For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  തല്ലും അസഭ്യവും, കരിയര്‍ നശിപ്പിച്ചു, എല്ലാം പുറത്ത് പറയാന്‍ ഭയന്നു; കങ്കണയ്‌ക്കെതിരെ മുന്‍ കാമുകന്‍

  |

  സിനിമയിലേയും വിവാദങ്ങളിലേയും താരമാണ് കങ്കണ റണാവത്. ഒന്നല്ലെങ്കില്‍ മറ്റൊരു വിവാദത്തിന്റെ പേരില്‍ കങ്കണ എപ്പോഴും വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കും. ഇപ്പോള്‍ അധികവും കങ്കണയുടെ പേര് വാര്‍ത്തകളില്‍ നിറയുന്നത് താരത്തിന്റെ രാഷ്ട്രീയ പ്രസ്താവനകളുടെ പേരിലാണ്. എന്നാല്‍ നേരത്തെ പ്രണയങ്ങളുടെ പേരിലും കങ്കണ വാര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നു.

  നവവധുവായി അണിഞ്ഞൊരുങ്ങി സാനിയ; ചിത്രങ്ങള്‍ വൈറല്‍

  കങ്കണയുടെ പ്രണയങ്ങളും പ്രണയ തകര്‍ച്ചകളുമെല്ലാം ബോളിവുഡിലെ വലിയ വിവാദങ്ങളായി മാറിയിട്ടുണ്ട്. അത്തരത്തില്‍ ഒന്നായിരുന്നു നടന്‍ അധ്യായന്‍ സുമനുമായുള്ള പ്രണയം. പ്രണയ ബന്ധം അവസാനിച്ച് ഏഴ് വര്‍ഷത്തിന് ശേഷം 2016 ല്‍ അധ്യായന്‍ നടത്തിയ വെളിപ്പെടുത്തില്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. കങ്കണ തന്നെ ശാരീരികമായും മാനസികമായും വേദനിപ്പിച്ചിട്ടുണ്ടെന്നായിരുന്നു നടന്റെ ആരോപണം.

  എന്നാല്‍ അധ്യായന്റെ ആരോപണങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയത് മറ്റൊരു തരത്തിലായിരുന്നു. പ്രശസ്തിയ്ക്ക് വേണ്ടി ഒരു യുവനടന്‍ നടത്തുന്ന ആരോപണങ്ങള്‍ എന്നായിരുന്നു ആ വാക്കുകളെ ചിത്രീകരിച്ചത്. തന്റെ വെളിപ്പെുത്തലുകളുടെ അടിസ്ഥാനത്തില്‍ നടത്തിയ മാധ്യമ ചര്‍ച്ചകളില്‍ തന്നെ അടുത്ത വിവേക് ഒബ്‌റോയ് എന്നുവരെ ചിലര്‍ വിമര്‍ശിച്ചിരുന്നുവെന്നാണ് താരം പറയുന്നത്. ഇതുമായി ബന്ധപ്പെട്ട് ഇപ്പോള്‍ അധ്യായന്‍ നല്‍കിയ അഭിമുഖവും ചര്‍ച്ചയായി മാറിയിരിക്കുകയാണ്.

  ''അവിടെയിരിക്കുന്ന ആ ആളുകള്‍ പറയുന്നത് ഇവന്‍ ഭയങ്കര പരാജയമാണ്, പരാജയപ്പെട്ട നടനാണ്, ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണ് എന്നൊക്കെയാണ്. പല പേരുകളും വിളിച്ചു. ഒരാള്‍ അവന്‍ അടുത്ത വിവേക് ഒബ്‌റോയ് ആയി മാറുകയാണെന്ന് വരെ പറഞ്ഞു'' എന്നാണ് ബോളിവുഡ് ബബിളിന് നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തിയത്. എന്നാല്‍ താന്‍ പരസ്യമായി തന്നെ തന്റെ വികാരങ്ങള്‍ വിളിച്ചു പറഞ്ഞത് തനിക്ക് വൈകാരികമായൊരു ക്ലോഷര്‍ ആവശ്യമുള്ളത് കൊണ്ടായിരുന്നുവെന്നാണ് അധ്യായന്‍ പറയുന്നത്.

  കങ്കണയെക്കുറിച്ച് താന്‍ പുറത്ത് പറയാന്‍ തുടക്കത്തില്‍ ഭയപ്പെട്ടിരുന്നു. കാരണം അതുണ്ടാക്കാന്‍ സാധ്യതയുള്ള പ്രത്യാഘാതങ്ങളെക്കുറിച്ച് തനിക്ക് ധാരണയുണ്ടായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ അതോടെ ആളുകള്‍ വിഭജിക്കപ്പെട്ടുവെന്നതാണ് നല്ല കാര്യമായി അധ്യായന്‍ ചൂണ്ടിക്കാണിക്കുന്നത്. താന്‍ പറഞ്ഞത് എഴുപത് ശതമാനം ആളുകള്‍ വിശ്വസിച്ചു. എന്നാല്‍ മുപ്പത് ശതമാനം പേര്‍ വിശ്വസിച്ചത് വൈകാരിക പ്രകടനം ആണെന്നായിരുന്നു. തനിക്ക് ആരേയും അപമാനിക്കുകയോ വ്യക്തിഹത്യ ചെയ്യുകയോ ലക്ഷ്യമായിരുന്നില്ല. അതിലൂടെ ലഭിക്കുന്ന പ്രശസ്തി കൊണ്ട് തനിക്ക് ജോലി കിട്ടില്ലെന്നും താരം പറയുന്നു.

  കങ്കണയുമായുണ്ടായിരുന്ന പ്രണയം ടോക്‌സിക് ആയിരുന്നുവോ എന്ന ചോദ്യത്തിന് തീര്‍ച്ചയായും അതെ എന്നായിരുന്നു നടന്റെ ഉത്തരം. ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചിരുന്നു. തന്റെ ചെറു പ്രായവും പക്വത കുറവും കാരണം അതെല്ലാം ഒരുപാട് കാലം തന്റെ മനസിനെ ബാധിച്ചിരുന്നു. അതില്‍ നിന്നുമെല്ലാം പുറത്ത് കടക്കുക എന്നത് തന്നെ സംബന്ധിച്ച് ഏറെ പ്രയാസം പിടിച്ച കാര്യമായിരുന്നുവെന്നും എന്തിനാണ് താന്‍ ഇതിനെല്ലാം അനുവദിച്ചതെന്നും എന്തുകൊണ്ടാണ് താന്‍ മുന്നോട്ട് പോയതെന്നുമൊക്കെ ചിന്തിച്ചിരുന്നുവെന്നും അധ്യായന്‍ പറയുന്നു.

  Also Read: സത്യങ്ങൾ മനസ്സിലാക്കി അനുവും സുമിത്രയും, അച്ഛന്റെ മകൻ തന്നെ, അനന്യയ്ക്ക് ഉപദേശവുമായി ആരാധകർ

  Kangana Ranaut claims she's better at stunts than Tom Cruise

  നേരത്തെ തന്റെ കരിയര്‍ നശിപ്പിച്ചത് കങ്കണ ആണെന്നും കങ്കണ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്നുമെല്ലാം അധ്യായന്‍ വെളിപ്പെടുത്തിയിരുന്നു. ഈ അഭിമുഖം സമീപകാലത്ത് വീണ്ടും ചര്‍ച്ചയായിരുന്നു. ഈ കെട്ടകാലത്തു നിന്നും മാനസികമായി രക്ഷപ്പെടാന്‍ തന്നെ സഹായിച്ചത് പിതാവ് ശേഖര്‍ സുമന്‍ ആയിരുന്നുവെന്നും നടന്‍ നേരത്തെ പറഞ്ഞിരുന്നു. ആരും നല്ലവരും ചീത്തവരുമാകുന്നില്ലെന്നും ചിലപ്പോള്‍ രണ്ടു പേര്‍ തമ്മില്‍ ചേരേണ്ടവരായിരിക്കില്ലെന്നുമായിരുന്നു അച്ഛന്‍ തന്നോട് പറഞ്ഞതെന്നായിരുന്നു അധ്യായന്റെ വെളിപ്പെടുത്തല്‍. 2008-2009 കാലത്തായിരുന്നു കങ്കണയും അധ്യായനും പ്രണയിച്ചിരുന്നത്. അതേസമയം കഴിഞ്ഞ ദിവസമാണ് കങ്കണയുടെ പുതിയ ചിത്രമായ തലൈവിയുടെ സോംഗ് ടീസര്‍ പുറത്തിറങ്ങിയത്.

  Read more about: kangana ranaut
  English summary
  Adhyayan Suman Opens Up His Relationship With Kangana Ranaut Was Absolutely Terrible
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X