For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്റെ ഇം​ഗ്ലീഷ് ഐശ്വര്യയ്ക്ക് മനസിലാകുമായിരുന്നില്ല'; പ്രണയ കാലം വീണ്ടും ഓർത്തെടുത്ത് അഭിഷേക് ബച്ചൻ!

  |

  ബോളിവുഡിലെ ഏറ്റവും ജനപ്രിയ നടിമാരിൽ ഒരാളാണ് ഐശ്വര്യ റായ് ബച്ചൻ. മുൻ ലോകസുന്ദരി കൂടിയായ താരം തൊണ്ണൂറുകളിൽ ഇന്ത്യൻ സിനിമയിലെ തിരക്കുള്ള നടിയായിരുന്നു. കുറഞ്ഞ കാലം കൊണ്ട് നിരവധി ചിത്രങ്ങളിൽ ഐശ്വര്യ തന്റെ അഭിനയ സാധ്യതകൾ പ്രകടിപ്പിച്ചു.

  അതിനാൽ തന്നെ ഐശ്വര്യയ്ക്ക് ലോകമെമ്പാടും നിരവധി ആരാധകരുണ്ടായിരുന്നു. ഐശ്വര്യയുടെ ആരാധകർക്ക് അവരുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് പ്രത്യേകിച്ച് ബച്ചൻ കുടുംബത്തോടൊപ്പമുള്ള താരത്തിന്റെ ജീവിതത്തെക്കുറിച്ച് അറിയാൻ എന്നും താൽപ്പര്യമുണ്ട്.

  Also Read: ജയിലില്‍ നിന്നും പുറത്തിറങ്ങി മൂന്നാലഞ്ച് മാസം കഴിഞ്ഞപ്പോഴാണ് വിവാഹം; തന്റെ സമ്പാദ്യത്തെ കുറിച്ചും ശാലു മേനോൻ

  കഴിഞ്ഞ വർഷം താരത്തിന്റെ ഭർത്താവും നടനുമായ അഭിഷേക് ബച്ചൻ അവരുടെ ആദ്യ കൂടിക്കാഴ്ചയെക്കുറിച്ച് വിശദീകരിച്ചിരുന്നു. ആദ്യത്തെ കൂടിക്കാഴ്ചയിൽ സംസാരിക്കവെ ഐശ്വര്യയ്ക്ക് തന്റെ ഇം​ഗ്ലീഷ് മനസിലാകുമായിരുന്നില്ലെന്നാണ് അഭിഷേക് ബച്ചൻ പറഞ്ഞത്.

  ഒരു അഭിമുഖത്തിൽ പങ്കെടുത്ത് സംസാരിക്കവെയാണ് ഐശ്വര്യ റായിയുമായുള്ള ആദ്യ കൂടിക്കാഴ്ചയെ കുറിച്ച് അഭിഷേക് ബച്ചൻ വാചാലനായത്. 2000 കാലഘട്ടത്തിലായിരുന്നു കൂടിക്കാഴ്ച. ആ സമയത്ത് ഐശ്വര്യ ബോബി ഡിയോളിനൊപ്പം ഔർ പ്യാർ ഹോ ഗയ എന്ന സിനിമയുടെ ചിത്രീകരണത്തിരക്കിലായിരുന്നു.

  Also Read: സല്‍മാന്‍ എന്റെ ജീവിതത്തിലെ ദുസ്വപ്‌നം! അടി കൊണ്ട് പരുക്കളോടെ പൊതുവേദിയിലെത്തിയ ഐശ്വര്യ

  അതേസമയം അമിതാഭ് ബച്ചൻ ചിത്രം മൃത്യുദാതയുടെ പ്രൊഡക്ഷൻ ടീമിനൊപ്പം അഭിഷേക് സ്വിറ്റ്സർലൻഡിൽ ജോലി ചെയ്യുകയായിരുന്നു. ഒരേ ലൊക്കേഷനായതിനാൽ ഇരുവരും ഒരുമിച്ച് അത്താഴം കഴിക്കാൻ തീരുമാനിച്ചു. അഭിഷേക് ബച്ചൻ വിദേശത്താണ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയതും വളർന്നതും.

  അതിനാൽ തന്നെ ഇം​ഗ്ലീഷിൽ നല്ല പ്രാവീണ്യവും ഉച്ചാരണം പോലും വിദേശികളുടേത് പോലെയുമായിരുന്നു. അതിനാൽ ഐശ്വര്യയുമായി സംസാരിച്ചപ്പോൾ പകുതിയും ഐശ്വര്യയ്ക്ക് മനസിലാക്കിയെടുക്കാൻ സാധിച്ചില്ലെന്നാണ് അഭിഷേക് ബച്ചൻ പറഞ്ഞത്.

  'ഞാൻ അവളോട് സംസാരിക്കുമ്പോഴെല്ലാം നിങ്ങൾ എന്താണ് പറയുന്നതെന്ന് എനിക്ക് ഒരു വാക്ക് പോലും മനസിലായില്ലെന്ന് എന്ന് തമാശയായി അവൾ ഇടയ്ക്കിടെ പറയുമായിരുന്നു. കാരണം ഞാൻ വിദേശത്തായിരുന്നു.'

  'ഒരു ഇന്റർനാഷണൽ ബോർഡിങ് സ്കൂളിലെ കുട്ടി. പിന്നെ ബോസ്റ്റണിലേക്ക് പോയി. ആ സമയത്ത് എനിക്ക് അവിടുത്തെ ആക്സന്റ് സംസാരിക്കുമ്പോൾ അതിതീവ്രമായി വരാൻ തുടങ്ങി. അതുകൊണ്ടാണ് എന്റെ സംസാരം മനസിലാവുന്നില്ലെന്ന്' ഐശ്വര്യ ഇടയ്ക്കിടെ പറഞ്ഞത്.

  2007 ജനുവരിയിലാണ് അഭിഷേക് ബച്ചൻ വിശ്വസുന്ദരി ഐശ്വര്യ റായിയോട് തന്റെ പ്രണയം പറഞ്ഞത്. അധികം വൈകാതെ ഇരുവരും വിവാഹിതരായി.

  ആ പ്രണയം പതിനഞ്ച് വർഷങ്ങൾ പിന്നിട്ട് കഴിഞ്ഞു. ന്യൂയോർക്കിലെ തണുപ്പുള്ള ഒരു രാത്രി. ഗുരുവിന്റെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഐശ്വര്യയും അഭിഷേകും ന്യൂയോര്‍ക്കിലുണ്ട്.

  ഹോട്ടൽ മുറിയിലെ ബാൽക്കണിയിൽ വെച്ച് അഭിഷേക് ഐശ്വര്യയോട് പ്രണയം പറഞ്ഞു. ഒപ്പം ഒരു മോതിരവും നൽകി. ആ മോതിരത്തിന് പിന്നിലും ഒരു കഥയുണ്ട്. വജ്രമോ സ്വർണമോ കൊണ്ട് നിർമിച്ചതായിരുന്നില്ല ആ മോതിരം.

  ഗുരുവിന്റെ സെറ്റിൽ നിന്നെടുത്തുകൊണ്ടുവന്ന ഡ്യൂപ്ലിക്കേറ്റ് മോതിരമായിരുന്നു അഭിഷേക് ആദ്യമായി ഐശ്വര്യക്ക് നൽകിയത്. നാട്ടിൽ തിരികെയെത്തിയ ഉടൻ വിവാഹക്കാര്യം ഐശ്വര്യയുമായി സംസാരിച്ചു. ഐശ്വര്യ യെസ് പറഞ്ഞു. ഏപ്രിലിൽ ഇരുവരും വിവാഹിതരുമായി. ഇപ്പോൾ പതിനൊന്ന് വയസുകാരി ആരാധ്യയുടെ മാതാപിതാക്കളാണ് ഇരുവരും.

  അതേസമയം സിനിമാ ജീവിതം എടുത്ത് നോക്കുമ്പോൾ മണിരത്‌നത്തിന്റെ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ ഐശ്വര്യ വീണ്ടും വെള്ളിത്തിരയിൽ സജീവമാകാൻ ഒരുങ്ങുകയാണ്. സിനിമ സെപ്റ്റംബർ 30ന് തിയറ്ററുകളിൽ റിലീസ് ചെയ്യും.

  കൽക്കി കൃഷ്ണമൂർത്തിയുടെ 1955ലെ സിനിമയെ അടിസ്ഥാനമാക്കിയുള്ള സിനിമയാണിത്. വിക്രം, ജയം രവി, കാർത്തി, തൃഷ, ജയറാം, ശോഭിത ധൂലിപാല തുടങ്ങിയവരും ഈ സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അടുത്തിടെ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങിയിരുന്നു.

  Read more about: abhishek bachchan
  English summary
  'Aishwarya could not understand my English', Abhishek Bachchan recollected their love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X