For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിവാദങ്ങളാൽ ചുറ്റപ്പെട്ട ജീവിതം'; നടി നുസ്രത്ത് ജഹാന്റെ ജീവിതത്തിൽ വന്നുപോയ പുരുഷന്മാർ!

  |

  ബംഗാളി ചലച്ചിത്ര നടിയും ടിഎംസി എംപിയുമായ നുസ്രത്ത് ജഹാൻ തന്റെ വിവാഹം, പ്രണയ ജീവിതം, വിവാദ പ്രസ്താവനകൾ എന്നിവ കാരണം ദേശീയ മാധ്യമങ്ങളുടെ അടക്കം തലക്കെട്ടുകളിൽ എപ്പോഴും പ്രത്യക്ഷപ്പെടുന്ന താരമാണ്. സിനിമകളിലൂടെ പശ്ചിമ ബംഗാൾ ജനങ്ങളുടെ ഹൃദയം കീഴടക്കിയതിന് ശേഷമാണ് നുസ്രത്ത് രാഷ്ട്രീയത്തിലേക്ക് ചുവടുവെക്കുകയും മമതാ ബാനർജിയുടെ പാർട്ടിയായ ഓൾ ഇന്ത്യ തൃണമൂൽ കോൺഗ്രസിൽ ചേരുകയും ചെയ്തത്. 2019ൽ നുസ്രത്ത് ബാസിർഹത്ത് മണ്ഡലത്തിൽ നിന്ന് വിജയിക്കുകയും ലോക്സഭയിലെ പാർലമെന്റ് അംഗമായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.

  Nusrat Jahan, Nusrat Jahan husband, Nusrat Jahan photos, Nusrat Jahan films, നടി നുസ്രത്ത് ജഹാൻ സിനിമകൾ, നുസ്രത്ത് ജഹാൻ വാർത്തകൾ, നുസ്രത്ത് ജഹാൻ ഫോട്ടോകൾ, നുസ്രത്ത് ജഹാൻ

  ജംഷഡ്പൂർ സ്വദേശിയായ വിക്ടർ ഘോഷെന്ന ബാല്യകാല സുഹൃത്തുമായി വിവാഹം നടന്നുവെന്നും നുസ്രത്ത് പിന്നീട് വിവാഹ മോചനം നേടിയതായും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ താരം വിവാഹത്തെയും വിവാഹമോചനത്തെയും കുറിച്ചുള്ള ഈ അഭ്യൂഹങ്ങൾ തള്ളിക്കളഞ്ഞു. നുസ്രത്തിന്റെ നെഞ്ചിൽ വിക്ടറിന്റെ പേര് പച്ചകുത്തിയതായും റിപ്പോർട്ടുകളുണ്ട്.

  Also Read: 'പത്ത് വർഷം പിന്നോട്ട് സഞ്ചരിച്ച് ജോണും ധന്യയും', ആശംസകളുമായി ആരാധകരും

  നുസ്രത്തിന്റെ പേരിനോടൊപ്പം പിന്നീട് കേട്ട പേരുകളിലൊന്ന് കാദിർ ഖാൻ എന്നയാളുടേതായിരുന്നു. പാർക്ക് സ്ട്രീറ്റ് 2012 എന്ന കൂട്ടബലാത്സംഗ കേസിലെ പ്രധാന പ്രതികളിലൊരാളായിരുന്നു കാദിർ. കദീറും നുസ്രത്തും നാല് വർഷത്തോളം പ്രണയത്തിലായിരുന്നുവെന്നാണ് റിപ്പോർട്ട്. ഒരു പൊതു സുഹൃത്ത് മുഖേനയാണ് ഇവർ കോളേജിൽ വച്ച് പരിചയപ്പെട്ടതെന്നാണ് വിവരം. പിന്നീട് നിഖിൽ ജെയിൻ എന്ന വ്യവസായിയെ 2019 ജൂൺ 19ന് തുർക്കിയിലെ ബോഡ്രമിൽ ഒരു സ്വകാര്യ ചടങ്ങിൽ വെച്ച് നുസ്രത്ത് വിവാഹം ചെയ്തതായി വാർത്തകൾ വന്നിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളും മാത്രമാണ് വിവാഹത്തിൽ പങ്കെടുത്തത്. വളരെക്കാലം മുമ്പ് നിഖിൽ ജെയിൻ തന്റെ ഗരിയാഹത്ത് ബ്രൈഡൽ വെയർ ഷോപ്പിനായി ഒരു മോഡലിനായി തിരയുകയായിരുന്നു അന്ന് അദ്ദേഹം നുസ്രത്തിനെ തെരഞ്ഞെടുക്കുകയും പിന്നീട് ഇരുവരും പ്രണയത്തിലാവുകയും ശേഷം തുർക്കിയിൽ വെച്ച് വിവാഹം നടത്തുകയായിരുന്നുവെന്നുമാണ് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

  Also Read: 'ഒപ്പത്തിൽ അഭിനയിക്കാൻ ആവശ്യപ്പെട്ട പ്രതിഫലത്തെ കുറിച്ച് മീനൂട്ടി', മുപ്പത് രൂപയെങ്കിലും കിട്ടിയോ എന്ന് എംജി!

  നടനും രാഷ്ട്രീയ നേതാവുമായ യഷ് ദാസ് ​ഗുപ്തയാണ് നുസ്രത്തിന്റെ ജീവിതത്തിലെത്തിയ നാലാമത്തെ പുരുഷൻ. ഒരു ബംഗാളി ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കൂടുതൽ അടുപ്പത്തിലായത്. കഴിഞ്ഞ വർഷം നുസ്രത്തും യാഷും തമ്മിലുള്ള പ്രണയം വളർന്നതിനെത്തുടർന്ന് നുസ്രത്ത് മുൻ ഭർത്താവ് നിഖിലിൽ നിന്നും വിവാഹ മോചനം തേടിയിരുന്നു. കഴിഞ്ഞമാസമാണ് നുസ്രത്ത് ആദ്യകുട്ടിക്ക് ജന്മം നല്‍കിയത്. അതിനുശേഷം കൊല്‍ക്കത്തയില്‍ ഒരു കട ഉദ്ഘാടനം ചെയ്യാൻ എത്തിയപ്പോൾ കു‍ഞ്ഞിന്റെ അച്ഛനാരാണെന്ന ചോദ്യത്തിന് നുസ്രത്ത് നൽകിയ മറുപടി വൈറലായിരുന്നു. ചോദ്യങ്ങോട് മറുപടി പറഞ്ഞ് സഹികെട്ട്, അച്ഛനാരെന്ന് അച്ഛനറിയാം എന്നാണ് അവസാനം നുസ്രത്ത് അവസാനം പറഞ്ഞത്. അമ്മയാകുക എന്നത് ജീവിതത്തിലെ ഒരു പുതിയ തുടക്കമാണെന്നും പുതിയൊരു അധ്യായത്തിന്റെ ആരംഭമായിരുന്നുവെന്നുമാണ് നുശ്രത്ത് മാതൃത്വത്തെ കുറിച്ച് പറഞ്ഞത്. യിഷാന്‍ എന്നാണ് കുട്ടിക്ക് താരം നൽകിയിരിക്കുന്ന പേര്. നിലവില്‍ കുടുംബാംഗങ്ങളെയല്ലാതെ മറ്റാരെയും കുട്ടിയെ കാണിക്കണ്ട എന്നാണ് താരത്തിന്റെ തീരുമാനം. ആ​ഗസ്റ്റ് 25 ന് ആണ് നടിയെ കൊല്‍ക്കത്തയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ബംഗാളി നടന്‍ യാഷ് ദാസ് ഗുപ്തയാണ് നടിയെ സ്വന്തം വാഹനത്തില്‍ ആശുപത്രിയില്‍ എത്തിച്ചത്. പ്രസവ വാര്‍ത്ത പുറത്തുവിട്ടതും അദ്ദേഹം തന്നെയാണ്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെ സുഖമായിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞിരുന്നു.

  Also Read: 'ഒരുങ്ങാനും കുളിക്കാനും ഏറ്റവും കൂടുതൽ സമയം എടുക്കുന്നത് രൺവീർ', ദീപിക പറയുന്നു!

  Read more about: bollywood
  English summary
  Actress turned politician Nusrat Jahan controversial personal life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X