twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എങ്കില്‍ കാമസൂത്ര നിരോധിക്കണം: പ്രിയങ്ക ചോപ്ര

    By Lakshmi
    |

    ഇന്ത്യയില്‍ സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണം സിനിമയാണെന്നുള്ള വാദങ്ങള്‍ക്കെതിരെ ബോളിവുഡ് താരം പ്രിയങ്ക ചോപ്ര. ഇങ്ങനെ വാദിക്കുകയാണെങ്കില്‍ ചരിത്രപ്രദ്ധിതമായ അജന്താ എല്ലോറ ഗുഹകള്‍ അടയ്ക്കണമെന്നും വ്ത്സ്യായനന്റെ കാമസൂത്ര നിരോധിക്കുകയും വേണമെന്നും പ്രിയങ്ക പറയുന്നു.

    സിനിമ ഒരു കലയാണ്. കല സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കാരണമാകുന്ന എന്നാണ് വിലയിരുത്തുന്നതെങ്കില്‍ ലൈംഗികതയുടെ ചിത്രീകരണമുള്ള അജന്താ എല്ലോറ ഗുഹകള്‍ എന്തുകൊണ്ട് അയ്ക്കുന്നില്ല. കാമസൂത്രയുടേ നാട്ടിലാണ് നമ്മള്‍ ജീവിയ്ക്കുന്നത്. എന്തുകൊണ്ടാണ് അത് നിരോധിക്കാത്തത്. ജനങ്ങളില്‍ സഹനം കുറയുകയും ന്യായവിധി നടത്തുന്ന സ്വഭാവം ഏറുകയും ചെയ്യുന്നതാണ് സിനിമയ്‌ക്കെതിരെയുള്ള ആരോപണങ്ങള്‍ക്ക് കാരണം- പ്രിയങ്ക പറയുന്നു.


    പുസ്തകങ്ങളും പാട്ടുകളും പോലെ സിനിമകളും അതിലെ കഥയും പരിസരവുമെല്ലാം സാങ്കല്‍പ്പികമാണ്. അതിനെ ഗൗരവമായി എടുക്കേണ്ടകാര്യമില്ല. സമൂഹത്തെ മാറ്റിമറിക്കാനുള്ള ഉത്തരവാദിത്വം സിനിമയ്ക്ക് ഇല്ല. സമൂഹത്തെ നയിക്കുന്ന സര്‍ക്കാര്‍ വേണം അക്കാര്യം ചെയ്യാന്‍- പ്രിയങ്ക പറയുന്നു.

    അഭിപ്രായ സ്വാതന്ത്ര്യമുള്ള ഒരു രാജ്യത്താണ് നാം ജീവിയ്ക്കുന്നത്. സിനിമയ്ക്ക് അനുമതി നല്‍കാന്‍ നമുക്ക് ഒരു സംവിധാനമുണ്ട്. എന്തുകൊണ്ട് സിനിമയുമായി ബന്ധപ്പെട്ട നിയമങ്ങള്‍ ശരിയായ രീതിയില്‍ പാലിക്കപ്പെടുന്നില്ല. എ സര്‍ട്ടിഫിക്കറ്റ് സിനിമയ്ക്കുപോലും എന്തുകൊണ്ട് കുട്ടികള്‍ പ്രേക്ഷകരമായി എത്തുന്നു?-താരം ചോദിക്കുന്നു.

    സ്ത്രീശാക്തീകരണത്തിന് പ്രചരണം നല്‍കുകയും കടുത്ത നിയമം കൊണ്ടുവരികയും നടപ്പിലാക്കുകയും ചെയ്താല്‍ മാത്രമേ സ്ത്രീകള്‍ക്കെതിരേയുള്ള അക്രമങ്ങള്‍ കുറയുകയുള്ളുവെന്നും താരം പറഞ്ഞു.

    English summary
    If art provocates crimes against women, historic sites like Ajanta-Ellora and Vatsayana’s Kamasutra must be banned, says Indian actor Priyanka Chopra
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X