twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അയ്യാരിയുടെ ആദ്യ ദിവസത്തെ കളക്ഷന്‍, തിയേറ്ററില്‍ ഹിറ്റ്... പക്ഷേ കളക്ഷന്‍

    By Akhila Ks
    |

    ബോളവുഡിലെ ഏറ്റവും പുതിയ ചിത്രമായ അയ്യാരിയുടെ ആദ്യ ദിവസത്തെ ബോക്‌സോഫീസ് കളക്ഷന്‍ പുറത്ത് വിട്ടു. നീരജ് പാണ്ഡേ സംവിധാനം ചെയ്ത ചിത്രം തിയേറ്ററുകളില്‍ ഹിറ്റായിരുന്നു. എന്നാല്‍ ബോക്‌സോഫീസില്‍ കാര്യമായ നേട്ടമൊന്നും ഉണ്ടായില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആദ്യ ദിവസം തന്നെ പ്രചരിച്ച നെഗറ്റീവ് നിരൂപണങ്ങളും സമ്മിശ്രപ്രതികരണവും കാര്യമായി ചിത്രത്തിന്റെ കളക്ഷനെ ബാധിച്ചു.

    ആസിഫ് അലിയുടെ മന്ദാരത്തിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നുആസിഫ് അലിയുടെ മന്ദാരത്തിന്റെ ലാസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാകുന്നു

    സിദ്ദാര്‍ത്ഥ് മല്‍ഹോത്ര നായകനായ ചിത്രം ആദ്യ ദിവസം 3.75 കോടിയാണ് ബോക്‌സോഫീസില്‍ നേടിയത്. ഒരു ബോളിവുഡ് ചിത്രത്തിന് ലഭിക്കുന്ന ഏറ്റവും കുറവ് കളക്ഷനാണിത്. ഈ മാസം ആദ്യം പുറത്തിറങ്ങിയ അക്ഷയ്കുമാറിന്റെ പാഡ്മാന്‍ എന്ന ചിത്രമാണ് അയ്യാരിയുടെ കളക്ഷനെ ബാധിച്ചതെന്നാണ് റിപ്പോര്‍ട്ട്. റിലീസ് ചെയ്ത് ഒരാഴ്ച പിന്നിടുമ്പോഴും പാഡ്മാന്‍ ഏറ്റവും മികച്ച പ്രതികരണത്തോടെയാണ് പ്രദര്‍ശനം തുടരുന്നത്.

    aiyar

    നേരത്തെ പുറത്തിറങ്ങിയ സ്റ്റുഡന്റ് ഓഫ് ദി ഇയറായിരുന്നു ബോളിവുഡില്‍ ഏറ്റവും കുറച്ച് ഓപ്പണിങ് കളക്ഷന്‍ നേടിയിരുന്നത്. 7.5 കോടിയായിരുന്നു കളക്ഷന്‍. എന്നാല്‍ സ്റ്റുഡന്റ് ഓഫ് ദി ഇയറിന്റെ പകുതി കളക്ഷന്‍ പോലും ചിത്രത്തിന് നേടാന്‍ കഴിഞ്ഞില്ല. സെന്‍സര്‍ബോര്‍ഡിന്റെ പ്രദര്‍ശനാനുമതിയോടെ വെള്ളിയാഴ്ചയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ പാകിസ്താനില്‍ പ്രദര്‍ശിപ്പിക്കാന്‍ ചിത്രത്തിന് അനുമതി ലഭിച്ചില്ല.

    aiyaraai

    ഇന്ത്യന്‍ സേനയുടെ കഥ പറയുന്ന ചിത്രത്തില്‍ പാകിസ്താനെ മോശമായി ചിത്രീകരിച്ചുവെന്ന് ആരോപിച്ചാണ് ചിത്രത്തിന് പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തിയത്. മുമ്പും നീരജ് പാണ്ഡയുടെ ചിത്രം പാകിസ്താനില്‍ നിരോധിച്ചിരുന്നു. പാകിസ്താനില്‍ നിരോധനം ഏര്‍പ്പെടുത്തുന്ന നീരജ് പാണ്ഡയുടെ മൂന്നാമത്തെ ചിത്രമാണിത്.

    English summary
    aiyaari box office collection
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X