For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

11 വർഷങ്ങൾക്ക് ശേഷം പ്രേക്ഷകരുടെ പ്രിയപ്പെട്ട ആ താരങ്ങൾ ഒന്നിക്കുന്നു!! വീണ്ടും മണിരത്നം മാജിക്..

|

ഇന്ത്യൻ സിനിമയിലെ ഭൂരിഭാഗം താരങ്ങളുടേയും ആഗ്രഹം ഒരു മണിരത്നം ചിത്രത്തിൽ തലകാണിക്കുക എന്നതാണ്. ചെറിയ വേഷമാണെങ്കിൽ പോലും സന്തോഷ പൂർവ്വം സ്വീകരിക്കും. താരങ്ങളെ പോലെതന്നെയാണ് പ്രേക്ഷകരും. അന്നും ഇന്നും മണി രത്നം ചിത്രങ്ങൾക്ക കാഴ്ചക്കാര് ഏറെ യാണ്. അദ്ദേഹത്തിന്റെ പഴ ചിത്രങ്ങൾ ഇന്നും പ്രേക്ഷകർക്കിടയിൽ ചർച്ച വിഷയമാണ്.

കള്ള് കുടി മാക്സിമം ഒഴിവാക്കുക!! ആറു മണിക്കൂർ ഉറക്കം, ലൂസ് ടോക്ക് വേണ്ട, പോത്തേട്ടന്റെ സിനിമയുടെ വിജയത്തിന് പിന്നിലെ രഹസ്യം... കാണൂ

സിനിമയുടെ മാറ്റം മനസ്സിലാക്കി കാലത്തിനൊത്ത് സഞ്ചരിക്കുന്ന സംവിധായകനാണ് മണിരത്നം. എക്കാലത്തേയും ജനങ്ങളുടെ ടേസ്റ്റും പൾസും ഇദ്ദേഹത്തിന് കൃത്യമായി അറിയം. ഇത് തന്നെയാണ് മണി രത്നം സിനിമകളുടെ വിജയവും. തെന്നിന്ത്യയുടേയും ബോളിവുഡുന്റേയും പ്രിയപ്പെട്ട സംവിധായകനാണ് മണിരത്നം. ഇന്ത്യൻ സിനിമ പ്രേമികൾക്ക് ഉഗ്രൻ സമ്മാനവുമായി മണിരത്നം വീണ്ടും എത്തുകയാണ്. വർഷങ്ങൾക്ക് ശേഷം പ്രേക്ഷരുടെ പ്രിയ താരങ്ങൾ വീണ്ടും ഒരു സിനിമയിൽ ഒരുമിച്ചെത്തുന്നു. കാണൂ

പന്ത്രണ്ട് മാസവും പന്ത്രണ്ട് ചിത്രങ്ങളും!! ഷക്കീലയുടെ കലണ്ടർ വരുന്നു... കാണൂ

11 വർഷത്തിനു ശേഷം‌

11 വർഷത്തിനു ശേഷം ഐശ്വര്യ റായും അമിതാഭ് ബച്ചനും മണിരത്നം ചിത്രത്തിലൂടെ വീണ്ടും ഒരുമിക്കുകയാണ്. സിനിമയിൽ കത്തി നിൽക്കുന്ന സമയത്തായിരുന്നു ഐശ്വര്യ റായ്- അഭിഷേക് ബച്ചൻ വിവാഹം. എന്നാൽ വിവാഹത്തിനു ശേഷം താരം സജീവമല്ലായിരുന്നു. ഇടയ്ക്ക് താരം സിനിമയിൽ തന്റെ സാന്നിധ്യം അറിയിക്കാറുണ്ടായിരുന്നു. 11 വർഷത്തിനു ശേഷമാണ് ഐശ്വര്യയും ഭർത്യപിതാവുമായ അമിതാഭ് ബച്ചനുമായി സ്ക്രീൻ ഷെയർ ചെയ്യുന്നത്. 2008 ൽ പുറത്തിറങ്ങിയ സർക്കാർ രാജ് എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒരുമിച്ചെത്തിയത്.

ചിത്രത്തിന്റെ പ്രമേയം

അണിയറയിൽ ഒരുങ്ങുന്നത് ഒരു ബിഗ്ബജറ്റ് ചിത്രമാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ട്. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയൻ സെൽവം എന്ന കൃതിയെ ആധാരമാക്കിയാണ് മണിരത്നം ഈ ചിത്രം തയ്യാറാക്കിയിരിക്കുന്നത്. ചോളസാമ്രാജ്യത്തിലെ രാജാവായിരുന്ന അരുൾമൊഴിവർമ്മനെ( രാജാ രാജാ ചോളൻ ഒന്നാമൻ) കുറിച്ചുള്ളതാണ് ഈ കൃതി. ഛിത്രത്തിലേയ്ക്കാണ് ഒരു ഇടവേളയ്ക്ക് ശേഷം ആഷും ബച്ചനും എത്തുന്നത്. താരസുന്ദരി ചിത്രത്തിന്റെ കരാറിൽ ഒപ്പ് വെച്ചുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ കാസ്റ്റിങ്ങിനെ കുറിച്ച് മറ്റ് വിവരങ്ങൾ പുറത്തു വന്നിട്ടില്ല.

2012 ൽ തുടങ്ങി

മണി രത്നത്തിന്റെ സ്വപ്ന പ്രൊജക്ട് എന്നാണ് ചിത്രത്തെ അറിയപ്പെടുന്നത്. 2012 ൽ തന്നെ ഈ സിനിമയുടെ പ്രാരംഭം ജോലികൾ സംവിധായകൻ തുടങ്ങിവെച്ചിരുന്നു. അതേസമയം സാമ്പത്തിക പ്രശ്നങ്ങൾ കാരണം ചിത്രം നീണ്ടു പോകുകയായിരുന്നു. ഇതിനു മുൻപ് പൊന്നിയൻ സെൽവനെ ആസ്പദമാക്കി 1958 ൽ എജിആർ ചിത്രം നിർമ്മിക്കാൻ ശ്രമിച്ചിരുന്നു. എന്നാൽ പിന്നീട് ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു.

എട്ട് വർഷം കൊണ്ട് ചലച്ചിത്രം

എജിആറിനെ കൂടാതെ പൊന്നിയൻ ശെൽവത്തിന്റെ കഥയെ ആസ്പദമാക്കി 2005ൽ ഒരു അനിമേഷൻ മൂവി പുറത്തെത്തിയിരുന്നു. 32 മണിക്കൂർ ദൈർഘ്യമുളള ഈ അനിമേഷൻ ചിത്രം 8 വർഷം കൊണ്ടാണ് നിർമ്മിച്ചത്. ചെന്നൈയിലുള്ള റെവിൻഡ മൂവി ടൂൺസാണ് ഈ അനിമേഷൻ ചിത്രം നിർമ്മിച്ചത്.

2018ലെ മണിരത്നം ഹിറ്റ്

കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സാമ്പത്തിക വിജയം നേടിയ ചിത്രമായിരുന്നു ചെക്ക ചിവന്ത വാനം. പോയ വർഷം സെപ്റ്റംബറിൽ പുറത്തിറങ്ങിയ ചിത്രം തമിഴിൽ മാത്രമല്ല മലയാളത്തിലും മികച്ച ശ്രദ്ധ നേടിയിരുന്നു. പ്രകാശ് രാജ്, അരവിന്ദ് സ്വാമി, വിജയ് സേതുപതി,ചിമ്പു, ജ്യോതിക എന്നിവരായിരുന്നു മുഖ്യകഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

English summary
Aishwarya Rai and Amitabh Bachchan to work together in Mani Ratnam’s period film?

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more