For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇഷ്ടചിത്രം പറഞ്ഞ് ദീപിക, താന്‍ പുറത്തുപോവുകയാണ് എന്ന് ബച്ചന്‍, കോടീശ്വരന്‍ പരിപാടിയില്‍ സംഭവിച്ചത്‌

  |

  ബോളിവുഡില്‍ നിരവധി ആരാധകരുളള താരസുന്ദരിമാരില്‍ ഒരാളാണ് ദീപിക പദുകോണ്‍. വര്‍ഷങ്ങളായി ഇന്‍ഡസ്ട്രിയിലുളള നടി സൂപ്പര്‍താര ചിത്രങ്ങളിലൂടെയാണ് മുന്‍നിര നായികയായത്. സഞ്ജയ് ലീല ബന്‍സാലി സംവിധാനം ചെയ്ത ചരിത്ര സിനിമകളിലൂടെ ദീപികയുടെ താരമൂല്യം ഉയര്‍ന്നു. ഗോലിയോം കീ രാംലീല ഓര്‍ രാസ്ലീല, ബജ്രാവോ മസ്താനി, പദ്മാവത് ഉള്‍പ്പെടെയുളള സിനിമകളാണ് ദീപികയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. വിവാഹ ശേഷവും ബോളിവുഡില്‍ സജീവമാണ് ദീപിക പദുകോണ്‍. കൈനിറയെ ചിത്രങ്ങളാണ് നടിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്.

  deepika-amitabh

  ഭര്‍ത്താവ് രണ്‍വീര്‍ സിംഗിന്‌റെ നായികയായുളള സിനിമകളും ദീപികയുടെതായി വരുന്നുണ്ട്. കൂടാതെ ബാഹുബലി താരം പ്രഭാസിന്‌റെ എറ്റവും പുതിയ ബിഗ് ബഡ്ജറ്റ് ചിത്രത്തിലും ദീപിക തന്നെയാണ് നായിക. ബോളിവുഡിന് പുറമെ തെന്നിന്ത്യന്‍ സിനിമാലോകത്തും സജീവമാകാന്‍ ഒരുങ്ങുകയാണ് ദീപിക. അതേസമയം അമിതാഭ് ബച്ചന്‍ അവതാരകനായ ക്രോന്‍ ബനേഗാ കരോര്‍പതി 13 സീസണിന്‌റെ പുതിയ എപ്പിസോഡില്‍ ദീപികയാണ് അതിഥിയായി എത്തുന്നത്. നടിയുടെ ആദ്യ ബോളിവുഡ് ചിത്രമായ ഓംശാന്തി ഓം സംവിധായിക ഫറാ ഖാനൊപ്പമാണ് ദീപിക ഷോയില്‍ വരുന്നത്.

  കോന്‍ ബനേഗാ കരോര്‍പതിയുടെ ഒരു പ്രൊമോ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. സോണി ടെലിവിഷന്‌റെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ വന്നിരിക്കുന്നത്. നിറഞ്ഞ കൈയ്യടികളോടെയാണ് ദീപികയെയും ഫറാ ഖാനെയും ക്വിസ് മല്‍സര വേദിയിലേക്ക് അമിതാഭ് ബച്ചനും കാണികളും ആനയിക്കുന്നത്. ഗണേഷ ചതുര്‍ത്ഥി സ്‌പെഷ്യല്‍ എപ്പിസോഡിലാണ് ദീപികയും ഫറയും എത്തുന്നത്. വിനായക ചതുര്‍ത്ഥിയോടനുബന്ധിച്ച് തന്‌റെ ഗുരുക്കളായ അമിതാഭ് ബച്ചനും ഫറയ്ക്കും ഗണേഷ വിഗ്രഹങ്ങള്‍ ദീപിക സമ്മാനിക്കുന്നുണ്ട്.

  തുടര്‍ന്ന് തനിക്ക് ഏറെ പ്രിയപ്പെട്ട രണ്ട് പേരെ കുറിച്ചും മനസുതുറക്കുകയാണ് നടി. 'ഞാന്‍ ഇന്ന് എന്തെങ്കിലും ആയിട്ടുണ്ടെങ്കില്‍, ഞാന്‍ നേടിയ ചെറിയ നേട്ടങ്ങള്‍, അഭിനയത്തെ കുറിച്ചും ക്രാഫ്റ്റിനെ കുറിച്ചുമെല്ലാം ഞാന്‍ പഠിച്ചത് ഫറാ മാഡത്തില്‍ നിന്നാണ്, ദീപിക പറഞ്ഞു. അമിത് ജി എന്റെ ഓണ്‍സ്‌ക്രീന്‍ ബാബയാണ്. എല്ലാവര്‍ക്കും അറിയാം ഞങ്ങള്‍ ഒരുമിച്ച് ചെയ്ത പീക്കു സിനിമയെ കുറിച്ച്. ഇപ്പോഴും ആരെങ്കിലും എന്റെ ഇഷ്ട ചിത്രം എതാണെന്ന് ചോദിച്ചാല്‍ ഞാന്‍ പീക്കൂ എന്നാണ് പറയാറുളളത്, ദീപിക പറഞ്ഞു. പിന്നാലെ ഞാന്‍ പുറത്തുപോവുകയാണ് അമിത് ജി എന്ന് തമാശരൂപേണ ഫറ പറയുന്നു.

  കുഞ്ഞ് ലൂക്കയുടെ മാമോദീസ ചിത്രങ്ങള്‍ പങ്കുവെച്ച് മിയ, മനോഹര ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

  ഫറയ്ക്ക് പിന്നാലെ ഞാനും പുറത്തേക്ക് പോവുകയാണെന്ന് അമിതാഭ് ബച്ചന്‍ ദീപികയോട് പറയുന്നു. ഈ സമയം രണ്ട് പേരെയും ആശ്ചര്യത്തോടെ നോക്കുകയാണ് ദീപിക. എന്താണ് കാരണം എന്ന് ദീപിക ചോദിച്ചപ്പോള്‍ ഈ ഷോയില്‍ കളളം പറയാന്‍ നിങ്ങള്‍ക്ക് അനുവാദമില്ല എന്ന് അമിതാഭ് ബച്ചന്‍ പറഞ്ഞു. പിന്നാലെ സര്‍ ഞാന്‍ പുറത്തുപോവുകയാണ് എന്ന് ഫറ വീണ്ടും പറയുന്നു. 'അവള്‍ എന്നെ പ്രശംസിച്ചു. എന്നാല്‍ ദീപിക അവളുടെ ഇഷ്ടചിത്രം പീക്കുവാണെന്ന് പറയുന്നു' എന്ന് ഫറ പരിഭവം പറഞ്ഞു.. ഒടുവില്‍ ദീപിക പ്രേക്ഷകരോട് ചോദിക്കുകയാണ് ഞാന്‍ അഭിനയിച്ചതില്‍ നിങ്ങളുടെ ഇഷ്ടചിത്രം ഏതാണെന്ന്.

  തുടര്‍ന്ന് പ്രേക്ഷകര്‍ക്കൊപ്പം ഫറയും കൂടി ഓം ശാന്തി ഓം ആണെന്ന് പറയുന്നു. തുടര്‍ന്ന് രണ്ടും തന്‌റെ ഇഷ്ട സിനിമകളാണെന്ന് ദീപിക എല്ലാവര്‍ക്കും മുന്‍പില്‍ പറഞ്ഞു. അതേസമയം 2007ലാണ് ദീപികാ നായികയായ ഓം ശാന്തി ഓം പുറത്തിറങ്ങിയത്. കിംഗ് ഖാന്‍ ഷാരൂഖ് ഖാന്റെ നായികയായിട്ടാണ് ദീപിക ബോളിവുഡില്‍ തുടങ്ങിയത്. അതേസമയം പിക്കുവിന് ശേഷം അമിതാഭ് ബച്ചനൊപ്പം വീണ്ടും അഭിനയിക്കാന്‍ ഒരുങ്ങുകയാണ് ദീപിക. ദീപിക തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നത്. റിഷി കപൂറിനായി തീരുമാനിച്ച റോളിലാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്.

  Amitabh Bachchan Arranges 6 Flights For UP Migrants Stuck In Mumbai | Filmibeat Malayalam

  ദിലീപിനെയോ ലാല്‍ജോസിനെയോ വേദനിപ്പിക്കുന്ന തരത്തില്‍ ഒന്നും പറയില്ല, 14 കോടി പോയോ എന്നറിയില്ല

  English summary
  amitabh bachchan and farah khan's reaction after deepika padukone reveals her favourite film
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X