For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  പതിനാറാം വയസില്‍ പീഡനമെന്ന് കങ്കണ! ബന്ധം തകര്‍ന്നാല്‍ ബലാത്സംഗ കേസ്, ഭര്‍ത്താവിന് പിന്തുണച്ച് സെറീന

  |

  മീ ടൂ ക്യാംപെയിനിലൂടെ നിരവധി വെളിപ്പെടുത്തലുകളാണ് ഇന്ത്യന്‍ സിനിമാലോകത്ത് ഉണ്ടായിട്ടുള്ളത്. അതില്‍ പലതും വലിയ വിവാദങ്ങള്‍ക്ക് വഴിയൊരുക്കിയിരുന്നു. ബോളിവുഡിലെ മുന്‍നിര നായികമാരില്‍ ഒരാളായ കങ്കണ റാണവത് നടത്തിയ തുറന്ന് പറച്ചിലുകള്‍ സൂപ്പര്‍ താരങ്ങള്‍ക്കെതിരെയായിരുന്നു. ഹൃത്വിക് റോഷനെ കുറിച്ചും ആദിത്യ പഞ്ചോളിയ്ക്കുമെതിരെയെല്ലാം കങ്കണ ആരോപണം ഉന്നയിച്ചിരുന്നു.

  ഹൃത്വികിനെ പറ്റിയുള്ള ആരോപണത്തിന്റെ ചൂട് കുറഞ്ഞപ്പോഴാണ് ആദിത്യ പഞ്ചോളി തന്നെ ബലാത്സംഗം ചെയ്തു എന്ന് കാണിച്ച് കങ്കണ പരാതി നല്‍കിയത്. ഈ വിവാദങ്ങള്‍ അവസാനിച്ചെന്ന് കരുതിയെങ്കിലും ഇപ്പോഴിതാ ആദിത്യ പഞ്ചോളിയുടെ ഭാര്യയും നടിയുമായ സെറീന വഹാബ് പ്രതികരണമാവുമായി എത്തിയിരിക്കുകയാണ്. ഭര്‍ത്താവിന് പിന്തുണ നല്‍കിയ സെറിന കങ്കണയുടെ പ്രവര്‍ത്തിയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ്.

  കങ്കണയുടെ ആരോപണം

  കങ്കണയുടെ ആരോപണം

  പതിനാറാം വയസില്‍ അച്ഛന്റെ പ്രായമുള്ള ഒരാള്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പല അഭിമുഖങ്ങളിലും കങ്കണ പറഞ്ഞിരുന്നു. എന്നാല്‍ അത് ആരാണെന്ന് വ്യക്തമായിരുന്നില്ല. ഒടുവില്‍ നടനും നിര്‍മാതാവുമായ ആദിത്യ പഞ്ചോളിയാണ് തന്നെ പതിനാറാം വയസില്‍ ലൈംഗികാതിക്രമത്തിന് വിധേയമാക്കിയെന്നായിരുന്നു കങ്കണ പറഞ്ഞിരുന്നത്. ഒരു ടെലിവിഷന്‍ ഷോ യ്ക്കിടെയായിരുന്നു ഇക്കാര്യം നടി വെളിപ്പെടുത്തിയത്. പീഡനക്കാര്യം ആദിത്യയുടെ ഭാര്യയും നടിയുമായ സെറീന വഹാബിനോട് പറഞ്ഞെങ്കിലും കാര്യമുണ്ടായില്ലെന്നും സെറിയുടെ പെരുമാറ്റും ജീവിതത്തിലെ ഏറ്റവും വലിയ ഞെട്ടലായി എന്നും കങ്കണ വ്യക്തമാക്കിയിരുന്നു.

  പതിനാറാം വയസില്‍ പീഡനം

  പതിനാറാം വയസില്‍ പീഡനം

  എനിക്ക് അയാളുടെ മകളെക്കാളും പ്രായം കുറവായിരുന്നു. ശരിക്കും കെണിയിലായ അവസ്ഥ. അയാളെന്നെ മര്‍ദ്ദിച്ചു. തലയ്ക്കടിയേറ്റ് മുറിവും പറ്റി. ഞാന്‍ അയാളെ ചെരുപ്പൂരി അടിച്ചു. അയാള്‍ക്കും അന്ന് മുറിവേറ്റു. എനിക്കന്ന് പ്രായപൂര്‍ത്തി പോലും ആയിട്ടുണ്ടായിരുന്നില്ല. എന്നെ സംബന്ധിച്ചിടത്തോളം ഇത് പുതിയ ലോകമായിരുന്നു. ആ സംഭവത്തിന് ശേഷം ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയെ സെറിന വഹാബിനെ കാണാന്‍ പോയി. എന്നെ രക്ഷിക്കൂ.. നിങ്ങളുടെ മകളക്കാള്‍ ഇളയതല്ലേ ഞാന്‍, എന്റെ മാതാപിതാക്കളോട് ഇക്കാര്യം പറയാനാവില്ലെന്ന് ഒക്കെ പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹം ഇനി വീട്ടില്‍ വരില്ലല്ലോ എന്നതാണ് എന്റെ ആശ്വാസം എ്ന്നായിരുന്നു സെറീനയുടെ മറുപടി. അതെനിക്ക് വലിയ ഞെട്ടലുണ്ടാക്കിയെന്നും കങ്കണ പറയുന്നു.

  സെറീനയുടെ വാക്കുകളിലേക്ക്

  സെറീനയുടെ വാക്കുകളിലേക്ക്

  ഇപ്പോള്‍ ഭര്‍ത്താവിനെ പിന്തുണച്ച് എത്തിയിരിക്കുന്ന സെറീന ഇക്കാര്യത്തില്‍ പ്രതികരണം നടത്തിയിരിക്കുകയാണ്. ബന്ധം തകര്‍ന്നു എന്ന് കാണുമ്പോള്‍ ബലാത്സംഗാരോപണം നടത്തിയിട്ട് കാര്യമില്ലെന്നാണ് നടി പറയുന്നത്. എന്റെ ഭര്‍ത്താവിനെ എനിക്ക് അറിയാം. അദ്ദേഹത്തിന്റെ സുരക്ഷയാണ് എനിക്ക് പ്രധാനം. പഞ്ചോളി എന്നില്‍ നിന്നും ഒന്നും മറച്ചിട്ടില്ലെന്നും സെറീന വ്യക്തമാക്കി. കങ്കണ നല്‍കിയ പരാതി വ്യാജമാണെന്ന് കാണിച്ച് നടിയ്‌ക്കെതിരെ ആദിത്യ പഞ്ചോളി മാനനഷ്ട കേസ് ഫയല്‍ ചെയ്തിരുന്നു. കങ്കണയുടെ അഭിഭാഷകന്‍ തന്നെ ഭീഷണിപ്പെടുത്തിയതായും പഞ്ചോളി പരാതിയില്‍ വ്യക്തമാക്കിയിരിക്കുകയാണ്.

  കങ്കണയ്ക്ക് ഭ്രാന്താണ്..

  കങ്കണയ്ക്ക് ഭ്രാന്താണ്..

  ഈ സംഭവത്തില്‍ പോലീസ് ആദിത്യയെ വിളിച്ച് വരുത്തിയെങ്കിലും ശാസിച്ച് വിട്ട് അയക്കുകയായിരുന്നു. കങ്കണയ്ക്ക് ഭ്രാന്താണെന്നും അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആദിത്യ പറഞ്ഞിരുന്നു. നടി പറയുന്നതൊക്കെ നുണയാണ്. അങ്ങനെയാണെങ്കില്‍ അവര്‍ തെളിവുമായി വരട്ടെയെന്നും ആദിത്യ പറഞ്ഞു. തന്റെ കുടുംബം മുഴുവന്‍ വേദനയിലാണെന്നും പഞ്ചോളി വ്യക്തമാക്കിയിരുന്നു. നിരന്തരം പല സൂപ്പര്‍താരങ്ങള്‍ക്കുമെതിരെ ആരോപണങ്ങളുമായി വന്നതോടെ കങ്കണയെ രൂക്ഷമായി വിമര്‍ശിച്ചിരിക്കുകയാണ് ആരാധകര്‍.

  കരണ്‍ ജോഹറിനെതിരെ..

  കരണ്‍ ജോഹറിനെതിരെ..

  സംവിധായകനും നിര്‍മാതാവുമായ കരണ്‍ ജോഹറിനെതിരെയും കങ്കണയുടെയും സഹോദരി രംഗോലിയുടെയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. കോഫി വിത് കരണില്‍ അതിഥിയായിട്ട് കങ്കണ എത്തിയത്. കരണ്‍ ബോളിവുഡിലെ സ്വജനപക്ഷപാതത്തിന്റെ പതാക വാഹകനാണെന്നായിരുന്നു നടിയുടെ പ്രധാന ആരോപണം. ഷോ യില്‍ നിന്ന് തന്നെ ഇതിനുള്ള മറുപടി കരണ്‍ കൊടുത്തിരുന്നെങ്കിലും പ്രശ്നങ്ങള്‍ ഇത് കൊണ്ടൊന്നും അവസാനിച്ചിരുന്നില്ല. പിന്നീട് കങ്കണയുടെ സഹോദരി രംഗോലി ഗുരുതര ആരോപണമായിരുന്നു കരണിനെതിരെ ഉന്നയിച്ചത്. തന്റെ സിനിമയിലൂടെ അവതരിപ്പിക്കുന്ന പുതുമുഖങ്ങളുടെ സമ്പാദ്യത്തിന്റെ ഒരു ഭാഗം എടുക്കുക മാത്രമല്ല അവര്‍ എന്ത് ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും തീരുമാനിക്കുന്നത് കരണ്‍ ആണ്. ഒരുപാട് ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളും ഇത് ചെയ്യുന്നുവെന്ന് എനിക്കറിയാം. ഒടുവില്‍ അവര്‍ ബലപ്രയോഗത്തിലൂടെ അഭിനേതാക്കളെ ഒതുക്കും. ഇനിയും ഇത് തുടരുമെന്നും രംഗോലി പറഞ്ഞിരുന്നു.

  English summary
  Actress Zarina Wahab opens up Kangana Ranaut-Aditya Pancholi controversy
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X