For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വിക്കി-കത്രീന' വിവാഹം വാർത്തകളിൽ നിറയുമ്പോൾ വിക്കിയെ മറക്കാനാകാതെ 'മുൻ കാമുകി'

  |

  പ്രണയവും പ്രണയത്തകർച്ചകളും കൊണ്ട് സമ്പന്നമാണ് ബോളിവുഡ്. എത്ര വേഗത്തിൽ ബന്ധങ്ങൾ ഉടലെടുക്കുന്നുവോ അത്രയും വേഗം അവ തകരുകയും ചെയ്യാറുണ്ട് ഇവിടെ. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷം ഒന്നായവർ പോലും വിവാഹം നടന്ന് കുറച്ച് മാസങ്ങൾക്ക് ശേഷം വേർപിരിയുന്ന അവസ്ഥ വരെ ഉണ്ട്. കത്രീനയുമായി പ്രണയത്തിലാകും മുമ്പ് നടൻ വിക്കി കൗശൽ നടി ഹർലീൻ സേത്തിയുമായി ഭ്രാന്തമായ പ്രണയത്തിലായിരുന്നു. ഉറിയുടെ വിജയത്തിന് ശേഷമാണ് ഇരുവരുടേയും പ്രണയത്തിൽ വിള്ളൽ വീണത്. ഹർലീനുമായി പ്രണയത്തിലായിരിക്കുമ്പോൾ ഒരിക്കൽ നേഹ ധൂപിയയുടെ ഷോയിൽ വിക്കി കൗശൽ പങ്കെടുക്കുന്നതിനിടെ കാമുകിക്കായി പ്രണയ​ഗാനമെല്ലാം ആലപിച്ചിരുന്നു.

  Harleen Sethi , Katrina Kaif Vicky Kaushal, Katrina Kaif Vicky Kaushal news, Katrina Kaif Vicky Kaushal wedding, വിക്കി കൗശൽ കത്രീന കൈഫ്, വിക്കി കൗശൽ വിവാഹം, കത്രീന കൈഫ് വിവാഹം, വിക്കി കൗശൽ വാർ‍ത്തകൾ

  വിക്കി കൗശലും ഹർലീൻ സേത്തിയും 2019 വരെ പ്രണയത്തിലായിരുന്നു. ഉറി ഹിറ്റായ ശേഷം വിക്കിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ സംഭവിച്ചുവെന്നും ശേഷമാണ് പിരിഞ്ഞതെന്നും പലപ്പോഴായി ഹർലീൻ പറഞ്ഞിട്ടുണ്ട്. വിക്കിയുടെ മുൻ കാമുകി എന്ന് വിശേഷിപ്പിക്കുന്നതിനോട് പോലും താൽപര്യമില്ലെന്നും ഹർലീൻ വ്യക്തമാക്കിയിരുന്നു. ഉറിയാണ് വിക്കിക്ക് കരിയർ ബ്രേക്കായത്. ദേശീയ പുരസ്‌കാരം അടക്കം നേടാൻ ഉറിയിലൂടെ വിക്കിക്ക് സാധിച്ചു. ഹർലീനുമായുള്ള വിക്കിയുടെ പ്രണയ തകര്‍ച്ച ബോളിവുഡില്‍ വലിയ ചര്‍ച്ചയായിരുന്നു. രണ്ടുപേരും ആരാധകരുടെ പ്രിയപ്പെട്ട താരങ്ങളും ജോഡിയുമായിരുന്നു. വിക്കിയുടെ ചിത്രമായ ഉറിയുടെ പ്രൊമോഷന്റെ ഭാഗമായി ഇരുവരും ഒരുമിച്ചുള്ള ചിത്രമൊക്കെ ഹര്‍ലീന്‍ പങ്കുവച്ചിരുന്നു.

  Also Read: 'ആദ്യത്തെ കു‍ഞ്ഞിനായുള്ള കാത്തിരിപ്പിൽ ശ്രീലയ'; നിറവയറിൽ മരക്കാർ കാണാൻ കുടുംബത്തോടൊപ്പം എത്തി

  'ഞാന്‍ എവിടെ നിന്നും തുടങ്ങി.... ഞാന്‍ എവിടെ എത്തി നില്‍ക്കുന്നു. എന്റെ വഴി ഞാന്‍ രചിച്ചതല്ല. ഞാന്‍ അവന്റെ തീരുമാനം സ്വാഗതം ചെയ്യുകയായിരുന്നു. വലിയ കുളത്തിലെ ഒരു ചെറു മത്സ്യം. ഞാന്‍ പ്രകടനങ്ങളും ആശങ്കകളും കണ്ടിട്ടുണ്ട്. ഞാന്‍ ഓരോ ദിവസവും ജീവിച്ചു. ഞാന്‍ എന്റെ വഴിയുണ്ടാക്കുകയായിരുന്നു. എനിക്കൊപ്പം നടന്നവര്‍ അല്ല എന്നെയുണ്ടാക്കിയത്. ഒരു ബ്രേക്കപ്പ് എന്നെ തകര്‍ത്തിട്ടില്ല. വിജയം എന്നെ സുഖപ്പെടുത്തില്ല. പരാജയം എന്നെ കൊല്ലില്ല. ഞാന്‍ പൂര്‍ണയാണ്. എനിക്ക് എന്റേതായ ശൈലിയുണ്ട്. ഞാനൊരു വ്യത്യസ്തമായ വ്യക്തിത്വമാണ്' വിക്കിയുമായുള്ള പ്രണയം തകർന്ന ശേഷം ഹർലീൻ സോഷ്യൽമീഡിയയിൽ കുറിച്ച വാക്കുകളാണിത്.

  Also Read: 'എലീന ​ഗർഭിണിയായിരുന്നു, രാത്രി മുഴുവൻ ന​ഗരങ്ങളിലൂടെ നടന്നു'; വെളിപ്പെടുത്തി ബാലു വർ​ഗീസ്

  വിക്കി-കത്രീന വിവാഹത്തിന് ദിവസങ്ഹൾ മാത്രം ശേഷിക്കെ ജീവിതവുമായി ബന്ധപ്പെട്ട ചില വരികൾ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് ​ഹർലീൻ സേത്തി. 'ജീവിതത്തിന്റെ അർഥം തുടർച്ചയായി തിരയുന്നത് ടോസ്റ്റിന്റെ അർഥം തേടുന്നത് പോലെയാണ്. അതുകൊണ്ട് ടോസ്റ്റ് കഴിക്കുന്നതാണ് നല്ലത്....' എന്നാണ് ഹർലീൻ കുറിച്ചത്. കത്രീന കൈഫ് തന്റെ വിവാഹത്തിൽ പങ്കെടുക്കാനായി ബോളിവുഡിലെ നിരവധി സെലിബ്രിറ്റികളെ ക്ഷണിച്ചെങ്കിലും മുൻ കാമുകൻ രൺബീർ കപൂറിനെ ലിസ്റ്റിൽ നിന്ന് ഒഴിവാക്കിയെന്നാണ് റിപ്പോർട്ടുകൾ. വിക്കിയുമായുള്ള പ്രണയ തകർച്ചയ്ക്ക് ശേഷം അഭിനയം, നൃത്തം എന്നിവയെല്ലാമായി മുന്നോട്ട് പോവുകയാണ് ഹർലീൻ. ഏക്ത കപൂറിന്റെ ദി ടെസ്റ്റ് കേസ് 2വിൽ ഹർലീൻ അഭിനയിക്കുന്നുണ്ട്.

  Also Read: 'ആരേയും പരിചയമില്ല, ഞാൻ ഒറ്റപ്പെടാതിരിക്കാൻ അ​ദ്ദേഹം കമ്പിനി തന്നു'; രമ്യാ പാണ്ഡ്യൻ

  വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ പങ്കെടുക്കാൻ അതിഥികളെല്ലാം എത്തിത്തുടങ്ങിയിട്ടുണ്ട്. രാജസ്ഥാനിലെ സവായ് മധോപൂരിലെ സിക്സ് സെൻസെസ് റിസോര്‍ട്ടിലാണ് വിവാഹം. കത്രീന കൈഫ് അഭിനയിച്ച ചിത്രമായ സിംഗ് ഈസ് കിംഗിലെ ഗാനത്തിനാണ് വിവാഹ ആഘോഷത്തിന്റെ ഭാഗമായ സംഗീതില്‍ വധൂവരൻമാര്‍ നൃത്തം ചെയ്യുക. വിക്കി കൗശലിന്റെ സഹോദരൻ സണ്ണി കൗശലിന്റെ കാമുകിയും നടിയുമായ ശര്‍വാരി വാഘും വിവാഹത്തില്‍ പങ്കെടുക്കാൻ ജയ്‍പൂരില്‍ എത്തി. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹം ഒമ്പതിനാണ് എങ്കിലും ഇന്നാണ് ആഘോഷങ്ങള്‍ക്ക് തുടക്കമാവുക. വിക്കി കൗശലിന്റെയും കത്രീന കൈഫിന്റെയും വിവാഹത്തില്‍ 120 പേരാണ് അതിഥികളായി പങ്കെടുക്കുക. വിവാഹത്തിനുള്ള അതിഥികള്‍ കൊവിഡ് സ്വീകരിച്ചവരും ആര്‍ടി പിസിആര്‍ പരിശോധന നടത്തിയവരും ആയിരിക്കണമെന്നും നിബന്ധന ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശങ്കര്‍ മഹാദേവൻ അടക്കമുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കാൻ ജയ്‍പൂരിലെത്തി.

  Katrina Kaif And Vicky Kaushal's Wedding Dates Finally Out

  Also Read: 'വിവാഹത്തിന് ദിവസങ്ങൾ മാത്രം.. വിക്കിയ തേടി ഭാ​ഗ്യമെത്തി', താരങ്ങൾക്ക് നൂറ് കോടി വാഗ്ദാനം

  Read more about: katrina kaif vicky kaushal
  English summary
  Ahead Of Vicky- Katrina Kaif Marriage, A Cryptic Post Shared By Vicky's Ex-girlfriend Harleen Sethi Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X