For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സ്വന്തം അഭിനയം സഹിക്കാന്‍ പറ്റിയില്ല, ബാഗും എടുത്ത് ഓടാന്‍ തോന്നി; സിനിമ വിടാന്‍ തീരുമാനിച്ച കത്രീന

  |

  ബോളിവുഡ് സുന്ദരി കത്രീന കൈഫിന്റെ ജന്മദിനമാണിന്ന്. ഇന്ത്യന്‍ സിനിമയില്‍ തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാരില്‍ ഒരാളാണ് കത്രീന. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായിക. നര്‍ത്തകിയെന്ന നിലയിലും കൈയ്യടി നേടാറുണ്ട് കത്രീന. എന്നാല്‍ കത്രീനയുടെ കരിയര്‍ തുടങ്ങിയത് വലിയൊരു പരാജയത്തോടെയായിരുന്നു. 2003 ല്‍ പുറത്തിറങ്ങിയ ബൂം എന്ന ചിത്രത്തിലൂടെയായിരുന്നു കത്രീനയുടെ അരങ്ങേറ്റം. ചിത്രം വന്‍ പരാജയമായിരുന്നു.

  പ്രാണേശ്വരിയാകാന്‍ പ്രണിത; ഹോട്ട് ചിത്രങ്ങള്‍ കാണാം

  എന്നാല്‍ പിന്നീട് വന്ന നമസ്‌തെ ലണ്ടന്‍ വലിയ വിജമായി മാറി. ഇതോടെ കത്രീനയ്ക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. എങ്കിലും ആദ്യം നമസ്‌തെ ലണ്ടന്‍ കണ്ടപ്പോള്‍ തനിക്ക് ഇഷ്ടമായില്ലെന്നും ചിത്രം വലിയ പരാജയം ഏറ്റുവാങ്ങുമെന്നുമായിരുന്നു കത്രീന കരുതിയിരുന്നത്. ഒരിക്കല്‍ കോഫി വിത്ത് കരണില്‍ വന്നപ്പോള്‍ ഇതേക്കുറിച്ച് കത്രീന വിവരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

  ''സിനിമ കണ്ടപ്പോള്‍ എനിക്ക് സത്യത്തില്‍ ഭയമായി. വിപുല്‍ എന്നോട് സിനിമ കണ്ടിട്ട് അഭിപ്രായം പറയാന്‍ പറഞ്ഞിരുന്നു. പക്ഷെ ഞാന്‍ അദ്ദേഹത്തെ തിരികെ വിളിച്ചില്ല്. ഒരു സംവിധായകന്‍ സിനിമ കാണിച്ച് തന്നിട്ട് അഭിപ്രായം ചോദിച്ചാല്‍ നടി അത് പറയണം എന്നാണ്. പക്ഷെ ഞാന്‍ മിണ്ടിയില്ല. വീട്ടില്‍ പോയി. മുറിയില്‍ കയറി അടച്ചിരുന്നു. ഞാന്‍ തിരിച്ച് വിളിച്ചത് പോലുമില്ല''. കത്രീന പറയുന്നു. പിന്നാലെ തന്നെ തേടി സംവിധായകന്റെ അസിസ്റ്റന്റിന്റെ ഫോണ്‍ കോള്‍ വരികയായിരുന്നുവെന്നും കത്രീന പറയുന്നു

  വിപുല്‍ ആകെ ദേഷ്യപ്പെട്ടിരിക്കുകയാണ്. നിങ്ങള്‍ തിരിച്ചു വിളിക്കണമെന്ന് പറഞ്ഞു. ഞാന്‍ വിളിച്ചു, ഹായ് വിപുല്‍ എന്ന് പറഞ്ഞു. എന്താണ് തോന്നുന്നതെന്ന് അദ്ദേഹം ചോദിച്ചു. നല്ല സിനിമ, ഓക്കെ എന്ന് പറഞ്ഞ് ഞാന്‍ കോള്‍ കട്ട് ചെയ്യുകയായിരുന്നു കത്രീന കൂട്ടിച്ചേര്‍ക്കുന്നു. സിനിമയില്‍ കുറേനേരം എന്നെ കണ്ടതോടെ ഞാന്‍ പേടിച്ചു പോയിരുന്നു. ആളുകള്‍ എന്നെ കാണാനായി സിനിമ കാണില്ല, ഇതൊരു ദുരന്തമാണ്. എന്റെ ജീവിതം അവസാനിച്ചു എന്നെല്ലാമായിരുന്നു എന്റെ ചിന്തയെന്നും കത്രീന ഓര്‍ക്കുന്നു.

  ബാഗ് പാക്ക് ചെയ്ത് ഇറങ്ങാം പുതിയൊരു കരിയര്‍ കണ്ടെത്തണമെന്നൊക്കെയായിരുന്നു ചിന്ത. പക്ഷെ ആ സിനിമ നല്ലതായിരുന്നു. എന്നെക്കുറിച്ചുള്ള ആളുകളുടെ ധാരണ മാറി, ഇന്‍ഡസ്ട്രിയില്‍ നിന്നും ഒരുപാട് പേര്‍ വിളിച്ചു. നീ നന്നായി ചെയ്തുവെന്ന് പലരും പറഞ്ഞുവെന്നും കത്രീന പറയുന്നു. അക്ഷയ് കുമാര്‍ നായനകനായി എത്തിയ സിനിമ വലിയ വിജയമായിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  പിന്നീട് വെല്‍ക്കം, അജബ് പ്രേം കി ഗസബ് കഹാനി, സിന്ദഗി ന മിലേഗി ദൊബാര, എക് ദ ടൈഗര്‍, ധും 3, ബാംഗ് ബാംഗ്, തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളില്‍ നായികയായി കത്രീന. ഇന്ന് ബോളിവുഡിലെ സൂപ്പര്‍ നായികമാരില്‍ ഒരാളാണ്. ഇനി പുറത്തിറങ്ങാനുള്ളത് അക്ഷയ് കുമാര്‍ ചിത്രം സൂര്യവംശിയാണ്. സിദ്ധാന്ത് ചതുര്‍വേദി, ഇഷാന്‍ ഖട്ടര്‍ എന്നിവര്‍ക്കൊപ്പം അഭിനയിക്കുന്ന ഫോണ്‍ ഭൂത് ആണ് മറ്റൊരു സിനിമ.

  Read more about: katrina kaif
  English summary
  After Watching This Film Katrina Kaif Had Decided To Leave Bollywood
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X