twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എച്ച്‌ഐവിയ്‌ക്കെതിരെ പൊരുതാന്‍ ഐശ്വര്യയും

    By Nisha Bose
    |

     Aishwarya Rai,
    എയ്ഡ്‌സിനും എച്ച്ഐവിക്കുമെതിരെ പ്രവര്‍ത്തിയ്ക്കുന്ന ഐക്യരാഷ്ട്രസഭാ സംരംഭമായ യുഎന്‍ എയ്ഡ്‌സിന്റെ ഗുഡ്‌വില്‍ അംബാസഡറായി നടി ഐശ്വര്യറായി ബച്ചനെ നിയമിച്ചു.

    എച്ച്‌ഐവി ബാധിതരായ കുഞ്ഞുങ്ങളുടെ ജനനം തടയാന്‍ ഇന്ത്യയും ആഫ്രിക്കന്‍ രാജ്യങ്ങളും ഉള്‍പ്പെടെ 22 രാജ്യങ്ങള്‍ കേന്ദ്രീകരിച്ചുള്ള ബോധവല്‍ക്കരണ പരിപാടികള്‍ക്കു ഇനി ഐശ്വര്യ നേതൃത്വം നല്‍കും.

    എച്ച്‌ഐവി ബാധ തടയുന്നതിനെ കുറിച്ചും രോഗബാധിതര്‍ക്കുള്ള ചികിത്സയെ പറ്റിയും അറിവു പകരുകയെന്നതാണ് ഗുഡ്‌വില്‍ അംബാസഡര്‍ എന്ന നിലയില്‍ ഐശ്വര്യയുടെ ദൗത്യം. എല്ലാ കുഞ്ഞുങ്ങളും എച്ച്.ഐ.വി. ഇല്ലാതെ ജനിക്കണം. എച്ച്.ഐ.വി. ബാധിതരായ സ്ത്രീകള്‍ ആരോഗ്യത്തോടിരിക്കണം. അവര്‍ക്ക് ചികിത്സാ സൗകര്യം ലഭ്യമാക്കണം എന്നാതാണ് തന്റെ ആഗ്രഹമെന്ന് ഐശ്വര്യ പറഞ്ഞു.

    കഴിഞ്ഞ നവംബറില്‍ ആദ്യകുഞ്ഞിനു ജന്മം നല്‍കിയ ഐശ്വര്യ, നവജാതശിശുവിന്റെ അമ്മയെന്ന നിലയില്‍ തനിക്ക് അമ്മമാരുടെ ഉത്ക്കണ്ഠകളും പ്രതീക്ഷകളും മനസ്സിലാക്കി പ്രവര്‍ത്തിക്കാനാവുമെന്നും പറഞ്ഞു.
    ഈ പരിപാടിയുടെ പോസ്റ്ററില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന വനിതയായി ഇരിക്കാതെ ശരിക്കും ഈ പ്രവര്‍ത്തനത്തില്‍ മുഴുകുമെന്നും ഇതൊരു അംഗീകാരമായി കാണുന്നുവെന്നും മുന്‍ലോകസുന്ദരി പറഞ്ഞു.

    English summary
    Indian actress Aishwarya Rai Bachchan was on Monday appointed as the new international Goodwill Ambassador for UNAIDS, the joint UN programme on AIDS and HIV.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X