For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മടങ്ങിവരവിന് ഒരുങ്ങി ഷഹ്നാസ് ​ഗിൽ, 'തളർന്നിരിക്കില്ല അവൾ പെൺസിംഹ'മാണെന്ന് ആരാധകർ

  |

  ഒരു മാസം മുമ്പാണ് ഹിന്ദി ബിഗ്ബോസ് താരവും നടനുമായ സിദ്ധാർഥ് ശുക്ല അന്തരിച്ചത്. 40 വയസിലായിരുന്നു താരത്തിന്റെ അപ്രതീക്ഷിത വിയോ​ഗം. വലിയ ആരാധകരുള്ള താരത്തിന്റെ വിയോ​ഗം ‍ഞെട്ടലോടെയാണ് ആരാധകരും സിനിമാ ലോകവും കേട്ടത്. ഹൃദയാഘാതമാണ് നടന്റെ ജീവനെടുത്തത് എന്നാണ് ബന്ധുക്കൾ അറിയിച്ചത്. സുശാന്ത് സിങിന് ശേഷം ബോളിവുഡിനെ കണ്ണീരിലാഴ്ത്തിയ മറ്റൊരു വിയോ​ഗം കൂടിയായിരുന്നു സിദ്ധാർഥിന്റേത്.

  Also Read: 'ടൊവിനോ'യുടെ മേക്കപ്പ് ആർട്ടിസ്റ്റായ കഥ പറഞ്ഞ് കുടുംബവിളക്ക് താരം

  2008ൽ ബാബുൽ കാ ആങ്കൻ ചൂട്ടെ നാ എന്ന ഹിന്ദി ടിവി ഷോയിലൂടെയാണ് സിദ്ധാർത്ഥ് ശുക്ല അഭിനയരംഗത്തെത്തിയത്. അതിനുശേഷം ആഹാത്, ലവ് യു സിന്ദഗി, സിഐഡി തുടങ്ങിയ ഷോകളിൽ പ്രത്യക്ഷപ്പെട്ടു. എന്നാൽ ജനപ്രിയ സീരിയലായ ബാലിക വധുവിൽ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് സിദ്ധാർത്ഥ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. പിന്നീട്, ജലക് ദിഖ്ല ജാ സീസൺ 6, ഇന്ത്യാസ് ഗോട്ട് ടാലന്റ്, ഖത്രോൺ കെ ഖിലാഡി 7, ബിഗ് ബോസ് 13, ബിഗ് ബോസ് 14 എന്നിവയിൽ ശുക്ല പങ്കെടുത്തു. ഖത്രോൺ കെ ഖിലാഡി 7ലും ബിഗ് ബോസ് 13ലും വിജയി ആയിരുന്നു താരം.

  Also Read: ദാമ്പത്യം മനോഹരമാക്കാൻ ഉണ്ണിയുടെ ടിപ്സ്

  ടെലിവിഷൻ ഷോകൾക്കും പാരമ്പരകൾക്കും പുറമേ ആലിയ ഭട്ട്, വരുൺ ധവാൻ എന്നിവർ പ്രധാനകഥാപാത്രങ്ങളായി എത്തിയ ഹംപ്റ്റി ശർമ്മ കി ദുൽഹാനിയ എന്ന ചിത്രത്തിലും സിദ്ധാർത്ഥ് ശുക്ല അഭിനയിച്ചിരുന്നു. സിദ്ധാർത്ഥ് തന്റെ അടുത്ത സുഹൃത്തും മുൻ ബിഗ് ബോസ് മത്സരാർത്ഥിയുമായ ഷെഹ്നാസ് ഗില്ലിനൊപ്പം ഭൂല ദുംഗ, ഷോണ ഷോണ തുടങ്ങി നിരവധി സംഗീത വീഡിയോകളിലും പ്രത്യക്ഷപ്പെട്ടിരുന്നു. ബിഗ് ബോസ് ഒടിടി, ഡാൻസ് ഡീവാനെ 3 എന്നിവയിൽ അതിഥിയായിട്ടാണ് മരണത്തിന് മുമ്പ് സിദ്ധാർഥ് എത്തിയത്. ഈ വർഷം ബ്രോക്കൺ ബ്യൂട്ടിഫുൾ 3 എന്ന വെബ് സീരിസിൽ നായകനായും സിദ്ധാർഥ് എത്തിയിരുന്നു.

  മോഡലിങ്ങിലൂടെയായിരുന്നു സിദ്ധാർഥ് ശുക്ലയുടെ സിനിമാ സീരിയൽ പ്രവേശനം. താരത്തിന്റെ വിയോ​ഗം നടന്ന് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ഇന്‍സ്റ്റഗ്രാമില്‍ അദ്ദേഹത്തിന് പത്ത് ലക്ഷം ഫോളോവേഴ്‌സിന്റെ വര്‍ധന ലഭിച്ചത് വലിയ വാർത്തയായിരുന്നു. മരിക്കുന്നതുവരെ നടന് ഇന്‍സ്റ്റഗ്രാമില്‍ 35 ലക്ഷം ഫോളോവേഴ്‌സാണ് ഉണ്ടായിരുന്നത്. മരിച്ച് ഒരാഴ്ച പിന്നിടുമ്പോഴെക്കും അത് നാല്‍പ്പത്തിനാല് ലക്ഷമായിട്ടാണ് വർധിച്ചത്. സിദ്ധാർത്ഥ് ശുക്ലയുടെ ആകസ്മിക മരണത്തോടെ ഏകയായത് അദ്ദേഹത്തിന്റെ സുഹൃത്തും ബിഗ് ബോസ് സഹമത്സരാർത്ഥിയുമായ ഗായികയും നടിയുമായ ഷെഹനാസ് ഗില്ലാണ്. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് നേരത്തേ വാർത്തകളുണ്ടായിരുന്നു. ബിഗ് ബോസ് വേദിയിൽ വെച്ചാണ് ഷെഹനാസും സിദ്ധാർഥ് ശുക്ലയും അടുക്കുന്നത്. സിദ്ധാർഥുമായി ഏറെ ആത്മബന്ധമുണ്ടെന്ന് ഷെഹനാസ് പലവട്ടം പറഞ്ഞിട്ടുമുണ്ട്. ഷെഹനാസും സിദ്ധാർഥും തമ്മിലുള്ള വിവാഹം തീരുമാനിച്ചിരുന്നതായും ബോളിവുഡിൽ നിന്നും വാർത്തകൾ വന്നിരുന്നു. ഡിസംബറിൽ ഇരുവരുടേയും വിവാഹം തീരുമാനിച്ചിരിക്കുകയായിരുന്നുവെന്ന് ബോളിവുഡ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്. ആരാധകർ സിദ്നാസ് എന്നാണ് ഇരുവരേയും വിളിച്ചിരുന്നത്. സിദ്ധാർത്ഥിന്റെ അന്തിമ കർമങ്ങളിൽ പങ്കെടുക്കാനെത്തിയ ഷെഹനാസിന്റെ ദൃശ്യങ്ങൾ എല്ലാവരേയും ഏറെ വേദനിപ്പിച്ചിരുന്നു. സിദ്ധാർത്ഥിന്റെ മരണ ശേഷം സുഹൃത്തുക്കളോട് പോലും ഷെഹ്‌നാസ് പ്രതികരിച്ചിരുന്നില്ല.

  ഒരു മാസമായി വീട്ടിൽ ഒതുങ്ങികൂടുകയായിരുന്നു ഷഹനാസ്. സിദ്ധാർഥിന്റെ മരണം നടന്ന് ഒരു മാസം പിന്നിടുമ്പോൾ വീണ്ടും പഴയപോലെ ജീവിതത്തിലേക്ക് തിരിച്ചുവരാൻ ശ്രമിക്കുകയാണ് ഷഹനാസ്. അതിന്റെ ഭാ​ഗമായി നേരത്തെ കരാർ ഉറപ്പിച്ചിരുന്ന സിനിമയുടെ ചിത്രീകരണത്തിനായി ഷഹനാസ് എത്തി. വീണ്ടും ജോലിയിൽ സജീവമാകാൻ ഒരുങ്ങുന്ന ഷഹനാസിന് പൂർണ പിന്തുണയുമായി ആരാധകരുമുണ്ട്. നേരത്തെ ഹോൻസ്ല രാഖ് എന്ന പഞ്ചാബി ചിത്രത്തിൽ ഷഹനാസ് അഭിനയിക്കാമെന്ന് സമ്മതിച്ചിരുന്നു. പിന്നീട് സിദ്ധാർഥിന്റെ വേർപാട് മൂലം അത് സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ സിനിമയുടെ ചിത്രീകരണത്തിനായി എത്തിയിരിക്കുകയാണ് ഷഹനാസ്. ഷൂട്ടിങിനായി പോകുന്ന ഷെഹനാസിന്റെ ദൃശ്യങ്ങളും വീഡിയോകളും വൈറലാണ്. പഞ്ചാബി താരം ദിൽജിത്ത് ദൊസാഞ്ചാണ് ചിത്രത്തിൽ ഷഹനാസിനൊപ്പം അഭിനയിക്കുന്നത്. വിദേശത്താണ് സിനിമയുടെ ലൊക്കേഷൻ. ജീവിതത്തിലേക്ക് വീണ്ടും തിരിച്ചെത്താൻ ശ്രമിച്ച ഷഹനാസിന്റെ നിശ്ചദാർഡ്യത്തിനെ കൈയ്യടികളോടെയാണ് സിദ്ധ്നാസ് ആരാധർ സ്വീകരിച്ചത്. പെൺസിംഹം എന്ന് അർഥം വരുന്ന ഷേർണി എന്ന വാക്ക് കുറിച്ചുകൊണ്ടാണ് ഷഹനാസിന് ആരാധകർ ആശംസകൾ അറിയിച്ചത്.

  Shehnaaz Gill inconsolable at Sidharth Shukla’s funeral | FilmiBeat Malayalam

  ബിഗ് ബോസിന് പുറത്തെത്തിയ ശേഷവും സിദ്ധാര്‍ത്ഥും ഷഹനാസും തമ്മില്‍ വീടുനുള്ളിലെ അതേ കൂട്ടുകെട്ട് തുടർന്നിരുന്നു. ഇരുവരുടെയും വീട്ടുകാരും പരസ്പരം ചങ്ങാത്തത്തില്‍ തന്നെയായിരുന്നു. എന്നാൽ സിദ്ധ്നാസിന്റെ വിവാഹ വാർത്ത കേൾക്കാൻ കൊതിച്ചിരുന്നവരിലേക്ക് എത്തിയത് സിദ്ധാർഥിന്റെ മരണവാർത്തയാണ്. ഷഹനാസിന്റെ സഹോദരന്‍ ഷെഹബാസും സിദ്ധാര്‍ഥും കൂട്ടുകാരെ പോലെയാണ് പരസ്പരം ഇടപെട്ടിരുന്നത്. ഷഹനാസിനൊപ്പം സിദ്ധാര്‍ഥിന്റെ സംസ്‌കാരച്ചടങ്ങില്‍ മുഴുവന്‍ സമയവും ഷെഹബാസ് ഉണ്ടായിരുന്നു. ഇതിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഷെഹബാസും സിദ്ധാര്‍ഥിന്റെ മരണം ഉള്‍ക്കൊള്ളാനാകുന്നില്ലെന്ന് പലവട്ടം മീഡിയയ്ക്ക് മുമ്പില്‍ പറഞ്ഞിരുന്നു. തന്റെ ഇന്‍സ്റ്റഗ്രാം പേജിലും ഷെഹബാസ് അത്തരത്തില്‍ കുറിപ്പെഴുതി പങ്കുവച്ചിരുന്നു. കൂടാതെ സിദ്ധാർഥിന്റെ മുഖം ഷെഹബാസ് ഓർമക്കായി കൈയ്യിൽ പച്ചകുത്തുകയും ചെയ്തിരുന്നു. 'എന്റെ സിംഹക്കുട്ടി... നീ എപ്പോഴും ഞങ്ങള്‍ക്കൊപ്പമുണ്ട്. എപ്പോഴും ഉണ്ടായിരിക്കുകയും ചെയ്യും. നിന്നെപ്പോലെ ആകാന്‍ ഞാന്‍ ശ്രമിക്കും. അതിപ്പോഴെന്റെ സ്വപ്‌നമാണ്. വൈകാതെ ആ സ്വപ്‌നം ഞാന്‍ നേടും. നിനക്ക് ഞാന്‍ ആര്‍ഐപി പറയില്ല. കാരണം നീ ഇപ്പോഴും ഇല്ലാതായിട്ടില്ല.... ലവ് യൂ...' എന്നായിരുന്നു സിദ്ധാര്‍ത്ഥിന്റെ ചിത്രം പങ്കുവച്ചുകൊണ്ട് ഷെഹബാസ് എഴുതിയത്. സിദ്ധാർഥിന്റെ മുഖം കൈയ്യിൽ പച്ചകുത്തിയ ചിത്രം ഷെഹബാസ് ഇന്‍സ്റ്റഗ്രാമിലൂടെയാണ് പങ്കുവെച്ചത്. 'നിന്റെ ഓര്‍മകൾ എപ്പോഴും ജീവിക്കുകയാണ്. നീ ഉള്ളത് പോലെ തന്നെ... എനിക്കൊപ്പം നീ എപ്പോഴും ജീവനോടെ ഇരിക്കൂ...' എന്ന അടിക്കുറിപ്പോടെയാണ് ടാറ്റൂ ചിത്രം ഷെഹബാസ് പങ്കുവെച്ചത്. നീളന്‍ മുടി സ്റ്റൈല്‍ ചെയ്ത് പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന സിദ്ധാര്‍ഥിന്റെ മുഖമാണ് ഷെഹബാസ് കയ്യില്‍ ടാറ്റു ചെയ്തത്. ഷഹനാസിനും കുടുംബത്തിനും എല്ലാ ധൈര്യവും പകർന്ന് ആരാധകരും ഒപ്പമുണ്ട്.

  Read more about: bollywood bigg boss television hindi
  English summary
  after bigg boss winner sidharth shukla demise actress shehnaaz gill back to work, photos and video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X