For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശിൽപ ഷെട്ടി- കുന്ദ്ര വിവാഹമോചനം ചർച്ചയാകുമ്പോൾ ഭർത്താവിന് ആശംസയുമായി നടി, ഇത്രയും ഇഷ്ടമുണ്ടോ

  |

  സോഷ്യൽ മീഡിയയിലും തെന്നിന്ത്യൻ സിനിമ കോളങ്ങളിലും ചർച്ചയാവുന്ന താരകുടുംബമാണ് നടി ശിൽപ ഷെട്ടിയുടേത്. ബോളിവുഡിലെ ഹാപ്പി ഫാമലി എന്നാണ് താരകുടംബത്തെ അറിയപ്പെട്ടിരുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു ശിൽപയും ഭർത്താവ് രാജ് കുന്ദ്രയും. തങ്ങളുടെ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം പങ്കുവെയ്ക്കാറുണ്ട്. ജീവിതം ആഘോഷകരമായി മുന്നോട്ട് പോകുമ്പോഴായിരുന്നു ഇവരെ തേടി വിവാദങ്ങൾ എത്തിയത്. നിലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട കേസിൽ രാജ് കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്തതോടെ താരങ്ങൾ കൂടുതൽ ചർച്ചയാവുകയായിരുന്നു. ഈ അടുത്ത കാലത്ത് ബോളിവുഡിനെ പിടിച്ചു കുലുക്കിയ കേസുകളിൽ ഒന്നാണിത്. ഏറെ ഞെട്ടലോടെയാണ് രാജ് കുന്ദ്രയുടെ അറസ്റ്റും കേസും ആരാധകർ കേട്ടത്.

  ചില സ്വപ്‌നങ്ങൾ ഉറക്കം ഉണർന്നാലും നമുക്കൊപ്പം കാണില്ലേ, അത് പോലെ ആയി, ചിത്രയുടെ വിയോഗത്തെ കുറിച്ച് ബിജേഷ്

  നിലച്ചിത്ര നിർമ്മാണവുമായി ബന്ധപ്പെട്ട് രണ്ട് മാസത്തോളം രാജ് കുന്ദ്ര ജയിലിൽ കഴിഞ്ഞിരുന്നു. 62 ദിവസത്തിന് ശേഷമായിരുന്നു ജയിൽ മോചിതനായത്. കുന്ദ ജയിലിൽ ആയതോടെ നടി ശിൽപ ഷെട്ടിയേയും ചുറ്റിപ്പറ്റിയും വിവാദവും ആരോപണവും ഉയർന്നിരുന്നു. എന്നാൽ ഇതെല്ലാം താരം ഒറ്റയ്ക്ക് നിന്ന് നേരിടുകയായിരുന്നു,. രാജ കന്ദ്രയുടെ കേസ് നടക്കുമ്പോൾ തന്നെ താരങ്ങളുടെ വിവാഹമോചനത്തെ കുറിച്ചുള്ള വാർത്തകളും ഉയർന്നിരുന്നു. ശിൽപ രാജ് കുന്ദ്രയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു എന്നാണ് അന്ന് പുറത്ത് വന്ന റിപ്പോർട്ടുകൾ.

  താൻ മലയാളി ആണെന്ന് അധികം ആർക്കും അറിയില്ല, നല്ല കഥാപാത്രം ലഭിച്ചാൽ മടങ്ങി വരുമെന്ന് സുനിത

  മഞ്ജു വാര്യർ ചിത്രത്തിന്റെ സംവിധായകന് മറുപടിയുമായി മനീഷ്, ജോലി ചെയ്യുന്നവരെ കൊണ്ട് ഫോട്ടോഷോപ്പ് ചെയ്യിക്കുക

  രാജ് കുന്ദ്രയുടെ അറസ്റ്റ് ശിൽപ ഷെട്ടിയ്ക്ക് വലിയ ആഘാതമായിരുന്നു. അതിനാൽ തന്നെ ഭർത്താവിൽ നിന്ന് പിരിഞ്ഞു താമസിക്കാൻ നടി ആഗ്രഹിക്കുന്നു എന്നായിരുന്നു വിവാഹമോചമനത്തെ കുറിച്ച് അന്ന് പുറത്ത് വന്ന വാർത്ത. ബോളിവുഡ് മാധ്യമമായ ബോളിവുഡ് ഹംഗാമയാണ് നടിയുടെ സുഹൃത്തിന് ഉദ്ധരിച്ച് വാർത്തകൾ റിപ്പോർട്ട് ചെയ്തത്.'രാജ് കുന്ദ്രയില്‍നിന്ന് കുട്ടികളുമായി അകന്ന് കഴിയാനാണ് ശില്‍പ ആഗ്രഹിക്കുന്നത്. കുട്ടികളുടെ മാനസികാരോഗ്യത്തെ അറസ്റ്റും വിവാദങ്ങളും ബാധിക്കുന്നു. അതിനാല്‍ കുന്ദ്രയുമായി വേര്‍പിരിയാനാണ് ശില്‍പയുടെ തീരുമാനം. വിവാഹമോചനത്തിന്റെ പേരില്‍ ജീവനാംശം വാങ്ങാന്‍ ശില്‍പ ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു അന്ന് പുറത്ത് വന്ന വാർത്ത.

  കൂടാതെ റിയാലിറ്റി ഷോയിൽ സജീവമായ ശിൽപയ്ക്ക് ഷോയിൽ നിന്നും മറ്റും നല്ല തുക ശിൽപയ്ക്ക് പ്രതിഫലമായി ലഭിക്കുന്നുണ്ട്. മാത്രമല്ല സിനിമയിലും സജീവമാണ്. അതുകൊണ്ട് ഒറ്റയ്ക്കൊരു ജീവിതം അവൾക്ക് ബുദ്ധിമുട്ടല്ലെന്നും ശിൽപയുടെ സുഹൃത്ത് പറഞ്ഞിരുന്നു, എന്നാൽ പുറത്ത് വന്ന വാർത്ത വിവാഹ മോചന വാർത്ത കേവലം ഗോസിപ്പായി മാറുകയാണ് . ഇപ്പോഴിത സോഷ്യൽ മീഡിയയി വൈറലാവുന്നത് ശിൽപ ഷെട്ടിയുടെ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. ഇന്ന് നടിയുടേയും രാജ് കുന്ദ്രയുടേയും 12ാം വിവാഹ വാർഷികമാണ്. ഹൃദയ സ്പർശിയായ പോസ്റ്റാണ് താരം പങ്കുവെച്ചിരിക്കുന്നത്. ഇതോടെ വിവാഹമോചനം കേവലം ഗോസിപ്പ് വാർത്തമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

  വിവാഹദിനത്തിലെ ചില മനോഹരമായ ചിത്രം പങ്കുവെച്ച് കൊണ്ടാണ് ശിൽപ ഭർത്താവ് രാജ് കുന്ദ്രയ്ക്ക് ആശംസ നേർന്നത്. ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് 12 വർഷം എണ്ണുന്നില്ലെന്നാണാണ് ശിൽപ ഷെട്ടി പറയുന്നത്.'' 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഈ ദിവസം... ഈ നിമിഷം ഞങ്ങള്‍ രണ്ട് പേരും വാഗ്ദാനം ചെയ്ത ആ സത്യം ഇന്നും പാലിക്കുന്നു. നല്ലതും സമയങ്ങള്‍ ഒരുമിച്ച് പങ്കിടാനും, ചീത്ത സമയങ്ങള്‍ ഒരുമിച്ച് സഹിക്കാനും സ്‌നേഹത്തില്‍ വിശ്വസിക്കാനും ദൈവം കാണിച്ച വഴിയില്‍ എപ്പോഴും എന്നും എല്ലാം ദിവസവും . 12 വര്‍ഷങ്ങള്‍ എണ്ണുന്നില്ല വാര്‍ഷിക ആശംസകള്‍ കുക്കീ. ഇനിയും ഒരുപാട് മഴവില്ലുകള്‍ ചിരികള്‍ നാഴിക കല്ലുകള്‍. നമ്മുടെ വിലപ്പെട്ട സ്വത്തുക്കള്‍ നമ്മുടെ കുട്ടികളാണ്. ഞങ്ങള്‍ക്കൊപ്പം നിന്ന അഭ്യുദയകാംക്ഷികള്‍ക്ക് നന്ദി'. ശിൽപ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. താരത്തിന്റെ വാക്കുകൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിട്ടുണ്ട്.

  Shilpa Shetty planning to separate from Raj Kundra amid his arrest | FilmiBeat Malayalam

  രണ്ടു വർഷത്തെ പ്രണയത്തിനു ശേഷം 2009 ലാണ് ശിൽപ ഷെട്ടിയും രാജ് കുന്ദ്രയും വിവാഹിതരായത്. ശിൽപ സിനിമയിൽ സജീവമായി നിൽക്കുമ്പോഴായിരുന്നു വിവാഹം. ഇതിന് ശേഷം താരം സിനിമയിൽ നിന്ന് മാറി നിൽക്കുകയായിരുന്നു. അഭിനയത്തിൽ സജീവമല്ലെങ്കിലും ആരാധകരുടെ എണ്ണത്തിന് കുറവെന്നുമില്ല. നൃത്ത റിയാലിറ്റി ഷോകളിൽ സജീവമായിരുന്നു ശിൽപ. ഇപ്പോഴും താരം ജഡ്ജായി എത്താറുണ്ട്. രാജ് കുന്ദ്ര ദമ്പതികൾക്ക് വിയാൻ, സമീഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. മകൾ ജനിച്ചത് അടുത്ത കാലത്തായിരുന്നു. മകൾ പിറന്നതിന്റെ സന്തോഷം അവസാനിക്കും മുൻപായിരുന്നു രാജ കുന്ദ്രയെ പോലീസ് അറസ്റ്റ് ചെയ്യുന്നതും ജയലിൽ ആകുന്നതും.

  Read more about: shilpa shetty raj kundra
  English summary
  Amid Divorce Rumours, Shilpa Shetty Wishes Raj Kundra On Their 12th Wedding Anniversary,
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X