For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കരണ്‍ ജോഹറിന്റെ എ ദില്‍ ഹെ മുഷ്‌കിലില്‍ ഐശ്വര്യ റായ്

By Sruthi K M
|

ഒരു ഇടവേളയ്ക്ക് ശേഷം സിനിമയിലേയ്ക്ക് നമ്മുടെ ലോക സുന്ദരി ഐശ്വര്യ റായ് തിരിച്ചു വരുന്നു എന്ന വാര്‍ത്ത കേട്ട് ആകാംഷയോടെ കാത്തിരിക്കുന്ന ആരാധകരോട് ഒരു സന്തോഷ വാര്‍ത്ത പറയട്ടെ. ഐശ്വര്യ റായ് സംവിധായകന്‍ കരണ്‍ ജോഹറിന്റെ ചിത്രത്തിന് വേഷം അണിയാന്‍ പോകുക ആണ്. ബോളിവുഡിന്റെ റോക്ക് സ്റ്റാര്‍ രണ്‍ബീര്‍ കപൂറും, അനുഷ്‌ക ശര്‍മ്മയും ആണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

എ ദില്‍ ഹെ മുഷ്‌കില്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രം തികച്ചും ഒരു കുടുംബ ചിത്രം ആയിരിക്കും എന്ന് സംവിധായകന്‍ പറയുന്നു. സോഷ്യല്‍ മീഡിയയിലൂടെ കരണ്‍ ജോഹര്‍ ആണ് പുതിയ ചിത്രത്തിന്റെ വിശേഷങ്ങള്‍ പുറത്തു വിട്ടിരിക്കുന്നത്.

aishwarya

ബോംബെ വെല്‍വെറ്റ് എന്ന ചിത്രത്തിലെ രണ്‍ബീറിന്റെയും അനുഷ്‌കയുടെയും അഭിനയം തന്നെ അത്ഭുതപ്പെടുത്തി എന്നും തുടര്‍ന്നാണ് ഇവരെ തന്നെ അടുത്ത ചിത്രത്തില്‍ ഉള്‍പ്പെടുത്താന്‍ നിശ്ചയിച്ചതെന്നും കരണ്‍ പറയുന്നു. ഐശ്വര്യ റായ്‌ക്കൊപ്പം പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം പണ്ടേ ഉണ്ടായിരുന്നു. ആ സ്വപ്‌നം ഇപ്പോള്‍ യാഥാര്‍ത്ഥ്യം ആകാന്‍ പോകുക ആണെന്നും കരണ്‍ വ്യക്തമാക്കി.

സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ഗുസാരിഷ് എന്ന ചിത്രത്തിനുശേഷം സിനിമാ ലോകത്തോട് വിടപറഞ്ഞ ഐശ്വര്യ ശക്തമായിട്ടാണ് തിരിച്ചു വരുന്നത്. നിര്‍ത്തിയ ഇടത്തു നിന്നാണ് ഐശ്വര്യ വീണ്ടും തുടക്കം കുറിച്ചത്. സഞ്ജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെ തന്നെ ആണ് താരം ബോളിവുഡിലേയ്ക്ക് തിരിച്ചുവരുന്നത്.

English summary
Karan johar directed by the family movie Ae dil hai mushkil. Karan Johar has confirmed that his next directorial venture will star Aishwarya Rai, Ranbir Kapoor and Anushka Sharma.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more