For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കുച്ച് കുച്ച് ഹോതാ ഹേ കണ്ട് ഷബാന ആസ്മി ദേഷ്യപ്പെട്ടു, അവസാനം മാപ്പ് പറഞ്ഞു'-കരൺ ജോഹർ

  |

  ബോളിവുഡ് സിനിമയിൽ ഏറ്റവും കൂടുതൽ ആരാധക വലയങ്ങളുള്ള റൊമാന്റിക് ജോഡി ആണ് ഷാരൂഖും കജോളും. ഇവർ ജോഡിയായി അഭിനയിച്ച മിക്ക സിനിമകളും വിജയം കൈവരിച്ച സിനിമകൾ ആണ്. ബാസി​ഗറിൽ ആരംഭിച്ച ഈ കൂട്ടുകെട്ട് ദിൽവാലേ ദുൽഹനിയ ലേജായേ​ഗേ, കുച്ച് ചുച്ച് ഹോതാ ഹേ, കഭി കുഷി കഭി ​ഗം, മൈ നെയിം ഈസ് ഖാൻ, ദിൽവാലെ തുടങ്ങിയ സിനിമളിലും പ്രേക്ഷകർക്ക് കാണാൻ സാധിച്ചു. ദിൽവാലേ ദുൽഹനിയ ലേജായേ​ഗേ എക്കാലത്തേയും മികച്ച ബോളിവുഡ് പ്രണയ ചിത്രമാണ്.

  Also Read: ഋഷി സൂര്യ പ്രണയം, 'സാഹചര്യത്തിനനുസരിച്ചുള്ള റൊമാൻസ് മതി, ഓവറാക്കി കൊളമാക്കല്ലേ' എന്ന് ആരാധകർ

  ഷാരൂഖ്-കജോൾ ജോഡിയുടെ ക്യാമ്പസ് ചിത്രമായിരുന്നു കുച്ച് കുച്ച് ഹോതാ ഹേ. സൗഹൃദവും പ്രണയവും ഹാസ്യവുമെല്ലാം ഒന്നിച്ച മനോഹരമായ സിനിമയ്ക്ക് ഇന്നും ആരാധകരുണ്ട്. 23 വർഷങ്ങൾക്ക് മുമ്പ് 1998ലാണ് കുച്ച് കുച്ച് ഹോതാ ഹേ റിലീസിനെത്തിയത്. ഷാരൂഖിനും കജോളിനും പുറമെ റാണി മുഖർജിയും സൽമാൻ ഖാനും സിനിമയുടെ ഭാ​ഗമായിരുന്നു. സിനിമ പോലെ തന്നെ ചിത്രത്തിലെ പാട്ടുകളും വലിയ ഹിറ്റായിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഷാരൂഖ് കഥാപാത്രം രാഹുലും കജോൾ കഥാപാത്രം അ‍ഞ്ജലിയും. വളരെ അടുത്ത സുഹൃത്തുക്കളായിരിക്കുമ്പോൾ തന്നെ ഉള്ളിൽ എവിടയോ ഒരു പ്രണയം അഞ്ജലിക്ക് രാ​ഹുലിനോടുണ്ട്. എന്നാൽ അത് തുറന്നുപറയാൻ അവസരം ലഭിക്കും മുമ്പ് റാണി മുഖർജിയുടെ കഥാപാത്രവുമായി ഷാരൂഖ് പ്രണയത്തിലാകുന്നു. ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ മനസിലാകൂ എന്ന് പറയും പോലെ അത് റാണിയുടെ ടീന എന്ന കഥാപാത്രം അത് മനസിലാക്കിയിരുന്നു.

  Also Read: 'രണ്ട് ദിവസത്തേക്ക് അവർ എന്നെ പരിഹസിക്കും, അത് കഴി‍ഞ്ഞാൽ പുതിയ ഇരയെതേടി പോകും'-​ഗായത്രി സുരേഷ്

  ആദ്യ പ്രസവത്തോടെ മരിക്കുന്ന റാണി മുഖർജിയുടെ കഥാപാത്രം മകൾക്കായി അച്ഛനെ സ്നേഹിക്കുന്ന മറ്റൊരു പെൺകുട്ടിയെ കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ കത്ത് എഴുതി ഏൽപ്പിച്ചിരുന്നു. പിന്നീട് മകളിലൂടെ രാഹുലും അഞ്ജലിയും വീണ്ടും കണ്ടുമുട്ടുന്നു. ഇരുവരുടേയും പ്രണയം തിരിച്ചറിയുന്നു. ആസ്വദിക്കാൻ ഒരുപിടി മനോഹര ​ഗാനങ്ങളും നല്ല സൗഹൃദവുമെല്ലാം നിറഞ്ഞ സിനിമ അന്നത്തെ വലിയ ഹിറ്റായിരുന്നു. ചിത്രത്തിലെ എല്ലാ കഥാപാത്രങ്ങൾക്കും ആരാധകരുണ്ടായി എന്നതാണ് മറ്റൊരു സത്യം. ധർമ പ്രൊഡക്ഷൻസാണ് സിനിമ നിർമിച്ചത്. അന്ന് വലിയ വരുമാനം ഈ സിനിമയുടെ റിലീസിലൂടെ ഉണ്ടാക്കാൻ ധർമ്മ പ്രൊഡക്ഷൻസിന് സാധിച്ചു. കരൺ ജോഹർ എന്ന സംവിധായകന്റെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നുകൂടിയാണ് കുച്ച് കുച്ച് ഹോതാ ഹേ.

  സിനിമ കണ്ടശേഷം നിരവധി പേർ നല്ല അഭിപ്രായങ്ങൾ തന്നെ വിളിച്ച് പറഞ്ഞപ്പോൾ അപ്രതീക്ഷിതമായി എത്തിയ ഫോൺ കോളിലൂടെ സിനിമയെ കുറിച്ച് തനിക്ക് ലഭിച്ച ഞെട്ടിക്കുന്ന അഭിപ്രായത്തെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് ഇപ്പോൾ കരൺ ജോഹർ. സിനിമ കണ്ട ശേഷം നടി ഷബാന അസ്മി പറഞ്ഞ അഭിപ്രായത്തെ കുറിച്ചാണ് കരൺ ജോഹർ മനസ് തറന്നത്. സിനിമയെ ചൊല്ലി ഷബാന തന്നോട് കയർത്തുവെന്നും തെറ്റ് മനസിലാക്കി താൻ അപ്പോൾ തന്നെ മാപ്പ് പറഞ്ഞുവെന്നുമാണ് കരൺ ജോഹർ വെളിപ്പെടുത്തിയത്. സിനിമ പൊളിറ്റിക്കലി കറക്ടല്ലെന്നായിരുന്നു ഷബാന അഭിപ്രായപ്പെട്ടതെന്നും കരൺ ജോഹർ പറഞ്ഞു. 'നിങ്ങളെന്താണ് കാണിച്ചത്? ഷോർട്ട് ഹെയറുള്ള പെൺകുട്ടികൾ സുന്ദരികളല്ലെന്നാണോ, മുടി വളർത്തിയതോടെ അവൾ ഭംഗിയുള്ളവളായി മാറുമോ... ഇതുവഴി നിങ്ങൾ എന്താണ് പറയാൻ ഉദ്ദേശിക്കുന്നത്...' എന്നാണ് അന്ന് ഷബാന കരണിനോട് ചോദിച്ചത്. 2019ൽ മെൽബണിൽ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ പങ്കെടുക്കുമ്പോഴായിരുന്നു ഈ സംഭവത്തെ കുറിച്ച് കരൺ ജോഹർ തുറന്നു പറഞ്ഞത്. ഉടൻ തന്നെ അവരോട് മാപ്പ് പറഞ്ഞുവെന്നും. ഒരു സോറിയിൽ മറുപടി ഒതുക്കിയതിന് വീണ്ടും ഷബാന ദേഷ്യപ്പെട്ടുവെന്നും താൻ ചെയ്തത് തെറ്റാണെന്ന് തിരിച്ചറിയുന്നുവെന്ന് ഷബാനയോട് ഏറ്റുപറഞ്ഞുവെന്നും കരൺ ​ജോഹർ കൂട്ടിച്ചേർത്തു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  ചിത്രത്തിൽ കജോൾ അവതരിപ്പിച്ച അഞ്ജലി എന്ന കഥാപാത്രത്തിന് ഷോർട്ട് ഹെയർ കട്ടായിരുന്നു. ഇടയ്ക്കിടെ പാട്ടിലും അല്ലാതെയും ഇതേ കുറിച്ച് ഷാരൂഖിന്റെ കഥാപാത്രം അഞ്ജലിയെ കളിയാക്കുന്നതും കാണാം. എന്നാൽ പിന്നീട് ഷാരൂഖിന്റെ കഥാപാത്രം റാണി മുഖർജിയുമായി പ്രണയത്തിലാകുമ്പോൾ അവർക്ക് നീളമുള്ള ഇടതൂർന്ന് മുടിയാണുള്ളത്. ഈ ഭാ​ഗങ്ങളാണ് ഷബാനയെ പ്രകോപിതയാക്കിയത്.

  English summary
  actress Shabana Azmi worst reply after seeing Kuch Kuch Hota Hai, director Karan Johar revealing the experience
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X