For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ആറ് മാസം ​ഗർഭിണിയാണെന്ന് എനിക്ക് തന്നെ തോന്നി'; ​പ്രചരിച്ച ​വാർത്തകൾക്കിടെ കരീന

  |

  ബോളിവുഡിൽ താരങ്ങളുടെ വിവാഹവും നടിമാർ ഗർഭിണിയാവുന്നതും നിരന്തര ചർച്ചാ വിഷയമാവുകയാണ്. നടി ആലിയ ഭട്ട് , സോനം കപൂർ, ബിപാഷ ബസു തുടങ്ങിയ നടിമാർ ഗർഭിണിയായെന്ന വാർത്തകളും വിദ്യാ ബാലൻ, കരീന കപൂർ, കത്രീന കൈഫ് എന്നിവർ ഗർഭിണിയാണെന്നുള്ള അഭ്യൂഹങ്ങളും ബി ടൗൺ മാധ്യമങ്ങൾ ഏറ്റെടുത്തു.

  ഇതിൽ വൻ തോതിൽ പ്രചരിച്ച അഭ്യൂഹങ്ങളിലൊന്നായിരുന്നു നടി കരീന കപൂർ ഗർഭിണിയാണെന്നത്. കുടുംബത്തോടൊപ്പം യൂറോപ്യൻ യാത്രയ്ക്ക് പോയിരിക്കെ പുറത്തു വന്ന ചിത്രങ്ങളിലെ കരീനയുടെ വയർ ചൂണ്ടിക്കാണിച്ചായിരുന്നു ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിച്ചത്. നിലവിൽ തൈമൂർ അലി ഖാൻ, ജെഹാംഗീർ അലി ഖാൻ എന്നീ രണ്ട് കുട്ടികളുടെ അമ്മയാണ് കരീന.

  Also Read: പോസ്റ്റുകളെല്ലാം നീക്കം ചെയ്തു, വിവാഹ വാർ‍ഷിക ദിനത്തിൽ സോഷ്യൽമീഡിയ വിട്ട് റാണാ ദ​ഗുബട്ടി, കാരണം തിരക്കി ആരാധകർ

  വാർത്തകൾ വൻ തോതിൽ പ്രചരിച്ചതോടെ വിഷയത്തിൽ പ്രതികരണവുമായി കരീന തന്നെ രംഗത്തെത്തി. പാസ്തയും വൈനും കഴിച്ചിട്ടാണ് വയറ് വെച്ചതായി തോന്നുന്നതെന്നും താൻ ഗർഭിണിയല്ലെന്നും കരീന വ്യക്തമാക്കി. രാജ്യത്തെ ജനസംഖ്യയിലേക്ക് ഇപ്പോൾ തന്നെ ഒരുപാട് സംഭാവന ചെയ്തെന്നാണ് തന്റെ ഭർത്താവ് സെയ്ഫ് അലി ഖാൻ പറയുന്നതെന്നും കരീന തമാശയായി ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചു.

  Also Read: 'അവളുടെ സൗന്ദര്യം കൊണ്ടാണ് ആ അകൽച്ച'; ഐശ്വര്യ റായിയെക്കുറിച്ച് സഞ്ജയ് ലീല ബൻസാലി

  ഇപ്പോൾ ഇതേപറ്റി സംസാരിച്ചിരിക്കുകയാണ് കരീന. ഗർഭിണിയാണെന്ന റിപ്പോർട്ടുകൾ താൻ കാര്യമായെടുത്തില്ലെന്നും എന്നാൽ ഈ അവസരം തങ്ങളുടെ തമാശയ്ക്കുള്ള വകയായി ഉപയോഗിക്കുകയായിരുന്നെന്നാണ് പിങ്ക് വില്ലയ്ക്ക് നൽകിയ അഭിമുഖത്തിൽ കരീന പറയുന്നത്. വൈറലായ ചിത്രം മോർഫ് ചെയ്തതാണെന്നും കരീന ചൂണ്ടിക്കാട്ടി.

  'ഞാനത് കാര്യമാക്കിയിരുന്നില്ല, പക്ഷെ എനിക്കിതിൽ ഒരു ഫൺ വേണമായിരുന്നു. കാരണം ആ ചിത്രം മോർഫ് ചെയ്തതായിരുന്നു. ദൈവമേ ഞാൻ ആറുമാസം ഗർഭിണിയായത് പോലെയുണ്ടല്ലോ എന്നാണ് അത് കണ്ടപ്പോൾ കരുതിയത്. പക്ഷെ ഇതൊരു തമാശയാക്കാം എന്ന് ഞാൻ കരുതി,' കരീന പറഞ്ഞു.

  Also Read: 'എന്റെ ഓഡിയോ എഡിറ്റ് ചെയ്തിട്ടതാണ്, തെറി വിളിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് വീട്ടിൽ വന്ന് തെറിവിളിക്കാം'; ടിനി ടോം

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam


  'ഞാൻ അവധി ആഘോഷിക്കുകയായിരുന്നു. ഞാനെങ്ങനെ ഉള്ള ആളാണെന്ന് എല്ലാവർക്കും അറിയാം. വളരെ ഓപ്പൺ ആണ്. ഗർഭിണിയാണെങ്കിൽ ഞാനായിരിക്കും അതാദ്യം പറയുക. എന്റെ രണ്ട് ഗർഭകാലത്തും ഞാൻ ജോലി ചെയ്തിട്ടുണ്ട്. ഒരുപാട് ചിരിക്കുകയും ആ ഘട്ടത്തിലൂടെ ജീവിക്കുകയും ചെയ്തു. അതിനാൽ തന്നെ തനിക്കിത് തമാശയായി തോന്നി' എന്നും
  കരീന പറയുന്നു.

  41 കാരിയായ കരീന ഇപ്പോഴും ബോളിവുഡിലെ മുൻനിര നായിക നടിയാണ്. ആമിർ ഖാനൊപ്പം അഭിനയിക്കുന്ന ലാൽ സിംഗ് ഛദ്ദയാണ് നടിയുടെ പുറത്തിറങ്ങാനുള്ള സിനിമ. അമ്മയായത് തന്റെ കരിയറിനെ ബാധിച്ചിട്ടില്ലെന്നും താൻ സിനിമാ അഭിനയം തുടരാൻ താൽപര്യപ്പെടുന്ന വ്യക്തിയാണെന്നും കരീന നേരത്തെ വ്യക്തമാക്കിയിരുന്നു. അതേസമയം രണ്ട് കുട്ടികൾക്കും തന്റെ സാന്നിധ്യം ആവശ്യമായ പ്രായമായതിനാൽ വരുന്ന എല്ലാ സിനിമകളും തനിക്ക് ചെയ്യാനാവില്ലെന്നും കരീന തുറന്നു പറഞ്ഞിരുന്നു.

  Read more about: kareena kapoor
  English summary
  actress kareena kapoor about pregnancy rumours that made headlines; says taken it as a fun
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X