For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കൂ'; ഒളിത്താമസം അവസാനിപ്പിച്ച് രാജ് കുന്ദ്ര വീണ്ടും സോഷ്യൽമീഡിയയിൽ

  |

  കഴിഞ്ഞ വർഷം നീലച്ചിത്ര നിർമാണ കേസിൽ ജാമ്യത്തിലിറങ്ങിയ ഉടൻ തന്നെ രാജ് കുന്ദ്ര തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകൾ നിർജീവമാക്കിയിരുന്നു. ജാമ്യത്തിലറിങ്ങിയ ശേഷവും മാധ്യമങ്ങൾക്ക് മുമ്പിൽ പരമാവധി പ്രത്യക്ഷപ്പെടാതിരിക്കാൻ രാജ് കുന്ദ്ര ശ്രമിച്ചിരുന്നു. ജാമ്യത്തിലിറങ്ങി മൂന്ന് മാസം പിന്നിടുമ്പോൾ വീണ്ടും സോഷ്യൽ‌മീഡിയകളിൽ അക്കൗണ്ട് തുറന്നിരിക്കുകയാണ് രാജ് കുന്ദ്ര. ഇൻസ്റ്റ​ഗ്രാമിലാണ് ഇപ്പോൾ താരം അക്കൗണ്ട് തുറന്നിരിക്കുന്നത്. പേജ് പ്രൈവറ്റ് ആക്കി വെച്ചിരിക്കുകയാണ് രാജ് കുന്ദ്ര.

  Shilpa Shetty husband Raj Kundra, Shilpa Shetty Raj Kundra, Raj Kundra instagram, രാജ് കുന്ദ്ര, രാജ് കുന്ദ്ര കേസ്, രാജ് കുന്ദ്ര ഇൻസ്റ്റ​ഗ്രാം, രാജ് കുന്ദ്ര വാർത്തകൾ

  രാജ് കുന്ദ്ര ആകെ ഫോളോ ചെയ്യുന്നത് റെസ്റ്റോറന്റ് ബാസ്റ്റിൻ‌ എന്ന ഇൻസ്റ്റ​ഗ്രാം ഹാൻഡിൽ മാത്രമാണ്. ഭാര്യ ശിൽപ ഷെട്ടിയെയോ മകൻ വിയാൻ രാജ് കുന്ദ്രയെയോ ഇൻസ്റ്റഗ്രാമിൽ പിന്തുടരുന്നില്ല. 'നിങ്ങളുടെ ജീവിതത്തെ സ്നേഹിക്കുക' എന്നാണ് ഇൻസ്റ്റ​ഗ്രാമിന്റെ ബയോയിൽ രാജ് കുന്ദ്ര കുറിച്ചിട്ടുള്ളത്. ഒമ്പത് ലക്ഷത്തിലധികം ഫോളോവേഴ്സാണ് രാജ് കുന്ദ്രയ്ക്ക് ഇൻസ്റ്റ​ഗ്രാമിലുള്ളത്. അടുത്തിടെ ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും ഷിർദിയിലെ പ്രശസ്തമായ സായി ബാബ ക്ഷേത്രത്തിൽ സന്ദർശനം നടത്തുകയും പ്രാർഥന കഴിപ്പിക്കുകയും ചെയ്തിരുന്നു.

  Also Read:'‌നാൽപ്പതുകളിൽ വരുന്ന പ്രണയവും സാധാര‌ണമാണ്'; പരിഹസിക്കുന്നവരോട് മലൈകയ്ക്ക് പറയാനുള്ളത്!

  തങ്ങളുടെ ആത്മീയ യാത്രയുടെ വീഡിയോ നടി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. രാജ് കുന്ദ്രയുടെ കേസിന് ശേഷം ആദ്യമായാണ് രാജ് കുന്ദ്രയും ഉൾപ്പെട്ട ഒരു വീഡിയോ ശിൽപ ഷെട്ടി സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചത്. ക്രിസ്മസ് ആഘോഷങ്ങൾക്കും ശിൽപയ്ക്കൊപ്പം രാജ് കുന്ദ്ര ഉണ്ടായിരുന്നു. അശ്ലീല നീലചിത്ര നിർ‌മാണ കേസിൽ ജൂലൈയിൽ അറസ്റ്റിലായ രാജ് കുന്ദ്ര ജാമ്യത്തിൽ പുറത്തിറങ്ങിയത് 62 ദിവസത്തെ ജയിൽവാസത്തിന് ശേഷമാണ്. ജയിൽവാസം കഴിഞ്ഞ് പുറത്തിറങ്ങിയ രാജ് കുന്ദ്ര വികാരനിർഭരനായിട്ടാണ് മാധ്യമങ്ങൾക്ക് മുമ്പിൽ പ്രത്യക്ഷപ്പെട്ടത്. പക്ഷെ രാജ് കുന്ദ്ര മാധ്യമങ്ങളോട് ഒന്നും സംസാരിച്ചില്ല. 50000 രൂപ ജാമ്യത്തുക കെട്ടിവയ്ക്കണമെന്ന ഉപാധിയോടെയാണ് മുംബൈയിലെ കോടതി ജാമ്യം അനുവദിച്ചത്. 1400 പേജുള്ള കുറ്റപത്രം ജാമ്യം ലഭിക്കും മുമ്പ് മുംബൈ പൊലീസ് സമർപ്പിച്ചിരുന്നു.

  Also Read: 'ബെൽസ് പാൾസിക്ക് ശേഷം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ മനോജ് കുമാർ'; പ്രാർത്ഥിച്ചിരുന്നുവെന്ന് ആ‌രാധകർ

  കേസിൽ തന്നെ ബലിയാടാക്കുകയായിരുന്നെന്നാണു രാജ് കുന്ദ്ര ജാമ്യത്തിന് വേണ്ടി അപേക്ഷിച്ചപ്പോൾ വാദിച്ചത്. കേസിന് ആസ്പദമായ സംഭവത്തിൽ തന്റെ പങ്ക് തെളിയിക്കുന്നതിന് യാതൊരു തെളിവും കുറ്റപത്രത്തിലില്ലെന്ന് കുന്ദ്ര കോടതിയിൽ വാദിച്ചിരുന്നു. ജൂലൈ 19നാണ് അറസ്റ്റ് ചെയ്തത്. സിനിമയിൽ അവസരം തേടുന്ന യുവതികളെ രാജ് കുന്ദ്രയും കൂട്ടാളികളും ചൂഷണം ചെയ്യുകയായിരുന്നെന്ന് കുറ്റപത്രത്തിൽ പരാമർശമുണ്ടായിരുന്നു. ശിൽപ ഷെട്ടിയുൾപ്പെടെ 43 സാക്ഷികളാണ് കേസിലുള്ളത്. ശിൽപ ഷെട്ടിക്ക് കുന്ദ്രയുടെ പദ്ധതികളൊന്നും അറിവുണ്ടായിരുന്നില്ലെന്നും കുറ്റപത്രത്തിൽ പരാമർശമുണ്ട്.

  Also Read: 'ഫുഡ് പോയിസൺ പിടിച്ചു, പെട്ടന്ന് 10 കിലോ കുറഞ്ഞു, ഇപ്പോൾ വണ്ണം വെക്കുന്നില്ല'; ശ്രുതി രജനികാന്ത്

  'തെറ്റിദ്ധരിപ്പിക്കുന്നതും നിരുത്തരവാദപരവുമായ നിരവധി പ്രസ്താവനകളും ലേഖനങ്ങളും എന്റെ പേരിൽ വരുന്നുണ്ട്. എന്റെ നിശബ്ദത ബലഹീനതയായി തെറ്റിദ്ധരിക്കപ്പെട്ടു. എന്റെ ജീവിതത്തിലൊരിക്കലും അശ്ലീലമായവ നിർമിക്കാനോ വിതരണത്തിനോ ഞാൻ മുതിർന്നിട്ടില്ല. എന്നെ വേട്ടയാടുകയാണ്. വിഷയം സബ് ജുഡീസ് ആണ്. അതിനാൽ എനിക്ക് കൂടുതൽ വിശദീകരിക്കാൻ കഴിയില്ല. പക്ഷേ വിചാരണ നേരിടാൻ ഞാൻ തയ്യാറാണ്. സത്യം വിജയിക്കും. ജുഡീഷ്യറിയിൽ പൂർണ്ണ വിശ്വാസമുണ്ട്. ട്രോളിംഗും നിഷേധാത്മകതയും വിഷലിപ്തമായ പൊതുധാരണയും വളരെ ദുർബലമാണ്. ഞാൻ നാണത്താൽ മുഖം മറയ്ക്കുന്നില്ല. എന്നാൽ എന്റെ സ്വകാര്യതയിലേക്ക് ഇനിയും കടന്നുകയറരുതെന്ന് ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ മുൻഗണന എല്ലായ്‌പ്പോഴും എന്റെ കുടുംബത്തിനാണ്. ഈ ഘട്ടത്തിൽ മറ്റൊന്നും പ്രധാനമല്ല' രാജ് കുന്ദ്ര അടുത്തിടെ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

  Also Read: 'ചിരിയിലുണ്ട് ഉത്തരം'; ആൺകുഞ്ഞിനെ ദത്തെടുത്തോയെന്ന ചോദ്യത്തിന് മറുപടിയുമായി സുസ്മിത സെൻ

  Read more about: shilpa shetty raj kundra
  English summary
  after a long Shilpa Shetty husband Raj Kundra reopened his instagram account
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X