Don't Miss!
- News
'കോടതി പരാമര്‍ശം സുപ്രീംകോടതി മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് കടകവിരുദ്ധം'; സിപിഎം
- Automobiles
ആദ്യം പെട്രോളിൽ വിലസട്ടെ, പിന്നാലെ Alto K10 സിഎൻജിയും വരുന്നുണ്ടെന്ന് Maruti Suzuki
- Finance
5,000 രൂപയിൽ നിന്ന് 30,000 കോടിയിലേക്ക് വളരുന്നത് എങ്ങനെ? നിക്ഷേപകരോട് ജുൻജുൻവാലയുടെ വാക്കുകൾ
- Sports
Asia Cup 2022: ഇന്ത്യക്കു കപ്പടിക്കാം, രോഹിത് ഒഴിവാക്കേണ്ടത് മൂന്ന് അബദ്ധങ്ങള്‍!
- Technology
Selfie Camera Smartphones: ബജറ്റിനനുസരിച്ച് തിരഞ്ഞെടുക്കാൻ സെൽഫി ക്യാമറ സ്മാർട്ട്ഫോണുകൾ
- Travel
യൂറോപ്പില്‍ ഇന്ത്യക്കാര്‍ക്ക് പ്രിയം ജര്‍മ്മനി..സന്ദര്‍ശകരുടെ എണ്ണത്തില്‍ വന്ഡ വര്‍ധനവ്, കാരണങ്ങളിങ്ങനെ
- Lifestyle
സീറോ സൈസ് വയറ് നിങ്ങള്‍ക്കും സ്വന്തമാക്കാം; ഈ ഡയറ്റ് ശീലിക്കൂ
കളിചിരിയോടെ സന്തോഷവതിയായി ആരാധ്യ.. ആരാധ്യയുടെ പിറന്നാള്‍ അഭിയും ആഷും ആഘോഷിച്ചത് ഇങ്ങനെ
ബോളിവുഡിലെ താരദമ്പതികളായ അഭിഷേക് ബച്ചന്റെയും ഐശ്വര്യ റായിയുടെയും മകളായ ആരാധ്യയുടെ ആറാം പിറന്നാളായിരുന്നു വ്യാഴാഴ്ച. കൊച്ചുമകള്‍ക്ക് ആശംസ നേര്ന്നതോടൊപ്പം തന്നെ ആരാധ്യയുടെ ക്യൂട്ട് ചിത്രങ്ങളും അമിതാഭ് ബച്ചന് ട്വിറ്ററിലൂടെ പങ്കുവെച്ചിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ വൈറലായിരുന്നു.
അഞ്ച് തവണ റിഹേഴ്സല്‍ നടത്തിയിട്ടും ശരിയായില്ല, ഡ്യൂപ്പിനെ വെക്കേണ്ടെന്ന് പ്രണവ്, പിന്നീട് നടന്നതോ?
ചെന്നൈയിലെത്തിയ ദിലീപും കുടുംബവും ജയറാമിനെ സന്ദര്‍ശിച്ചു.. സിനിമയിലെ മാര്‍ഗദര്‍ശി!
ടൊവിനോയും നിവിന്‍ പോളിയും മുതല്‍ അനൂപ് മേനോനും ശ്വേതയും വരെ.. മലയാള സിനിമയിലെ ബന്ധുക്കളെ അറിയുമോ?
മകളുടെ പിറന്നാളുമായി ബന്ധപ്പെട്ട് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി പാര്‍ട്ടി ഒരുക്കിയിട്ടുണ്ടെന്ന് ഐശ്വര്യയും അറിയിച്ചിരുന്നു. ആരാധ്യയുടെ പിറന്നാളാഘോഷ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. പിങ്ക് ഉടുപ്പണിഞ്ഞാണ് ആരാധ്യ ആഘോഷത്തിനെത്തിയത്. നീല ജീന്‍സും വെള്ള കുര്‍ത്തിയുമായിരുന്നു അഭിഷേകിന്റെ വേഷം. നീല നിറത്തിലുള്ള ഗൗണിലായിരുന്നു ഐശ്വര്യ എത്തിയത്.

മകളോടൊപ്പം ആഷും അഭിയും
ആരാധ്യയുടെ പിറന്നാളാണെങ്കിലും പാര്‍ട്ടിയില്‍ തിളങ്ങിയത് ഐശ്വര്യയും അഭിഷേകുമായിരുന്നു. സിനിമയില്‍ തിളങ്ങി നിന്നിരുന്ന താരദമ്പതികള്‍ ജീവിതത്തിലും ഒരുമിച്ചപ്പോള്‍ പ്രേക്ഷകര്‍ക്കായിരുന്നു കൂടുതല്‍ സന്തോഷം. സിനിമയും കുടുംബജീവിതവും ഒരുമിച്ച് കൊണ്ടുപോവുന്ന ഐശ്വര്യയ്ക്ക് ആരാധകര്‍ ഏറെയാണ്.

ക്യാമറയ്ക്ക് മുന്നില്‍ സന്തോഷത്തോടെ
പതിവിന് വിപരീതമായി ആരാധ്യ ഇത്തവണ കളിചിരികളുമായാണ് ക്യാമറയ്ക്ക് മുന്നിലെത്തിയത്. പൊതുചടങ്ങുകളിലും മറ്റും പങ്കെടുക്കുമ്പോള്‍ പൊതുവേ താരപുത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും അകലം പാലിക്കാറാണ് പതിവ്. മകളുടെ കാര്യത്തെക്കുറിച്ച് കൃത്യമായി ധാരണയുള്ളതിനാല്‍ ഐശ്വര്യ ആരാധ്യയ്ക്ക് പ്രത്യേക സംരംക്ഷണം നല്‍കാറുമുണ്ട്.

അച്ഛനും മകനും
ആരാധ്യയുടെ പിറന്നാളോഘോഷത്തിനിടയില് അഭിഷേകിനോടൊപ്പമുള്ള ചിത്രങ്ങള്‍ അമിതാഭ് ബച്ചന് പുറത്തുവിട്ടിരുന്നു. അച്ഛനും മകനുമാണെങ്കിലും അടുത്ത സുഹൃത്തുക്കളാണ് തങ്ങള്‍ എന്ന് അദ്ദേഹം കുറിച്ചിരുന്നു.

ഐശ്വര്യയുടെ അമ്മയും പങ്കെടുത്തു
ജെഡബ്ലു മാരിയറ്റ് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ഐശ്വര്യയുടെ അമ്മയും പങ്കെടുത്തിരുന്നു. അമ്മയോടൊപ്പമുള്ള ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ആഘോഷം ചുരുക്കി
മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി അത്ര വിപുലമായ ആഘോഷ പരിപാടികളായിരുന്നില്ല ഇത്തവണ നടത്തിയത്. ഐശ്വര്യയുടെ അച്ഛന് മരിച്ചിട്ട് ഒരു വര്ഷമാവുന്നതേയുള്ളു. അതിനാലാണ് ആഘോഷം ലളിതമാക്കിയതെന്ന് ഇവരോട് അടുത്ത വൃത്തങ്ങള്‍ പറയുന്നു.

ആരാധ്യയും സുഹൃത്തും
പിറന്നാളോഘോഷത്തിനിടയില് അടുത്ത സുഹൃത്തിനോട് സംസാരിക്കുന്ന ആരാധ്യ. ഈ ചിത്രം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കഴിഞ്ഞു.

ബ്ലോഗിലെ താരം
അമിതാഭ് ബച്ചന്റെ ബ്ലോഗിലും ആരാധ്യയായിരുന്നു നിറഞ്ഞു നിന്നിരുന്നത്. ആറു വയസ്സുകാരിയായെന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ലെന്ന് അദ്ദേഹം കുറിച്ചിരുന്നു.