുക എന്നാല്‍ അഭിനേത്രിമാരെ സംബന്ധിച്ച് അഭിനയത്തിനോട് വിട പറയുക എന്നായിരുന്നുവെന്നും അതിനാല്‍ അമ്മായാകാന്‍ തയ്യാറാകാന്‍ വൈകിയെന്നും താരം പറയുന്നുണ്ട്. കരിയറില്‍ നല്ലൊരു നിലയിലെത്തുകയായിരുന്നു ലക്ഷ്യമെന്നാണ് താരം പറയുന്നത്.

  ''ഞങ്ങള്‍ വിവാഹം കഴിക്കുന്നത് 2011 ലാണ്. അന്ന് അമ്മയാവുക എന്നാല്‍ അഭിനയം നിര്‍ത്തുക എന്നാണ്. ഇടവേളയെടുത്താല്‍ കരിയര്‍ കൈവിട്ടു പോകുമെന്ന് തോന്നി. അടുത്ത ചുവടുവെക്കും മുമ്പ് നല്ല നിലയിലെത്തുക എന്നതായിരുന്നു പ്ലാന്‍. ഞാനൊരു ഷോയുടെ ഭാഗമായിരുന്നു. അതിനാല്‍ പാതിവഴിയ്ക്ക് ഇട്ടിട്ട് പോകാനാകില്ലായിരുന്നു. അതിനാല്‍ രണ്ട് വര്‍ഷം കാത്തിരിക്കാന്‍ തീരുമാനിച്ചു. പിന്നീട് അമ്മയാകാന്‍ ശ്രമിച്ചു. പക്ഷെ നമ്മള്‍ ആഗ്രഹിക്കുമ്പോള്‍ ഒന്നും നടക്കണമെന്നില്ല'' എന്നാണ് താരം പറയുന്നത്.


  ഈ വിഷമഘട്ടത്തിലെല്ലാം തനിക്ക് കരുത്തായി കൂടെയുണ്ടായിരുന്നത് ഭര്‍ത്താവ് ഗുര്‍മീത് ചൗധരിയാണെന്നാണ് താരം പറയുന്നത്. ''എന്റെ വര്‍ക്കൗട്ടുകളും ശരിയായ ജീവിത പങ്കാളിയുമാണ് എന്റെ മനസ് കൈവിടാതെയിരിക്കാനുള്ള കാരണം. ഇത് ഒറ്റയ്ക്കുള്ള യാത്രയല്ല. കുട്ടിയുണ്ടാവുക എന്ന ഉത്തരവാദിത്തം സ്ത്രീകളുടേത് മാത്രമല്ല. ഒരുമിച്ചുള്ള യാത്രയാണ്. ഓരോ തവണയും പരാജയപ്പെടുമ്പോള്‍ ഞാന്‍ ഭര്‍ത്താവുമായി സംസാരിക്കുമായിരുന്നു. ഗൂര്‍മീത് എന്നും പോസിറ്റീവായാണ് സംസാരിച്ചത്. ഈ യാത്രയില്‍ നമ്മള്‍ ഒരുമിച്ചാണെന്ന് പറഞ്ഞു'' ഡെബീന പറയുന്നു.

  എന്തായാലും താരത്തിന്റെ കാത്തിരിപ്പും കഷ്ടപ്പാടുകളും ഒടുവില്‍ ഫലം കണ്ടു. കഴിഞ്ഞ എപ്രില്‍ മൂന്നിനാണ് ഡെബീനയ്ക്കും ഗുര്‍മീതിനും പെണ്‍കുഞ്ഞ് ജനിക്കുന്നത്. ലിയാന ചൗധരി എന്നാണ് മകള്‍ക്ക് ഇരുവരും പേരിട്ടിരിക്കുന്നത്. മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ താരങ്ങള്‍ സ്ഥിരമായി സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  2003 ലായിരുന്നു ഡെബീനയുടെ അരങ്ങേറ്റം. അമ്മായിലു അബ്ബായിലു എന്ന തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു തുടക്കം. പിന്നീട് തമിഴിലും കന്നഡയിലും അഭിനയിച്ചു. എന്നാല്‍ പരമ്പരകളാണ് ഡെബീനയെ താരമാക്കി മാറ്റുന്നത്. രാമായണ്‍ പരമ്പരയില്‍ സീതയായി എത്തിയാണ് താരമായി മാറുന്നത്. പിന്നാലെ ആഹട്ട്, ചിടിയ ഗര്‍, തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു. നച്ച് ബലിയെ, ഫിയര്‍ ഫാക്ടര്‍, തുടങ്ങിയ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. ബിഗ് ബോസ് 15 ലും അതിഥിയായി എത്തിയിരുന്നു.

  Read more about: actress
  English summary
  Actress Debina Bonnerjee Recalls How She Failed FIve Times Before Having A Baby Girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X