For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നായകന്റെ ഗേള്‍ഫ്രണ്ടിന് ഇഷ്ടപ്പെട്ടില്ല! സിനിമയില്‍ നിന്നും തന്നെ ഒഴിവാക്കിയ കഥ പറഞ്ഞ് നടി രവീണ

  |

  ബോളിവുഡ് സിനിമാ ലോകത്തെ വലിയൊരു ആഘാതത്തിലേക്ക് തള്ളി വിട്ട് കൊണ്ടാണ് നടന്‍ സുശാന്ത് സിംഗ് രജ്പുതിന്റെ വിയോഗ വാര്‍ത്ത വരുന്നത്. ജൂണ്‍ പതിനാലിനായിരുന്നു മുംബൈയിലെ വസതിയില്‍ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഇതിന് പിന്നാലെ ബോളിവുഡിലെ സ്വജനപക്ഷപാതത്തെ കുറിച്ച് വലിയ പ്രതിഷേധം ഉയര്‍ന്ന് വന്നു.

  കരണ്‍ ജോഹര്‍, ആലിയ ഭട്ട് തുടങ്ങിയ താരങ്ങള്‍ക്കെതിരെ രൂക്ഷമായ വിമര്‍ശനവും വന്നിരുന്നു. നടി രവീണ ടണ്ടനും ഇത്തരത്തില്‍ ഗുരുതര വിമര്‍ശനങ്ങളുമായി നേരത്തെ വന്നിരുന്നു. ബോളിവുഡിലെ യുവതാരങ്ങളുടെ കരിയര്‍ നശിപ്പിക്കുന്ന ഒരു കൂട്ടം ആളുകള്‍ ഇന്‍ഡസ്ട്രിയില്‍ ഉണ്ടെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു രവീണ എത്തിയത്. ഇപ്പോഴിതാ ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ മറ്റ് ചില വെളിപ്പെടുത്തലുകള്‍ കൂടി നടത്തിയിരിക്കുകയാണ് രവീണ.

  actress-raveena-tandon

  Actress Sarayu Exclusive Interview | FilmiBeat Malayalam

  അഭിനയിക്കാന്‍ വേണ്ടി തയ്യാറെടുത്ത സിനിമയില്‍ നിന്നും ഒരൊറ്റ രാത്രി കൊണ്ട് തന്നെ പുറത്താക്കിയിട്ടുണ്ടെന്ന കഥയാണ് നടി രവീണ പങ്കുവെച്ചത്. തന്നെ ഇഷ്ടപ്പെടാത്തത് കൊണ്ട് ഒരു പ്രമുഖ നടന്റെ ഭാര്യയാണ് ഒരു രാത്രി കൊണ്ട് ആ സിനിമയില്‍ നിന്നും എന്നെ പുറത്താക്കിയത്. ഒരു വൈകുന്നേര പാര്‍ട്ടിയ്ക്ക് വേണ്ടി സിനിമയുടെ ഡിസൈനറെ ബന്ധപ്പെട്ട് ഒരു വസ്ത്രം തയ്യാറാക്കി എടുക്കുകയായിരുന്നു ഞാന്‍.

  വൈകുന്നേരം നാല് മണിയായപ്പോള്‍ എനിക്കൊരു ഫോണ്‍ കോള്‍ വരുന്നു. നായകന്റെ ഗേള്‍ ഫ്രണ്ടിന് എന്നെ ഇഷ്ടപ്പെട്ടില്ലെന്നും അതിനാല്‍ സിനിമയില്‍ നിന്നും പുറത്താക്കുകയാണെന്നുമായയിരുന്നു ആ ഫോണ്‍ കോളില്‍ പറഞ്ഞത്. ഒപ്പം കരാര്‍ ഒപ്പിട്ടപ്പോള്‍ തന്ന പണം തിരികെ കൊടുക്കാനും പറഞ്ഞു. ഒപ്പം പാര്‍ട്ടിയില്‍ പങ്കെടുക്കാന്‍ വരേണ്ടെന്നും. അന്നാണ് നായകന്‍ മറ്റൊരാളെന്ന് ഞാന്‍ തിരിച്ചറിഞ്ഞത്. അക്കാര്യം ഞാന്‍ പോലും അറിഞ്ഞിരുന്നില്ല. എന്നെ അറിയിച്ചുമില്ലെന്നും നടി പറയുന്നു.

  actress-raveena-tandon-

  നേരത്തെയും ട്വിറ്ററിലൂടെ വിമര്‍ശനവുമായി നടി എത്തിയിരുന്നു. 'ബോളിവുഡില്‍ ഒരു പെണ്‍കൂട്ടം ഉണ്ട്. അവരെ നായകന്മാര്‍ സിനിമയില്‍ നിന്നും പുറത്താക്കുന്നത് കണ്ട് പരിഹസിക്കുന്ന അവരുടെ കാമുകിമാരും ഉണ്ട്. അവര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ കരിയര്‍ നശിപ്പിക്കുന്ന തരത്തിലുള്ള വ്യാജ വാര്‍ത്തകള്‍ ഉണ്ടാക്കും. ചിലപ്പോള്‍ കരിയര്‍ നശിപ്പിക്കും. അതിജീവിക്കാനായി നമ്മള്‍ പൊരുതും. ചിലര്‍ക്ക് അതിന് പറ്റില്ല. പഴയ ചില മുറിവുകള്‍ വീണ്ടും വേദനപ്പിക്കുകയും ചെയ്യും.

  സത്യം സംസാരിക്കുമ്പോള്‍ നമ്മളെ ഒരു നുണയനും ഭ്രാന്തിയും മനോരോഗിയുമൊക്കെയായി മുദ്ര കുത്തും. നമ്മള്‍ ചെയ്യുന്ന കഠിനാധ്വാനങ്ങളെയെല്ലാം നശിപ്പിക്കുന്ന വിധത്തില്‍ മാധ്യമ പ്രവര്‍ത്തകര്‍ വാര്‍ത്തകള്‍ എഴുതും. ഈ ഇന്‍ഡസ്ട്രിയില്‍ ജനിച്ചതാണെങ്കിലും എനിക്ക് എല്ലാത്തിനും നന്ദിയുണ്ട്. പക്ഷേ ചിലര്‍ കളിക്കുന്ന വൃത്തികെട്ട രാഷ്ട്രിയം ഒരു കയ്പ് നിറഞ്ഞ അനുഭവം തരുമെന്നുമായിരുന്നു' നേരത്തെ രവീണ പറഞ്ഞത്.

  English summary
  Actress Raveena Tandon About Nepotism
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X