For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'ജീപ്പിടിച്ച് അനങ്ങാൻ കഴിയാതെ കിടന്നപ്പോൾ ആദ്യം ഓടിയെത്തിയത് അക്ഷയ്കുമാർ'; ഐശ്വര്യ റായ്

  |

  2004ൽ ബോളിവുഡിൽ റിലീസ് ചെയ്ത സിനിമയായിരുന്നു കാക്കി. പൊലീസുകാരുടെ കഥ പറഞ്ഞ ആക്ഷൻ ത്രില്ലറായിരുന്നു സിനിമ. രാജ്കുമാർ സന്തോഷിയായിരുന്നു സിനിമ സംവിധാനം ചെയ്തത്. അക്ഷയ്കുമാർ, ഐശ്വര്യറായ്, അമിതാഭ് ബച്ചൻ, തുഷാർ കപൂർ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തത്. മുംബൈ ന​ഗരത്തിൽ നടക്കുന്ന ഒരു സംഭവത്തിൽ ഊന്നിയാണ് സിനിമ സഞ്ചരിക്കുന്നത്. വലിയ വിജയമായിരുന്നു സിനിമ.

  Also Read: 'എന്റെ സുഹൃത്തിന് ഷാഹിദിനെ ഇഷ്ടമായിരുന്നു, അത് പറഞ്ഞ് ഞങ്ങൾ ഇപ്പോഴും ചിരിക്കും'

  അക്ഷയ് കുമാറും ഐശ്വര്യ റായിയും ഒരുമിച്ച് അഭിനയിച്ച ആദ്യ സിനിമ കൂടിയായിരുന്നു കാക്കി. ചിത്രത്തിന്റെ ഷൂട്ടിങിനിടെ ഒരു അപകടമുണ്ടാവുകയും നായിക ഐശ്വര്യറായിക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. അന്ന് അത് വലിയ വാർത്തയായിരുന്നു. അപകടത്തെ തുടർന്ന് ഷൂട്ടിങിൽ നിന്നും ഇടവേളയെടുത്ത് ഐശ്വര്യ ഒരു മാസത്തോളം വിട്ടിൽ വിശ്രമത്തിൽ കഴിഞ്ഞ ശേഷമാണ് വീണ്ടും തിരിച്ചെത്തി സിനിമയുടെ ചിത്രീകരണം പുനരാരംഭിച്ചത്.

  Also Read: മരുമകളുടെ ബാ​ഗ് പരിശോധനയിൽ കുടുങ്ങി കെകെ, 'പേസ്റ്റ് മുതൽ ഡ്രൈ ഫ്രൂട്ട്സ് വരെ'

  ഐശ്വര്യ റായിയും നടൻ തുഷാർ കപൂറും ഒരുമിച്ച് സെറ്റിൽ ഒരു രംഗം പരിശീലിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി അപടകം സംഭവിച്ചത്. ചിത്രീകരണത്തിനായി സെറ്റിൽ എത്തിച്ചിരുന്ന ഒരു ജീപ്പ് ഷൂട്ടിങിന് തയ്യാറെടുക്കുന്നതിനിടെ നിയന്ത്രണമില്ലാത്ത വന്നാണ് റിഹേഴ്സൽ ചെയ്തുകൊണ്ടിരിക്കുകയായിരുന്ന ഐശ്വര്യയെ ഇടിച്ചത്. ഇടിയുടെ ആ​ഘാതത്തിൽ നടി സമീപത്തുള്ള കുറ്റിക്കാട്ടിലേക്ക് തെറിച്ചുവീണു. ഉടൻ തന്നെ തുഷാർ, അമിതാഭ് ബച്ചൻ, അക്ഷയ് കുമാർ തുടങ്ങിയ അഭിനേതാക്കളും അണിയറപ്രവർത്തകരും ഓടിയെത്തി ജീപ്പ് നിയന്ത്രിച്ചാണ് ഐശ്വര്യയെ രക്ഷിച്ചത്.

  നിരവധി പരിക്കുകളും ഒടിവും ആ അപകടത്തിൽ ഐശ്വര്യയ്ക്ക് സംഭവിച്ചു. ചെളിയിൽ താഴ്ന്നുപോയിരുന്ന ജീപ്പിനെ ഐശ്വര്യയുടെ നിർദേശപ്രകാരം അക്ഷയ്കുമാറാണ് റോഡിലേക്ക് എത്തിച്ചത്. സംഭവത്തിന് ശേഷം പരിക്കുകളെല്ലാം വലുതായിരുന്നതിനാൽ ഐശ്വര്യയ്ക്ക് കുറേനാൾ വീട്ടിൽ വിശ്രമിക്കേണ്ടി വന്നിരുന്നു. ശേഷമാണ് സിനിമയുടെ ബാക്കിയുള്ള ഭാ​ഗങ്ങൾ ചിത്രീകരിച്ചത്. അപകടസമയത്ത് ഏറ്റവും കൂടുതൽ സഹായങ്ങൾ നൽകിയത് അന്ന് അക്ഷയ് ആയിരുന്നുവെന്ന് ഐശ്വര്യ തന്നെ പല അഭിമുഖങ്ങളിലും തുറന്നുപറഞ്ഞിട്ടുണ്ട്. അക്ഷയ്കുമാറിന്റെ ഒപ്പം അഭിനയിക്കാൻ കഴിഞ്ഞത് വലിയ സന്തോഷം നൽകിയിട്ടുണ്ടെന്നും അത്ഭുതത്തോടെയാണ് അദ്ദേഹത്തിന്റെ അഭിനയം കണ്ടിരിക്കാറുള്ളതെന്നും ഐശ്വര്യ വ്യക്തമാക്കി. അന്ന് അപകടം സംഭവിച്ചപ്പോൾ. സഹപ്രവർത്തകർ എന്ന നിലയിൽ അക്ഷയ് കുമാർ, അമിതാഭ് ബച്ചൻ, തുഷാർ എന്നിവർ ചെയ്ത് തന്ന സഹായങ്ങൾ വളരെ വലുതായിരുന്നുവെന്നും ഐസ്വര്യ വെളിപ്പെടുത്തി.

  ആരാധ്യയുടെ കാര്യത്തില്‍ അഭിഷേക് പൊസ്സസീവ് | filmibeat Malayalam

  ഇരുപത്തിയഞ്ച് കോടിയിലധികം രൂപ മുടക്കിയാണ് 2004ൽ കാക്കി സിനിമ നിർമിച്ചത്. അക്കാലത്ത് റിലീസ് ചെയ്ത സിനിമകളിൽ ഏറ്റവും ഉയർന്ന ബജറ്റിൽ ചിത്രീകരിച്ച സിനിമ കൂടിയായിരുന്നു കാക്കി. കാക്കി പുറത്തിറങ്ങി അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് ഐശ്വര്യ റായിയും അക്ഷയ് കുമാറും ഒന്നിച്ച മറ്റൊരു സിനിമ റിലീസിനെത്തിയത്. ആക്ഷൻ റീപ്ലേ എന്നായിരുന്നു സിനിമയുടെ പേര്. ഇതുവരെ അക്ഷയ്കുമാർ - ഐശ്വര്യ റായി ജോഡിയായി രണ്ട് സിനിമകൾ മാത്രമാണ് റിലീസിനെത്തിയത്. ആക്ഷൻ റീപ്ലേ വിപുൽ അമൃത് ലാൽ ആയിരുന്നു സംവിധാനം ചെയ്തത്. നേഹാ ദൂപിയ, ആദിത്യ റോയ് കപൂർ തുടങ്ങിയവരും സിനിമയുടെ ഭാ​ഗമായിരുന്നു. സൂര്യവൻഷിയാണ് ഏറ്റവും പുതിയതായി റിലീസിനെത്തിയ അക്ഷയ്കുമാർ സിനിമ. മികച്ചപ്രതികരണം നേടി പ്രദർശനം തുടരുന്ന സിനിമയിൽ ഡിസിപി വീർ സൂര്യവൻഷി എന്ന കഥാപാത്രത്തെയാണ് അക്ഷ്യയ് കുമാർ അവതരിപ്പിച്ചിരിക്കുന്നത്. കത്രീന കൈഫാണ് ചിത്രത്തിൽ നായിക. റിയ എന്നാണ് കത്രീന അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. അതേസമയം പൊന്നിയൻ സെൽവൻ എന്ന മണിരത്നം സിനിമയാണ് ഐശ്വര്യയുടെതായി റിലീസിന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

  Read more about: aiswarya rai akshay kumar
  English summary
  aishwarya rai Shared the working experience with akshay kumar and revealed khakee set accident facts
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X