twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബച്ചനെ ട്രോളിയവർ ഇതു കേട്ടോളൂ!! കേരളത്തിനു നൽകിയ സഹായങ്ങൾ ഇങ്ങനെ, ബാക്കി ഓൺ ദ് വേ...

    പ്രളയ ഭീകരതയെക്കുറിച്ച് പുറംലോകം അറിഞ്ഞത് മുതൽ കേരളത്തിന് കൈ സഹായവുമായി താരങ്ങൾ രംഗത്തെത്തിയിരുന്നു.

    By Ankitha
    |

    പ്രളയക്കൊടുതിൽ അകപ്പെട്ട കേരളത്തിന് കൈതാങ്ങായി ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം രംഗത്തുണ്ടായിരുന്നു. വസ്ത്രം, പണം, സാധനങ്ങൾ, ആഹാരം എന്നു വേണ്ട എല്ലാ സഹായത്തിനു ഭാഷയോ പാർട്ടിടോ മതമോ നോക്കാതെ ഒറ്റക്കെട്ടായി നിന്നിരുന്നു. സിനിമയ്ക്ക് ഭാഷയോ ജാതിയോ മതമോ ഇല്ല. , നല്ല സിനിമകളേയും കലാകാരന്മാരേയും സ്നേഹിക്കുകയും പ്രോൽസാഹിപ്പിക്കുകയും ചെയ്യുന്ന ജനങ്ങളാണ് കേരളത്തിലെ മണ്ണിലുള്ളത്. ഇതു തന്നെയാണ് അന്യഭാഷ താരങ്ങൾക്ക് കേരളത്തിനേയും മലയാളി പ്രേക്ഷകരേയും കൂടുതൽ ഇഷ്ടം

    പ്രളയത്തെ കുറിച്ചുളള ഭീകരത പുറംലോകം എത്തിയതു മുതൽ കേരളത്തിന് കൈ സഹായവുമായി താരങ്ങൾ രംഗത്തെത്തിയിരുന്നു. തമിഴ് സിനിമയിൽ നിന്ന് കാർത്തി, സൂര്യ, വിജയ്, വിക്രം , വിജയ് കാന്ച് തുടങ്ങിയ താരങ്ങളും തെലുങ്കിൽ നിന്ന് പ്രഭാസ്, അല്ലു അർജുൻ, രാം ചരൺ തേജ എന്നിലരും സാഹായ വാഗ്ദാനവുമായി രംഗത്തെത്തിയിരുന്നു. ഇവർക്കൊപ്പം തന്നെ ബോളിവുഡും കേരളത്തിലെ കൈ വിട്ടിരുന്നില്ല. അമിതാഭ്ബച്ചൻ, ഷാരൂഖ് ഖാൻ, സുശാന്ത് രജപുത്ര എന്നിവരും സഹായവുമായി രംഗത്തെത്തിയിരുന്നു. പണത്തിനു പുറമേ ജനങ്ങൾക്ക് ആവശ്യമായ സാധനങ്ങളും ഇവർ നൽകിയിരുന്നു.

    ബച്ചനെ ചൊടിപ്പിച്ച് ആരാധകൻ

    ബച്ചനെ ചൊടിപ്പിച്ച് ആരാധകൻ

    അമിതാഭ് ബച്ചനെ ചൊടിപ്പിച്ച് ഒരു ആരാധകൻ. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാമിലൂടെയായിരുന്നു ആരാധകന്റെ ചോദ്യം. ഇതിന് തക്കതായ ഉത്തരവും താരം നൽകിയിട്ടുണ്ട്. കേരളത്തിന് ധനസഹായം കൊടുത്തോ'യെന്നായിരുന്നു ആരാധകന്റെ ചോദ്യം. ബച്ചൻ ഉവ്വ് എന്ന് മറുപടിയും നൽകിയിരുന്നു. ഇതിനു ശേഷം താങ്കള്‍ വല്ലതും കൊടുത്തോ?' എന്ന മറുചോദ്യം അദ്ദേഹം ചോദിച്ചു.

     51 ലക്ഷവും സാധന സമഗ്രികളും

    51 ലക്ഷവും സാധന സമഗ്രികളും

    പ്രളയത്തിലകപ്പെട്ട കേരളത്തിന് ധനസഹായമായി 51 ലക്ഷം രൂപ ബച്ചൻ നൽകിയെന്നാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ട്. പണം കൂടാതെ ജനങ്ങൾക്കായി സാധനസമഗ്രിഹകളും അയച്ചിട്ടുണ്ട്. തന്റെ സ്വകാര്യ ആവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പല സാധനങ്ങളും കേരളത്തിലെ ജനങ്ങൾക്കായി നൽകിട്ടുണ്ട്. സൗണ്ട് എഡിറ്റര്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തിലുള്ള റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷന്‍ വഴിയാണ് ഇവര്‍ കേരളത്തിലേക്ക് സാധനങ്ങള്‍ അയച്ചത്.

    ജനങ്ങൾക്കായി നൽകിയത്‌

    ജനങ്ങൾക്കായി നൽകിയത്‌

    ആറു കർട്ടനുകളിവായി 80 ജക്കറ്റുകൾ, 25 പാന്റുകൾ, 20 ഷർട്ട്, സ്കാർഫുകൾ, 40 ജോഡി ഷൂസ് എന്നിവയാണ് ജനങ്ങൾക്കായി താരം നൽകിയതെന്ന് റസൂല്‍ പൂക്കുട്ടി ഫൗണ്ടേഷനുമായി അടുത്തു നിൽക്കുന്ന വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്. അമിതാഭ് ബച്ചനു പുറമേ മകൻ അഭിഷേക് ബച്ചനും നടി ആലിയ ഭട്ടും ഇതചിലൂടെ മലയാളികൾക്ക് സഹായം നൽകിയിട്ടുണ്ട്. ഇവരെ കൂടാത ബോളിവുഡ് താരങ്ങളായ വിദ്യാ ബാലൻ, കരൺ ജോഹർ, ഐശ്വര്യ റായ് എന്നിവരും കേരളത്തിന് സഹായ ഹസ്തം ആഭ്യർഥിച്ചു കൊണ്ട് രംഗത്തെത്തിയിരുന്നു.

     ബോളിവുഡിൽ നിന്ന് മികച്ച സഹായം

    ബോളിവുഡിൽ നിന്ന് മികച്ച സഹായം

    കേരളത്തിലെ ജനങ്ങൾക്ക് അത്രയ്ക്ക് സുപരിചിതരല്ലാത്ത താരങ്ങൾ പോലും കേരളത്തിന് സാഹായ ഹസ്തവുമായി രംഗത്തെത്തിയിരുന്നു. റസൂൽ പൂക്കൂട്ടിയായിരുന്നു കേരളത്തിന്റെ അവസ്ഥ ബോളിവുഡിനെ അറിയിച്ചത്. എന്നാൽ താരങ്ങളുടെ ഭാഗത്ത് നിന്ന് മികച്ച സാഹായ സഹകരണമായിരുന്നു ലഭിച്ചത്. ഷാരൂഖ് കാൻ 5 കോടി രൂപയാണ് കേരളത്തിനായി നൽകിയത്. കൂടാതെ അക്ഷയ് കുമാറും കേരളത്തിനു സഹായവുമായി എത്തിയിരുന്നു. സംവിധായകൻ പ്രിയദർശൻ മുഖേനെ ചെക്ക് മുഖ്യമന്ത്രിയ്ക്ക് കൈമാറുകയായിരുന്നു

    English summary
    Amitabh Bachchan hits back at troll questioning if he had donated to Kerala flood victims
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X