India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'യഥാർഥ വിവാഹ ജീവിതം കെജിഎഫ് പോലെയാണ്, തെറ്റിദ്ധാരണ പരത്തുന്നത് നിങ്ങളാണ്'; കരണിനെ ശകാരിച്ച് സാമന്ത!

  |

  ബോളിവുഡിൽ ഏറ്റവും പ്രശസ്തിയുള്ള ചാറ്റ് ഷോയാണ് കോഫി വിത്ത് കരൺ. ഇപ്പോൾ പ്രശസ്തമായ സെലിബ്രിറ്റി ചാറ്റ് ഷോയിൽ ആദ്യമായി അതിഥിയായി എത്താൻ പോവുകയാണ് സൗത്ത് ഇന്ത്യയുടെ അഹങ്കാരം സാമന്ത റൂത്ത് പ്രഭു. ഈ മാസം സംപ്രേക്ഷണം ചെയ്യാൻ പോകുന്ന ഷോയുടെ ഏഴാം സീസണിൽ കാണാനാകുന്ന സെലിബ്രിറ്റികളിൽ ഒരാളാണ് സാമന്ത.

  ഷോയിൽ അരങ്ങേറ്റം കുറിക്കുന്ന രണ്ട് തെന്നിന്ത്യൻ അഭിനേതാക്കളിൽ ഒരാളാണ് സാമന്ത. മറ്റൊരു താരം ലൈഗർ താരം വിജയ് ദേവരകൊണ്ടയാണ്. കരൺ ജോഹറിന്റെ കോഫി വിത്ത് കരൺ സെലിബ്രിറ്റി ചാറ്റ് ഷോയുടെ ഏഴാം സീസണിന്റെ പ്രിവ്യൂ ശനിയാഴ്ച പുറത്തിറങ്ങി.

  Also Read: 'ഒറ്റപ്പെടുന്നവനെ വിജയിച്ചിട്ടുള്ളൂ... അതാണ് ചരിത്രം'; കിടിലം ഫിറോസിന്റെ പിന്തുണ ബ്ലെസ്ലിക്കോ?

  നിമിഷ നേരംകൊണ്ട് വീഡിയോ വൈറലായി. ചാറ്റ് ഷോയിൽ പങ്കെടുക്കുന്ന അതിഥികളുടെ പേരുകളും അവരുടെ ചില സംസാര ശകലങ്ങളുമെല്ലാം ഉൾപ്പെടുത്തിയാണ് പ്രമോ പുറത്തുവിട്ടിരിക്കുന്നത്. സാറാ അലിഖാൻ മുതൽ അനന്യ പാണ്ഡെ വരെ അതിഥികളായി വരുന്നുണ്ടെന്നാണ് പുതിയ പ്രമോയിൽ നിന്നും മനസിലാകുന്നത്.

  ഈ പ്രോമോ വീഡിയോയിലാണ് സാമന്ത വിവാഹ ജീവിതത്തെ കുറിച്ച് പറയുന്ന ഭാ​ഗങ്ങളും ഉൾപ്പെടുത്തിയിരിക്കുന്നത്. സുഖകരമല്ലാത്ത ചില ​ദാമ്പത്യ ജീവിതങ്ങളെ കുറിച്ച് കരൺ ജോഹർ കുറ്റപ്പെടുത്തി സംസാരിക്കവെയാണ് കുറിക്കുകൊള്ളുന്ന മറുപടി സാമന്തയിൽ നിന്നും വരുന്നത്.

  Also Read: 'രണ്ടാഴ്ചയ്ക്കുശേഷം ലക്ഷ്മിപ്രിയ തിരിച്ച് വരുമെന്നാണ് പ്രതീക്ഷിച്ചത്, അവളുടെ ക്ഷമ സമ്മതിച്ചു'; ഭർത്താവ് ജയേഷ്!

  സുഖകരമല്ലാത്ത ചില ​ദാമ്പത്യ ജീവിതങ്ങൾ‌ സംഭവിക്കുന്നുവെങ്കിൽ അതിന് കാരണക്കാർ കരൺ ജോഹർ അടക്കമുള്ള സംവിധായകരാണെന്നും സാമന്ത തുറന്ന് പറയുന്നുണ്ട്.

  കഭി ഖുഷി കഭി ഗും പോലുള്ള കരൺ ജോഹറിന്റെ സിനിമകൾ കാരണമാണ് ആളുകൾക്ക് വിവാഹങ്ങളെക്കുറിച്ച് വ്യത്യസ്തമായ ധാരണയുള്ളതെന്നും യഥാർഥ ജീവിതത്തിൽ വിവാഹങ്ങൾ കെജിഎഫ് പോലെയാണെന്നും സാമന്ത കൂട്ടിച്ചേർത്തു.

  സാമന്തയുടെ കുറിക്ക് കൊള്ളുന്ന മറുപടി കരണിനും വലിയ അടിയായി. എപ്പിസോഡിൽ രക്ഷാബന്ധൻ സിനിമ താരം അക്ഷയ്കുമാറിനൊപ്പമാണ് സാമന്ത പങ്കെടുത്തിരിക്കുന്നത്.

  ജൂലൈ 7 മുതൽ ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സ്ട്രീം ചെയ്യുന്ന ചാറ്റ് ഷോയിൽ അനന്യ പാണ്ഡെ, ഷാഹിദ് കപൂർ, കിയാര അദ്വാനി, ടൈഗർ ഷ്രോഫ്, കൃതി സനോൺ, രൺവീർ സിങ്, ആലിയ ഭട്ട് തുടങ്ങിയ താരങ്ങളും അതിഥികളായി വരും.

  ഫാമിലി മാൻ 2വിൽ വില്ലത്തിയായി അഭിനയിച്ചത് മുതലാണ് സാമന്തയുടെ കരിയറിൽ വലിയ ബ്രേക്ക് ഉണ്ടായത്. പിന്നീടങ്ങോട്ട് സൗത്തിൽ നിന്നും ബോളിവുഡിൽ നിന്നും നിരവധി അവസരങ്ങൾ താരത്തെ തേടി വരാൻ തുടങ്ങി.

  പുഷ്പ കൂടി റിലീസ് ചെയ്തതോടെ പാൻ ഇന്ത്യൻ താരമായി സാമന്ത മാറി കഴിഞ്ഞു. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് സാമന്ത വിവാഹമോചിതയായത്.

  വളരെ അപ്രതീക്ഷിതമായിരുന്നു സാമന്തയും നടൻ നാ​ഗചൈതന്യയും തമ്മിലുള്ള വേർപിരിയൽ. കാരണം വളരെ നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് ഇരുവരും.

  ദാമ്പത്യ ജീവിതത്തിന്റെ നാലാം വിവാഹ വാർഷികം ആഘോഷിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഇരുവരും പരസ്പര സമ്മതപ്രകാരം പിരിഞ്ഞത്. രണ്ടുപേരുമിപ്പോൾ കരിയറിൽ ശ്രദ്ധകേന്ദ്രീകരിച്ചാണ് മുന്നോട്ട് പോകുന്നത്.

  കൈ നിറയെ സിനിമകളുമായി സാമന്ത തിരിക്കിലാണ്. ഖുഷി, യശോദ തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് സാമന്തയുടേതായി റിലീസിനെത്താനുള്ളത്.

  കാത്ത് വാക്ക്ലെ രണ്ട് കാതൽ എന്ന തമിഴ് ചിത്രമായിരുന്നു ഏറ്റവും അവസാനം റിലീസിനെത്തിയ സാമന്തയുടെ സിനിമ. വിജയ് ദേവെരകൊണ്ടയും സാമന്തയും ഒന്നിക്കുന്ന ചിത്രമാണ് ഖുഷി.

  ശിവ നിർവാണയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഖുഷി എന്ന ചിത്രത്തിന്റെ തിരക്കഥയും ശിവ നിർവാണയുടേത് തന്നെ. ഖുഷിയുടെ ആദ്യ പോസ്റ്റർ പുറത്തുവിട്ടപ്പോൾ തന്നെ വലിയ സ്വീകാര്യതയാണ് ലഭിച്ചത്. ജയറാമും വിജയ് ദേവെരകൊണ്ടയുടെ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

  Read more about: samantha
  English summary
  actress Samantha Ruth Prabhu and Karan Johar conversation about unhappy marriages, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X