Don't Miss!
- News
'കോടതി പരാമര്‍ശം സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം'; സിപിഎം
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
അധോലോകത്തിന്റെ ഭീഷണിയും ഭയപ്പെടുത്തലും; നിരവധി സിനിമകള്‍ നഷ്ടപ്പെട്ടതായി നടി സൊനാലി ബേന്ദ്രേ
ബോളിവുഡിലെ എക്കാലത്തേയും ജനപ്രിയ നടിമാരില്‍ ഒരാളാണ് സൊനാലി ബേന്ദ്രേ. 1993-ല്‍ പുറത്തിറങ്ങിയ ആഗ് എന്ന സിനിമയിലൂടെയായിരുന്നു സൊനാലിയുടെ അരങ്ങേറ്റം. പിന്നീട് മേജര്‍ സാബ്, സഘം, സര്‍ഫറോഷ്, ഹം സാത്ത് സാത്ത് ഹെയ്ന് തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളില്‍ അഭിനയിച്ചു.
ഒരു സമയത്ത് ബോളിവുഡിലെ ഏറ്റവും തിരക്കേറിയ നടിയായിരുന്നു സൊനാലി ബേന്ദ്രേ. അതുകൊണ്ട് തന്നെ സൊനാലിയെക്കുറിച്ചുള്ള വാര്‍ത്തകള്‍ക്കും ഗോസിപ്പുകള്‍ക്കും അക്കാലത്ത് യാതൊരു പഞ്ഞവുമില്ലായിരുന്നു.

അധോലോകവുമായി ബന്ധപ്പെട്ട് താന്‍ നേരിട്ട പ്രശ്നങ്ങളെക്കുറിച്ചു പറയുകയാണ് നടി ഇപ്പോള്‍. അധോലോകത്തുനിന്നും ധാരാളം പണം ബോളിവുഡിലേക്ക് ഒഴുകുന്ന ഒരു സാഹചര്യം ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നും അത്തരം നിര്‍മ്മാതാക്കളില്‍നിന്നും പ്രൊജക്ടുകളില്നിന്നും താന്‍ മാറി നില്ക്കാന് ശ്രമിച്ചിരുന്നുവെന്നും നടി വെളിപ്പെടുത്തി. തീരെ ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എനിക്ക് സൗത്തില്‍ പണിയുണ്ട് എന്ന് കള്ളം പറഞ്ഞിരുന്നതായും അവര്‍ കൂട്ടിച്ചേര്‍ത്തു.
ഒരു സംഘടിത വ്യവസായമായിരുന്നില്ല എന്നതു കൊണ്ട് തന്നെ സിനിമയെ ടാര്‍ഗറ്റ് ചെയ്യാന്‍ എളുപ്പമായിരുന്നുവെന്നും സോനാലി അഭിപ്രായപ്പെട്ടു. അടുത്തിടെ രണ്‍വീര്‍ ഷോ പോഡ്കാസ്റ്റില്‍ പങ്കെടുത്തപ്പോഴായിരുന്നു നടിയുടെ തുറന്നുപറച്ചില്‍. സിനിമാസംവിധായകര്‍ അധോലോകത്തിന്റെ സമ്മര്‍ദ്ദത്തിലായതിനാല്‍ തനിക്ക് പല വേഷങ്ങളും നിഷേധിക്കപ്പെട്ടതായി നടി വെളിപ്പെടുത്തി.

അധോലോകം ഫണ്ട് ചെയ്യുന്ന ഒരു കൂട്ടം നിര്‍മ്മാതാക്കള്‍ ഉണ്ടായിരുന്നതായും അവരില്‍ നിന്നും താന്‍ അകന്നു നില്ക്കാന് ശ്രമിച്ചിരുന്നതായും അവര്‍ പറഞ്ഞു.
അങ്ങനെയുള്ള പ്രശ്നങ്ങള്‍ തിരിച്ചറിയാന്‍ തന്നെ സഹായിച്ചിരുന്നത് അന്നത്തെ ബോയ്ഫ്രണ്ടും ഇന്നത്തെ ഭര്‍ത്താവുമായ ഗോള്‍ഡി ബെയ്ല് ആയിരുന്നു എന്നുമം അവര്‍ ഓര്‍ത്തെടുത്തു. ഗോള്‍ഡിയുടെ അച്ഛനും നിര്‍മ്മാതാവായിരുന്നതിനാല്‍ അമ്മയ്ക്ക് എല്ലാ വിവരങ്ങളും അറിയാമായിരുന്നു. അവരാണ് എന്നെ സഹായിച്ചത്.
ധാരാളം റോളുകള്‍ തനിക്ക് നഷ്ടപ്പെട്ടിരുന്നതായും അവര്‍ പറഞഞു. ഒരു സിനിമയ്ക്ക് കരാര്‍ ആയതില്‍ പിന്നെ മാറ്റുന്ന സാഹചര്യങ്ങളും ഉണ്ടായിരുന്നു. സംവിധായകരെ അധോലോകവുമായി ബന്ധപ്പെട്ടവര്‍ വിളിയ്ക്കുകയും മറ്റേതെങ്കിലും നടിമാര്‍ക്ക് റോള്‍ കൊടുക്കുകയും ചെയ്യുന്ന സ്ഥിതിയായിരുന്നു.
ഇതേക്കുറിച്ച് പറയുമ്പോള്‍ തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണ്, ക്ഷണിക്കണം എന്ന് സംവിധായര്‍ പറഞ്ഞിരുന്നതായും നടി പറഞ്ഞു.
Also Read: 'ഉപേക്ഷിച്ച് പോകുമോയെന്ന ഭയം'; അർജുനും ശ്രദ്ധയും തമ്മിലുള്ള സൗഹൃദം മലൈകയെ അസ്വസ്ഥയാക്കിയപ്പോൾ!

അധോലോക വൃത്തങ്ങളില്‍ നിന്നുള്ള ഭീഷണിയും ഭയപ്പെടുത്തലും 1990-കളിലെ ബോളിവുഡ് താരങ്ങള്‍ക്ക് സാധാരണമായിരുന്നു. സിനിമാ വ്യവസായത്തിലേക്ക് അധോലോകം കടന്നുകയറുകയും നിരവധി ഫിലിം ഫിനാന്ഷ്യര്മാരെയും നിര്‍മ്മാതാക്കളെയും ഭീഷണിപ്പെടുത്തി റാന്‍സം കൈപ്പറ്റുകയും ചെയ്ത കഥകള്‍ ബോളിവുഡില്‍ ഒരുകാലത്ത് കുപ്രസിദ്ധി നേടിയിരുന്നു.
Also Read: മകനെ വെറുതെ വിടണമെന്ന് കരീനയോട് അച്ഛനും അമ്മയും, വീട് വിട്ടിറങ്ങി ഭാര്യ; ഹൃത്വിക്കിന്റെ പ്രണയങ്ങള്‍!

അതേസമയം കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് സിനിമയില്‍ നിന്നും നീണ്ട അവധിയെടുത്ത സോണാലി ബേന്ദ്രേ ഇപ്പോള്‍ സീ ടിവിയിലെ ദി ബ്രോക്കണ്‍ ന്യൂസ് എന്ന ഷോയിലൂടെ മടങ്ങിയെത്തുകയാണ്. തമിഴില്‍ മണിരത്നം സംവിധാനം ചെയ്ത ബോംബെ, കാതലര്‍ ദിനം, കണ്ണോട് കാണ്‍പതെല്ലാം എന്നീ ചിത്രങ്ങളില്‍ നടി വേഷമിട്ടിട്ടുണ്ട്.
ഗോള്‍ഡി ബെഹലാണ് സൊനാലിയുടെ ഭര്‍ത്താവ്. 2002-ലായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹശേഷം അല്പനാളുകള് സിനിമയില്‍ തുടര്‍ന്നെങ്കിലും മകന്റെ ജനനത്തോടെ സൊനാലി അഭിനയത്തില്‍ നിന്ന് താത്കാലിക ഇടവേള എടുത്തിരുന്നു. 2005-ലാണ് മകന് രണ്‍വീര്‍ പിറക്കുന്നത്.
-
നടി അമീഷ പട്ടേലുമായി പ്രണയത്തിലായിരുന്നോ? പരസ്യമായി ഷാരൂഖ് ഖാനെ പരിഹസിച്ച് സണ്ണി ഡിയോള്‍
-
മോഹൻലാൽ സിംഹം, മമ്മൂട്ടി അങ്കിളിനെ പോലെ, ദുൽഖറിനൊപ്പം മൾട്ടിസ്റ്റാർ സിനിമ ചെയ്യണം: വിജയ് ദേവരകൊണ്ട
-
'ഒന്നുമല്ലാത്ത കാലത്ത് ചെയ്ത സഹായങ്ങൾ അല്ലു മറന്നു'; നടന്റെ കുടുംബത്തിൽ പ്രശ്നങ്ങൾ; വീടുവിട്ടിറങ്ങി സഹോദരൻ