For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കാമുകനെ ചേര്‍ത്ത് നിര്‍ത്തി പ്രിയപ്പെട്ട ദിവസത്തെ കുറിച്ച് സുസ്മിത സെന്‍! താരദമ്പതിമാര്‍ക്ക് ആശംസ

  |

  ഫെമിന മിസ് ഇന്ത്യയും മിസ് യൂണിവേഴ്‌സ് കീരിടവുമൊക്കെ ചൂടിയതിന് ശേഷം വെള്ളിത്തിരയിലേക്ക് എത്തിയ സുന്ദരിയാണ് സുസ്മിത സെന്‍. പതിനെട്ട് വയസുള്ളപ്പോഴായിരുന്നു നടിയുടെ ഈ നേട്ടങ്ങള്‍. പിന്നാലെ വെള്ളിത്തിരയിലേക്ക് എത്തിയ സുസ്മിത ബോളിവുഡിലെ മുന്‍നിര നടിമാരില്‍ ഒരാളായി തിളങ്ങി. ഇപ്പോഴും സുസ്മിത സെന്നിനെ കുറിച്ചുള്ള വാര്‍ത്തകള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കാറുള്ളത്.

  ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങി നിന്ന നടി ആയിരുന്നെങ്കിലും പത്ത് വര്‍ഷത്തോളമായി അഭിനയ ജീവിതത്തില്‍ നിന്നും മാറി നില്‍ക്കുകയായിരുന്നു സുസ്മിത. ഇപ്പോള്‍ വമ്പന്‍ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. ഇതുവരെ വിവാഹിതയല്ലെങ്കിലും സുസ്മിതയ്‌ക്കൊപ്പം ഒരു കാമുകന്‍ കൂടി ഉണ്ട്. ഇന്ന് ഇരുവരുടെയും ജീവിതത്തിലെ ഏറ്റവും പ്രധാന്യമുള്ള ദിവസമാണെന്നാണ് നടി തന്നെ പറയുന്നത്.

  വര്‍ഷങ്ങളായി രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി കഴിയുകയായിരുന്നു സുസ്മിത സെന്‍. അതുകൊണ്ട് തന്നെ വര്‍ഷങ്ങളായി നടിയുടെ വിവാഹത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. കഴിഞ്ഞ രണ്ട് വര്‍ഷമായി സുസ്മിത പ്രണയത്തിലാണെന്നും വിവാഹിതയാവാന്‍ പോവുകയാണെന്നും നിരന്തരം ഗോസിപ്പുകള്‍ വന്നിരുന്നു. അന്നൊന്നും അതേ കുറിച്ച് നടി പറഞ്ഞിട്ടില്ലെങ്കിലും കുടുംബത്തിനൊപ്പം സ്ഥിരമായി ഈ ചെറുപ്പക്കാരനെ കണ്ട് തുടങ്ങി. ഒടുവില്‍ കാത്തിരുന്നത് പോലെ സുസ്മിതയുടെ കാമുകനായിരുന്നു അദ്ദേഹം.

  സുസ്മിതയുടെ യാത്രകളിലും വീട്ടിലുമൊക്കെ ഉണ്ടാവാറുള്ള ആ ചെറുപ്പക്കാരനാണ് റോഹ്മാന്‍ ഷോവല്‍. അറിയപ്പെടുന്ന മോഡല്‍ കൂടിയായ റോഹ്മാനുമായി 2018 ലാണ് സുസ്മിത പ്രണയത്തിലാവുന്നത്. ഇരുവരും മക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാന്‍ പോവുന്നതും സുസ്മിതയുടെ കുടുംബത്തിലെ ചടങ്ങുകള്‍ക്ക് റോഹ്മാന്‍ എത്തുന്നതുമൊക്കെ നേരത്തെ വാര്‍ത്തയായിരുന്നു. ഇതോടെ ഇരുവരും ലിവിംഗ് റിലേഷനിലാണെന്നുള്ള റിപ്പോര്‍ട്ടും എത്തി. അതൊക്കെ സത്യമാണെന്ന് അടുത്തിടെയാണ് താരങ്ങള്‍ വ്യക്തമാക്കിയത്.

  ഇപ്പോഴിതാ റോഹ്മാനൊപ്പമുള്ള പുത്തന്‍ ചിത്രവുമായി എത്തിയിരിക്കുകയാണ് നടി. ഇരുവരും ഒന്നായതിന്റെ രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയായെന്ന് സൂചിപ്പിച്ച് കൊണ്ടായിരുന്നു സുസ്മിത എത്തിയിരിക്കുന്നത്. 'സുഷ് അവളുടെ റോഹിനെ എപ്പോഴാണ് കണ്ടുമുട്ടിയത്' ഹാപ്പി ആനിവേഴ്‌സറി ജാന്‍. നമ്മള്‍ ഒന്ന് ചേര്‍ന്നതിന്റെ രണ്ടാം വാര്‍ഷികമാണിന്ന്. എന്റെ അനുഗ്രഹങ്ങള്‍ എണ്ണുകയാണ്. കുഞ്ഞുങ്ങളും ഞാനും നിന്നെ അനന്തമായി സ്‌നേഹിക്കുന്നു. ഇനിയും ഒരുപാട് എന്നുമായിരുന്നു സുസ്മിത ചിത്രത്തിന് താഴെ അടിക്കുറിപ്പായി കൊടുത്തത്.

  Prithviraj's Special Burger Cake To Dulquer Salman

  ഞാനും അനുഗ്രഹിക്കപ്പെട്ടവനാണ്. നിന്നെ ഞാന്‍ സ്‌നേഹിക്കുന്നു എന്നായിരുന്നു സുസ്മിതയുടെ പോസ്റ്റിന് താഴെ റോഹ്മാന്റെ കമന്റ്. സുസ്മിതയ്‌ക്കൊപ്പമുള്ള ചിത്രവുമായി റോഹ്മാനും ആനിവേഴ്‌സറി ആശംസകളുമായി എത്തിയിരുന്നു. നിങ്ങളുടേത് പരിശുദ്ധമായ സ്‌നേഹമാണെന്ന് നടി സമീറ റെഡ്ഡിയും കമന്റിലൂടെ സൂചിപ്പിച്ചു. നിരവധി പ്രമുഖരും അല്ലാത്തവരുമൊക്കെ റോഹ്മാനും സുസ്മിതയ്ക്കും ആശംസകള്‍ അറിയിച്ച് കൊണ്ട് എത്തി കൊണ്ടിരിക്കുകയാണ്. എന്നും ഇതുപോലെ സന്തോഷത്തോടെ കഴിയാന്‍ നിങ്ങള്‍ക്ക് സാധിക്കട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.

  നാല്‍പത്തിനാല് വയസുകാരിയായ സുസ്മിതയും 29 വയസുകാരനായ റോഹ്മാനുമായി പ്രണയത്തിലാണെന്നത് വലിയ ചര്‍ച്ചയായിരുന്നു. പ്രായവ്യത്യാസത്തിന്റെ പേരില്‍ കളിയാക്കലുകളും ഇരുവര്‍ക്കും നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ കാമുകനെ ആദ്യം പരിചയപ്പെടുന്ന സമയത്ത് അവന്റെ പ്രായം എത്രയാണെന്ന് തനിക്ക് അറിയില്ലായിരുന്നെന്ന് സുസ്മിത വെളിപ്പെടുത്തിയിരുന്നു. തുടക്കത്തില്‍ ചില കാരണങ്ങളാല്‍ അദ്ദേഹം സ്വന്തം പ്രായം മറച്ച് വെച്ചു. ഞാന്‍ അദ്ദേഹത്തോട് ചോദിച്ച് കൊണ്ടേ ഇരുന്നു. ഊഹിച്ചെടുത്തോളു എന്നാണ് അവന്‍ പരഞ്ഞിരുന്നത്.

  പിന്നീടാണ് അവന്റെ യഥാര്‍ഥ പ്രായം ഞാന്‍ മനസിലാക്കുന്നത്. ഇത് ഞങ്ങള്‍ തിരഞ്ഞെടുത്തതല്ല. ഈ ബന്ധം ഞങ്ങളെ തിരഞ്ഞെടുക്കുകയായിരുന്നു. ഇങ്ങനെ വിധിക്കപ്പെട്ടതാണെന്നും നേരത്തെ ഒരു അഭിമുഖത്തില്‍ സുസ്മിത പറഞ്ഞിരുന്നു. ഇപ്പോള്‍ റോഹ്മാനുമൊപ്പം കഠിനമായ വര്‍ക്കൗട്ടുകളിലൂടെയാണ് സുസ്മിത വാര്‍ത്തകളില്‍ നിറയുന്നത്. ആരോഗ്യത്തോടെയുള്ള നല്ല കുടുംബ ജീവിതം ആസ്വദിക്കുകയാണ് താരങ്ങള്‍.

  English summary
  Actress Sushmita Sen And Her Lover Rohman Shawl Celebrated Two Years Of Togetherness
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X