For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആമീർ ഖാനും നടി ഫാത്തിമ സനയുമായുള്ള ബന്ധം മകൾക്കും അറിയാം, ഇറയുടെ വാക്കുകൾ ചർച്ചയാവുന്നു

  |

  പ്രേക്ഷകരെ ഞെട്ടിപ്പിച്ച ഒരു വിവാഹമോചനമായിരുന്നു നടൻ ആമീർ ഖാന്റേയും കിരൺ റാവൂവിന്റേയും . പോയ വർഷം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായ വിവാഹമോചനമായിരുന്നു ഇത്. 15 വർഷത്തെ ദാമ്പത്യമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. വിവാഹ വാർഷികത്തിന് പിന്നാലെയാണ് ബന്ധം വേർപിരിയുന്നതിനെ കുറിച്ച് വെളിപ്പെടുത്തത്.

  അല്ലുവിന്‌റെ ഗ്ലാമറസായ കാമുകി ആയതോടെ രശ്മികയുടെ കരിയർ മാറി,പുഷ്പ 2ന് ചോദിച്ചിരിക്കുന്നത് കോടികൾ

  ഒരു വാർത്ത കുറിപ്പിലൂടെയാണ് വിവാഹമോചനത്തെ കുറിച്ച് ഔദ്യോഗിമായി പ്രഖ്യാപിച്ചത്.''തങ്ങളുടെ ജീവിതത്തിലെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണ്. ഭർത്താവ്-ഭാര്യ എന്നീ സ്ഥാനങ്ങൾ ഇനി ഇല്ല. വിവാഹബന്ധം അവസാനിപ്പിക്കാനുള്ള തീരുമാനം ഏറെനാളായി ഉണ്ടായിരുന്നു. ഇപ്പോഴാണ് അതിന് ഉചിതമായ സമയമായത്. മകൻ ആസാദിന് നല്ല മാതാപിതാക്കളായി എന്നും നിലകൊള്ളുമെന്നും ഒരുമിച്ച് തന്നെ കുഞ്ഞിനെ വളർത്തുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. ഒന്നിച്ച് തന്നെ ചിത്രങ്ങൾക്കായും പാനി ഫൗണ്ടേഷനായും വീണ്ടും പ്രവർത്തിക്കുമെന്നും വിവാഹമോചനം അവസാനമല്ല, പുതിയ ജീവിതത്തിന്റെ തുടക്കമാണെന്നന്നും കുറിപ്പിൽ പറഞ്ഞിരുന്നു.

  സാന്ത്വനം; അപ്പുവിന് സന്തോഷം വന്നപ്പോൾ അഞ്ജുവിന് പ്രശ്നങ്ങൾ, പുതിയ പാരയുമായി ജയന്തി...

  ആമീർ ഖാൻ- കിരൺ റാവൂ വിവാഹമോചനത്തിന് പിന്നാലെ ബോളിവുഡ് കോളങ്ങളിൽ ചർച്ച ചെയ്ത പേരായിരുന്നു നടി ഫാത്തിമ സന ഷെയ്ഖിന്റേത്. താരത്തിന്റെ വിവാഹമോചനത്തിന് പിന്നിൽ നടിയാണെന്നും ഇരുവരും പ്രണയത്തിലാണെന്നും വാർത്തകൾ പ്രചരിച്ചിരുന്നു. വിവാഹത്തെ കുറിച്ചും വാർത്തകൾ വന്നിരുന്നു . എന്നാൽ ഇതിനെ കുറിച്ച് ആമീർ ഖാനോ ഫാത്തിമയോ പ്രതികരിച്ചിരുന്നില്ല. താരങ്ങളുടെ നിശബ്ദ പോലും വാർത്തകളിൽ ഇടം പിടിച്ചിരുന്നു,

  എന്നാൽ ഒരു അഭിമുഖത്തിൽ തനിക്ക് എതിരെ പ്രചരിക്കുന്ന വാർത്തയോട് നടി പ്രതികരിച്ചിരുന്നു. '' താനിത് വരെ കണ്ടിട്ട് പോലും ഇല്ലാത്ത ഒരു കൂട്ടം അപരിചിതരായ ആളുകള്‍ തന്നെക്കുറിച്ച് പലതും എഴുതുകയാണ്. അതില്‍ എന്തെങ്കിലും സത്യമുണ്ടോ എന്ന് പോലും അവര്‍ക്ക് അറിയില്ല. അതൊക്കെ വായിച്ച് ആളുകള്‍ കരുതുകയാണ് ഇവള്‍ ശരിയല്ലെന്ന്. അവരോട് പറയാന്‍ തോന്നുന്നത്, ചോദിക്കാനുളളത് തന്നോട് നേരിട്ട് ചോദിക്കൂ, ഉത്തരം തരാം എന്നായിരുന്നു താരം അന്ന് പറഞ്ഞത്.

  ദംഗൽ എന്ന ചിത്രത്തിൽ ആമീർ ഖാന്റെ മകളായിട്ടായിരുന്നു ഫാത്തിമ എത്തിയത്. ഈ ചിത്രത്തിന് ശേഷം തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍ എന്ന ചിത്രത്തിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. അടുത്ത സുഹൃത്തുക്കളാണ് ഇരുവരും. പ്രണയവാർത്തകൾ ഇവരുടെ ബന്ധത്തെ ബാധിച്ചിരുന്നില്ല. കിരൺ റാവൂവുമായുള്ള വിവാഹമോചനത്തിന് ശേഷവും ഇരുവരും തങ്ങളുടെ ബന്ധം തുടർന്ന് പോയിരുന്നു. ഇപ്പേഴിത വീണ്ടും ആമീർഖാനും നടിയുമായുള്ള അടുപ്പത്ത കുറിച്ച് വാർത്തകൾവരുകയാണ്. ആമീഖാനുമായി മാത്രമല്ല അദ്ദേഹത്തിന്റെ മകളുമായിട്ടും വളരെ അടുത്ത ബന്ധമാണ് ഫാത്തികയ്ക്കുള്ളത്. ഇപ്പോഴിത താരങ്ങളുടെ വിവാഹം വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്.

  സോഷ്യൽ മീഡിയയിൽ സജീവമാണ് ഫാത്തിമ. കഴിഞ്ഞ ദിവസം നടി തന്റെ പുതിയ ചിത്രം പങ്കുവെച്ചിരുന്നു. വിന്നർ സ്പെഷ്യൽ ചിത്രമാണ് നടി പങ്കുവെച്ചിരിക്കുന്നത്. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രത്തിന് കമന്റുമായ ആമീർ ഖാന്റെ മകൾ ഇറ ഖാൻ എത്തിയിരുന്നു. oh ho എന്നായിരുന്നു കമന്റ് ചെയ്തത്. ഇരുവരും വളരെ അടുത്ത സുഹൃത്തുക്കളാണെന്നാണ് കമന്റ് വ്യക്തമാക്കുന്നത്. ഫാത്തിമയുടെ ചിത്രത്തിന് ഇറയുടെ കമന്റ് വന്നതോടെ ആമീറുമായുള്ള വിവാഹം വീണ്ടും ചർച്ചയാവുകയാണ്. കൂടാതെ അടുത്തയിടയ്ക്ക് നടന്റെ മൂന്നാം വിവാഹത്തെ കുറിച്ച് വാർത്തകളും പ്രചരിച്ചിരുന്നു.

  Aamir Khan Repeatedly Apologized To ‘KGF’ Actor Yash, find out what's the reason? | Filmibeat

  ആമീർ ഖാന്റേയും റീന ദത്തയുടേയും മകളാണ് ഇറ ഖാൻ. 1986 ൽ ആയിരുന്നു ഇരുവരും വിവാഹിതരാവുന്നത്. ഈ ബന്ധം 6 വർഷം നീണ്ടു നിന്നിരുന്നു. ലഗാന്‍ സിനിമയുടെ സെറ്റില്‍ വെച്ചാണ് അന്ന് അസിറ്റന്‍ഡ് ഡയറക്ടര്‍ ആയിരുന്ന കിരണ്‍ റാവുവുമായി ആമിര്‍ അടുപ്പത്തിലാകുന്നത്. നാല് വർഷത്തെ പ്രണയത്തിന് ശേഷമാണ് 2005 ൽ ഇരുവരും വിവാഹത്തിലാവുന്നത്. നീണ്ട 15 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും വേർപിരിയുന്നത്. എന്നാൽ വിവാഹമോചനത്തിന്റെ കാരണ ഇരുവരും വെളിപ്പെടുത്തിയിട്ടില്ല. വിവാഹബന്ധം വേർപിരിഞ്ഞുവെങ്കിലും മകന് വേണ്ടി ഇരുവരും ഒന്നിച്ചെത്താറുണ്ട്. ഡിസംബറിലായിരുന്ന മകന്റെ പിറന്നാൾ. ആസാദിനെ കൂടാതെ ആദ്യ ബന്ധത്തിൽ ജുനൈദ്ദ് എന്നൊരു മകൻ കൂടി നടന് ഉണ്ട്.

  Read more about: kiran rao aamir khan
  English summary
  Amid Marriage Rumours, Here's What Aamir Khan's Daughter Commented On Fatima Sana's New Photo
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X