For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരാധ്യയ്ക്ക് അച്ഛനെ മാറിപ്പോയി, അഭിഷേകിന് പകരം അമ്മ ഐശ്വര്യയുടെ നായകനെ കെട്ടിപ്പിടിച്ചു

  |

  തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള താരമാണ് ഐശ്വര്യ റായി ബച്ചൻ. തെന്നിന്ത്യൻ സിനിമയിലൂടെയാണ് നടി അഭിനയ ജീവിതം തുടങ്ങുന്നത്. പിന്നീട് ബോളിവുഡിലേയ്ക്ക് ചേക്കേറുകയായിരുന്നു. ബോളിവുഡ് സിനിമയിൽ താരറാണിയായി തിളങ്ങുമ്പോഴും തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായിരുന്നു ആഷ്. സിനിമയിൽ തിളങ്ങിനിൽക്കുമ്പോഴാണ് ഐശ്വര്യ റായി വിവാഹിതയാകുന്നത്. അതോടെ അഭിനയത്തിൽ നിന്ന് ചെറിയ ഇടവേള എടുക്കുകയായിരുന്നു. സിനിമയിൽ നിന്ന് മാറി നിൽക്കുമ്പോഴും ഐശ്വര്യ റായിയുടെ വിശേഷങ്ങളും സിനിമാ കോളങ്ങളിൽ ചർച്ചയായിരുന്നു.

  കല്യാണ പെണ്ണിനെ പോലെ മനോഹരിയായി സൌപർണിക സുഭാഷ്, കിടിലൻ ചിത്രങ്ങൾ കാണാം

  മമ്മൂട്ടി ആ ഹിറ്റ് ഗാനം പാടിയത് രണ്ട് ദിവസം കൊണ്ട്, പറ്റില്ലെന്ന് പറഞ്ഞു, റെക്കോഡിങ്ങിനെ കുറിച്ച് വിനു

  ഐശ്വര്യയെ പോലെ തന്നെ മകൾ ആരാധ്യയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാവാറുണ്ട്. ബോളിവുഡ് കോളങ്ങളിൽ ഏറ്റവും കൂടുതൽ ചാർച്ചയാകുന്ന താരപുത്രിയാണ് ആരാധ്യ. ഇപ്പോഴിത മകളുമായി ബന്ധപ്പെട്ട ഒരു രസകരമായ സംഭവം പങ്കുവെയ്ക്കുകയാണ് നടി. ആരാധ്യയ്ക്ക് പിതാവ് അഭിഷേക് ബച്ചനെ മാറിപ്പോയ സംഭവമാണ് താരസുന്ദരി പറയുന്നത്. ഫിലിം ഫെയറിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

  ബിഗ് ബോസ് ഫിനാലെയ്ക്ക് ഇനി ദിവസങ്ങൾ, തീയതി പുറത്ത്, വെള്ളിയാഴ്ച ചിത്രീകരണം, പുതിയ വിവരങ്ങൾ പുറത്ത്

  വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് മാറി നിന്ന ഐശ്വര്യ മകൾ ആരാധ്യ ജനിച്ചതിന് ശേഷമാണ് വീണ്ടും സിനിമയിൽ എത്തുന്നത്. രണ്ടാം വരവിൽ ഐശ്വര്യയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രമായിരുന്നു 2016 ൽ പുറത്തിറങ്ങിയ എ ദിൽ ഹായ് മുഷ്കിൽ. രൺബീ കപൂർ, അനുഷ്ക ശർമ എന്നിവർക്കൊപ്പം ഐശ്വര്യ റായി ബച്ചനും ഒരു പ്രധാന കഥാപാത്രത്തെ അവതതരിപ്പിച്ചിരുന്നു. രൺബീറിന്റെ കമുകിയായിട്ടാണ് ആഷ് ചിത്രത്തിൽ എത്തിയത്. നടിയുടെ മേക്കോവറും ബോളിവുഡ് കോളങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  ഇപ്പോൾ ബോളിവുഡ് കോളങ്ങളിൽ ചർച്ചയാവുന്നത്. ആരാധ്യയ്ക്ക് പറ്റിയ ഒരു ചെറിയ അബദ്ധത്തെ കുറിച്ചാണ്. ഐശ്വര്യയാണ് ഇക്കാര്യം പങ്കുവെച്ചത്. അച്ഛൻ അഭിഷേക് ആണെന്ന് കരുതി ആരാധ്യ ഒരിക്കൽ രൺബീറിനെ കെട്ടിപ്പിടിച്ചിരുന്നു. വസ്ത്രം കണ്ട് തെറ്റിധരിച്ചാണ് മകൾ കെട്ടിപ്പിടിച്ചത്. എന്നാൽ അബദ്ധം മനസ്സിലായതോടെ ആരാധ്യ വേഗം കൈ വലിക്കുകയായിരുന്നു. എന്നാൽ സംഭവിച്ചത് എന്താണെന്ന് തനിക്ക് മനസ്സിലായിരുന്നു. അഭിഷേക് ആണെന്ന് കരുതിയാണ് കെട്ടിപ്പിടിച്ചതെന്ന് പിന്നീട് മകൾ പറയുകയും ചെയ്തിരുന്നു

  പിന്നീട് രൺബീറുമായി പെട്ടെന്ന് അടുക്കുകയായിരുന്നു ആരാധ്യ. ആർകെ എന്നാണ് ന‍ടനെ അവൾ വിളിക്കുന്നത്. അങ്കിൾ എന്നായിരുന്നു രൺബീറിനെ ഞാൻ പരിചയപ്പെടുത്തി കൊടുക്കുന്നത്. എന്നാൽ രൺബീർ അവളോട് ആർകെ എന്ന് വിളിക്കാൻ പറഞ്ഞിരുന്നു. പക്ഷെ അന്ന് അവൾ വിളിച്ചിരുന്നില്ല. രണ്ട് മൂന്ന് പ്രാവശ്യം അങ്കിൾ എന്ന തന്നെ വിളിക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞ് എല്ലാവരേയും ഞെട്ടിച്ചുകൊണ്ട് ആർകെ എന്ന് അവൾ വിളിച്ചു .ഇത് കേട്ട് ഞങ്ങൾ എല്ലാവരും അന്ന് ചിരിച്ചിരുന്നു.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  വിവാഹ ശേഷം വളരെ കുറച്ച് ചിത്രങ്ങളിൽ മാത്രമാണ് ഐശ്വര്യ അഭിനയിച്ചത്. 2018 ലാണ് ഐശ്വര്യയുടെ ചിത്രം റിലീസ് ചെയ്തത്. മണിരത്നം ചിത്രമായ പൊന്നിയൻ സെൽവൻ ആണ് ആഷിന്റെ ഇനി പുറത്ത് വരാനുള്ള ചിത്രം. ഒരു ഇടവേളയ്ക്ക് ശേഷമാണ് ഐശ്വര്യ മണിര്തനം ചിത്രത്തിൽ അഭിനയിക്കുന്നത്. സിനിമയുടെ ഷൂട്ടിങ്ങ് പുരോഗമിക്കുമ്പോഴാണ് ലോക്ക് ഡൗൺ പ്രഖ്യാപിക്കുന്നത്. ഐശ്വര്യയ്ക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

  Read more about: aishwarya rai bachchan aradhya
  English summary
  Aishwarya Rai Bachchan's daughter Aradhya thinks Ranbir is her father, she accidentally hugs him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X