For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇതെന്ത് കോലമാണ്, വണ്ണവുമില്ല നീളവുമില്ല; ആലിയ ഭട്ടിനെതിരെ അധിക്ഷേപം, മറുപടി നല്‍കി ആരാധകര്‍

  |

  താരങ്ങളുടെ ജീവിതത്തില്‍ ഒഴിച്ചു കൂടാന്‍ സാധിക്കാത്ത ഒന്നാണ് സോഷ്യല്‍ മീഡിയ. സദാ സമയവും താരങ്ങള്‍ക്ക് ചുറ്റും സോഷ്യല്‍ മീഡിയയുടെ കണ്ണുകളുണ്ട്. താരങ്ങള്‍ എന്ത് ചെയ്യുന്നുവെന്ന് സദാ നോക്ക്ിയിരിക്കുയാണ് സോഷ്യല്‍ മീഡിയ. താരങ്ങളോടുള്ള ആരാധനയാണ് സോഷ്യല്‍ മീഡിയയുടെ ഈ ആവേശത്തിന് പിന്നില്‍. എന്നാല്‍ ചിലപ്പോഴൊക്കെ സോഷ്യല്‍ മീഡിയ താരങ്ങള്‍ക്ക് നല്‍കുന്ന മോശം അനുഭവങ്ങളായിരിക്കും. പല താരങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ നിന്നും മോശം അനുഭവങ്ങളിലുണ്ടായിരുന്നത്.

  ഓറഞ്ച് പോലെ സ്വീറ്റ്; ഓറഞ്ച് അണിഞ്ഞ് കല്യാണി പ്രിയദര്‍ശന്‍

  സോഷ്യല്‍ മീഡിയയിലെ അധിക്ഷേപങ്ങളും ട്രോളുകളും കാരണം സോഷ്യല്‍ മീഡിയ ഉപേക്ഷിച്ച് പോയവര്‍ വരെയുണ്ട്. അതിരുകടന്നുള്ള വിമര്‍ശനങ്ങളും അധിക്ഷേപങ്ങളും പരിഹാസങ്ങളുമെല്ലാം താരങ്ങള്‍ക്ക് തലവേദനയായി മാറുന്നതും കണ്ടിട്ടുണ്ട്. ഇ്‌പ്പോഴിതാ അത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുള്ള അധിക്ഷേപത്തിന് ഇരയായിരിക്കുകയാണ് ബോളിവുഡിന്റെ താരസുന്ദരിയായ ആലിയ ഭട്ട്. വിശദമായി വായിക്കാം തുടര്‍ന്ന്.

  Alia Bhatt

  ബോളിവുഡിലെ സൂപ്പര്‍ താരമാണ് ആലിയ ഭട്ട്. പ്രതിഭ കൊണ്ടും താര പരിവേഷം കൊണ്ടും ആലിയ ഭട്ട് ഇന്ന് മറ്റാരേക്കാളും മുന്നിലാണ്. ഈയ്യടുത്ത് ആലിയ ഭട്ട് പുതിയ വീട് വാങ്ങിയിരുന്നു കാമുകനും നടനുമായ രണ്‍ബീര്‍ കപൂറിന്റെ വീടിന് അരികിലാണ് ആലിയയുടെ പുതിയ വീട്. കപൂര്‍ കുടുംബത്തിന്റെ കൃഷ്ണ രാജ് ബംഗ്ലാവിന് അടുത്ത് തന്നെയാണ് ആലിയയുടെ വീടും. വീടിന്റെ മോടിപിടിപ്പിക്കല്‍ നടക്കുകയാണ്. ഇതിന്റെ സ്ഥിതിഗതികള്‍ പരിശോധിക്കാനായി ആലിയ കഴിഞ്ഞ ദിവസം എത്തിയിരുന്നു.

  കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ചായിരുന്ന ആലിയ എത്തിയത്. ഇതിന്റെ ചിത്രങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറിയിരിക്കുകയാണ്. എന്നാല്‍ ഈ ചിത്രങ്ങള്‍ കണ്ട സോഷ്യല്‍ മീഡിയയിലെ ചിലര്‍ താരത്തിനെതിരെ അധിക്ഷേപവുമായി രംഗത്ത് എത്തുകയായിരുന്നു. ആലിയയുടെ മെലിഞ്ഞ ശരീരവും ഉയരക്കുറവുമാണ് ഇവര്‍ താരത്തിനെതിരെ പരിഹാസമുയര്‍ത്താന്‍ കാരണമാക്കിയിരിക്കുന്നത്. ആലിയയേക്കാള്‍ ഭാരം ആലിയയുടെ ഷൂസിനുണ്ടാകും, കുറച്ച് തടി വച്ചുകൂടെ, ഉയരവുമില്ല വണ്ണവുമില്ല ഇതിലും ഭംഗിയുള്ളവര്‍ ടിവിയിലുണ്ട്, ഇതെന്ത് കോലമാണ് എന്നിങ്ങനെയാണ് താരത്തിനെതിരെയുള്ള പരിഹാസങ്ങള്‍.

  അതേസമയം താരത്തിന് പിന്തുണയുമായി ആരാധകരുമെത്തിയിട്ടുണ്ട്. ആലിയയുടെ ശരീരത്തെക്കുറിച്ചുള്ള മോശം കമന്റുകള്‍ക്കെതിരെ ആരാധകര്‍ മറുപടിയുമായി എത്തുകയായിരുന്നു. ശരീരത്തെക്കുറിച്ചുള്ള പരിഹാസങ്ങള്‍ ശരിയല്ലെന്നും ആലിയ ബോളിവുഡിലെ ഏറ്റവും മികച്ച നടിമാരില്‍ ഒരാളുമാണെന്ന് അവര്‍ പറയുന്നു. തന്റെ കരിയറിന്റെ തുടക്കകാലത്ത് ആലിയയുടെ വണ്ണത്തേയും സോഷ്യല്‍ മീഡിയ ഇതുപോലെ പരിഹസിച്ചിരുന്നുവെന്നും എന്നാല്‍ അത്തരക്കാര്‍ക്ക് ആലിയ മറുപടി നല്‍കിയത് തന്റെ കഴിവു കൊണ്ടാണെന്നും ആരാധകര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

  താരകുടുംബത്തില്‍ നിന്നും സിനിമയിലെത്തിയ നടിയാണ് ആലിയ ഭട്ട്. സ്റ്റുഡന്റ് ഓഫ് ദ ഇയറിലൂടെയായിരുന്നു ആലിയയുടെ അ്‌രങ്ങേറ്റം. പിന്നീട് ഹൈവെ, റാസി, ഡിയര്‍ സിന്ദഗി, കപൂര്‍ ആന്റ് സണ്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ താരമായി മാറുകയായിരുന്നു ആലിയ. ഗലി ബോയ് ആണ് ആലിയയുട അവസാനം റിലീസ് ചെയ്ത സിനിമ. നിരവധി സിനിമകളാണ് ആലിയയുടേതായി പുറത്തിറങ്ങാനുള്ളത്.

  'സർ' എന്ന് വിളിക്കാത്തതിന്റെ പേരിൽ ബച്ചൻ, ഖാദർ ഖാനെ സിനിമകളിൽ നിന്നും ഒഴിവാക്കി

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  കാമുകന്‍ രണ്‍ബീര്‍ കപൂറിനൊപ്പം ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായ ബ്രഹ്‌മാസ്ത്രാണ് പുറത്തിറങ്ങാനുള്ള ഒരു സിനിമ. സഞ്ജയ് ലീലാ ബന്‍സാലിയുടെ ഗംഗുഭായ് കത്തിയാവാഡിയും റിലീസ് കാത്തു നില്‍ക്കുകയാണ്. പിന്നാലെ കത്രീന കൈഫിനും പ്രിയങ്ക ചോപ്രയ്ക്കും ഒപ്പം അഭിനയിക്കുന്ന ജീ ലേ സരയും അണിയറയില്‍ തയ്യാറെടുക്കുന്നുണ്ട്. ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്യുന്ന ഈ ചിത്രം റോഡ് മൂവിയാണ്. തെലുങ്കിലേക്കും ആലിയ അരങ്ങേറുകയാണ്. ആര്‍ആര്‍ആര്‍ ആണ് ആലിയയുടെ ആദ്യ തെലുങ്ക് ചിത്രം. രാം ചരണും ജൂനിയര്‍ എന്‍ടിആറും നായകന്മാരാകുന്ന ചിത്രത്തിന്റെ സംവിധാനം രാജമൗലിയാണ്. രണ്‍വീര്‍ സിംഗും ആലിയയും വീണ്ടും ഒരുമിക്കുന്ന ചിത്രവും അണിയറയിലുണ്ട്. ഏറെ പ്രതീക്ഷയോടെയാണ് ആലിയയുടെ സിനിമകള്‍ക്കായി ബോളിവുഡ് കാത്തിരിക്കുന്നത്.

  Read more about: alia bhatt
  English summary
  Alia Bhatt Gets Trolled From Social Media For Being Too Skinny And Too Short
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X