For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആരും അറിഞ്ഞില്ല, മെഗാ ഹിറ്റായി മാറിയ ഷോലെയില്‍ അമിതാഭ് ബച്ചന്റെ മകളും അഭിനയിച്ചു

  |

  ബോളിവുഡിലെ എക്കാലത്തേയും വലിയ താരമാണ് അമിതാഭ് ബച്ചന്‍. ഇന്ത്യന്‍ സിനിമയില്‍ ഇതിലും വലിയൊരു പേരില്ലെന്നതാണ് വാസ്തവം. വര്‍ഷങ്ങളായി ബോളിവുഡിനെ മുന്നില്‍ നിന്നും ബച്ചന്‍ നയിക്കുകയാണ്. സിനിമയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് തന്നിലെ താരത്തേയും അഭിനേതാവിനേയും അപ്‌ഡേറ്റ് ചെയ്താണ് ബച്ചന്‍ മുന്നേറുന്നത്. അതുകൊണ്ട് തന്നെ ഇന്നും തന്നിലെ താരത്തേയും അഭിനേതാവിനേയും റെലവന്റ് ആയി നിലനിര്‍ത്താന്‍ അമിതാഭ് ബച്ചന് സാധിക്കുന്നുണ്ട്. പ്രായം ഒരു പരിമിതായാകാതെ ബച്ചന് വേണ്ടി തിരക്കഥകള്‍ എഴുതപ്പെടുകയും ചെയ്യുന്നുണ്ട്.

  സാനിയ ഇയ്യപ്പന്‍ എയറില്‍! സ്വപ്‌നം കണക്കെ ഒരു ഫോട്ടോഷൂട്ട്

  അമിതാഭ് ബച്ചന്റെ കരിയറിലെ സുപ്രധാന ചിത്രങ്ങളിലൊന്നാണ് ഷോലെ. ഒരുപക്ഷെ ബോളിവുഡിലെ ഏറ്റവും ഐക്കോണിക് ആയ സിനിമയാണ് ഷോലെ. അമിതാഭ് ബച്ചനൊപ്പം ഹേമ മാലിനി, ധര്‍മ്മേന്ദ്ര എന്നീ സൂപ്പര്‍ താരങ്ങളും അണിനിരന്ന സിനിമ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും മികച്ച സിനിമകളിലൊന്നാണ്. രമേഷ് സിപ്പി സംവിധാനം ചെയ്ത സിനിമയാണ് ഇന്നത്തെ ഹിന്ദിമകളുടേയും ബെഞ്ച് മാര്‍ക്ക് എന്നതാണ് ഷോലെയുടെ പ്രത്യേകത.

  Amitabh Bachchan

  അഭിനേതാവ് എന്ന നിലയില്‍ മാത്രമല്ല, തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയ താരമാണ് അമിതാഭ് ബച്ചന്‍. ആ പേരിനൊപ്പം നിഴല് പോലെ ഇഴുകി ചേര്‍ന്ന പരിപാടിയാണ് കോന്‍ ബനേഗ കറോര്‍പതി. മലയാളം അടക്കം പല ഭാഷകളിലും ഈ പരിപാടികയ്ക്ക് ബദലുകള്‍ വന്നുവെങ്കിലും കോന്‍ ബനേഗ കറോര്‍പതി എന്ന പേരിനൊപ്പം ആളുകള്‍ ഓര്‍ക്കുന്ന പേര് അമിതാഭ് ബച്ചന്റേതാണ്. ഇപ്പോള്‍ പതിമൂന്നാമത്തെ സീസണിലെത്തി നില്‍ക്കുകയാണ് കെബിസി. കഴിഞ്ഞ ദിവസം കെബിസിയില്‍ അതിഥികളായി എത്തിയത് ഹേമ മാലിനിയും രമേശ് സിപ്പിയുമായിരുന്നു.

  പരിപാടിക്കിടെ ഷോലെയുമായി ബന്ധപ്പെട്ട രസകരമായ പല കഥകളും മൂവരും പങ്കുവെക്കുകയുണ്ടായി. 46 വര്‍ഷങ്ങളായി ഷോലെ പുറത്തിറങ്ങിയിട്ടെന്ന വസ്തുത ഇപ്പോഴും തങ്ങള്‍ക്കൊരു അത്ഭുതമാണെന്നാണ് ബച്ചനും സംഘവും പറയുന്നത്. അതേസമയം, ആദ്യം തീരുമാനിച്ചത് പ്രകാരം ഒക്ടോബര്‍ രണ്ടിനായിരുന്നു ഷോലെയുടെ ചിത്രീകരണം ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍
  കനത്ത മഴമൂലം ആ ദിവസം ഷൂട്ടിംഗ് തുടങ്ങാന്‍ സാധിക്കാതെ വന്നുവെന്നും മറ്റൊരു ദിവസമായിരുന്നു ഷൂട്ടിംഗ് നടത്തിയതെന്നും ഹേമയും രമേശ് സിപ്പിയും ഓര്‍മ്മ പുതുക്കി. ഈ സമയത്ത് അമിതാഭ് ബച്ചന്‍ തന്റെ വിവാഹ ജീവിതവുമായി ബന്ധപ്പെട്ടൊരു വെളിപ്പെടുത്തലും നടത്തി.

  തന്റെ ഭാര്യയും നടിയുമായിരുന്ന ജയ ബച്ചന്‍ ആ സമയത്ത് ഗര്‍ഭിണിയായിരുന്നുവെന്നായിരുന്നു ബച്ചന്‍ തുറന്നു പറഞ്ഞത്. മൂത്ത മകള്‍ ശ്വേത ബച്ചനെ ജയ ഗര്‍ഭം ധരിച്ചിരുന്ന സമയമായിരുന്നു അത്. അതുകൊണ്ട് തന്നെ താന്‍ ശ്വേതയോട് നീയും ആരുമറിയാതെ തന്നെ ഷോലെയുടെ ഭാഗമായിരുന്നുവെന്ന് പറയാറുണ്ടെന്നും ബച്ചന്‍ മനസ് തുറന്നു. ഷോലെയുടെ ചിത്രീകരണം നടക്കുന്നിതിനിടെ പലപ്പോഴും ധര്‍മ്മേന്ദ്ര സെറ്റില്‍ തന്നെ കിടന്നുറങ്ങുമായിരുന്നുവെന്നും ബച്ചന്‍ ഓര്‍ക്കുന്നുണ്ട്. ചിത്രീകരണം വൈകി പോകുന്നത് കൊണ്ടായിരുന്നു ധര്‍മ്മേന്ദ്ര അവിടെ തന്നെ കിടന്നുറങ്ങിയിരുന്നത്. താനും ധര്‍മ്മേന്ദ്രയും ഒരേ കാറിലായിരുന്നു ചിത്രീകരണത്തിന് വന്നിരുന്നതും പോയിരുന്നതെന്നും ബച്ചന്‍ ഓര്‍ക്കുന്നുണ്ട്.

  അതേസമയം മറ്റൊരു രസകരമായ അനുഭവവും അമിതാഭ് ബച്ചന്‍ പങ്കുവെക്കുന്നുണ്ട്. ഒരിക്കല്‍ താനും ധര്‍മ്മേന്ദ്രയും ഒരുമിച്ച് വരുന്നതിനിടെ കാര്‍ ബ്രേക്ക് ഡൗണ്‍ ആയെന്നും ഇതോടെ തങ്ങള്‍ ഓട്ടോറിക്ഷയിലാണ് സെറ്റിലെത്തയതെന്നും ബച്ചന്‍ പറയുന്നു. ഇന്ത്യന്‍ സിനിമിയലെ തന്നെ എക്കാലത്തേയും മികച്ച സിനിമകളിലൊന്നായാണ് ഷോലെ വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് തന്നെ ഈ കഥകള്‍ ആരാധകര്‍ക്കും ആവേശം പകരുന്നതാണ്.

  അച്ഛനെ തട്ടിയെടുത്തതിന് വഴക്കിടാന്‍ വന്നു; അപകടമുണ്ടായപ്പോള്‍ പാഞ്ഞെത്തി; സണ്ണിയെക്കുറിച്ച് ഹേമ മാലിനി

  അതേസമയം ചെഹരെയാണ് അമിതാഭ് ബച്ചന്റെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇമ്രാന്‍ ഹാഷ്മിയും റിയ ചക്രവര്‍ത്തിയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം പക്ഷെ പ്രതീക്ഷിച്ചത് പോലൊരു വിജയമായി മാറിയില്ല. തെന്നിന്ത്യന്‍ സൂപ്പര്‍ നായിക രശ്മിക മന്ദാനയോടൊപ്പം അഭിനയിക്കുന്ന ഗുഡ്‌ബൈ ആണ് ബച്ചന്റെ അണിയറയിലൊരുങ്ങുന്ന മറ്റൊരു ചിത്രം. ഏറെ പ്രതീക്ഷയോടെയാണ് ഈ ചിത്രത്തിനായി ആരാധകര്‍ കാത്തു നില്‍ക്കുന്നത്.

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അതേസമയം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേും വലിയ നായികമാരില്‍ ഒരാളാണ് ഹേമ മാലിനി. ബോളിവുഡിന്റെ ഡ്രീം ഗേള്‍ എന്നാണ് ഹേമ മാലിനിയെ വിളിക്കുന്നത് പോലും. ഒരുപാട് ഹിറ്റുകളിലെ നായികയായ ഹേമ മാലിനിയുടെ കോമിക് ടൈമിംഗ് വളരെ പ്രശസ്തമാണ്. ഇപ്പോഴും അഭിനയ രംഗത്ത് സജീവമാണ് ഹേമ മാലിനി. ഷിലം മിര്‍ച്ചിയാണ് ഹേമയുടെ അവസാനം പുറത്തിറങ്ങിയ സിനിമ. ഇടക്കാലത്ത് രാഷ്ട്രീയത്തിലും സജീവമായിരുന്നു ഹേമ മാലിനി.

  Read more about: amitabh bachchan
  English summary
  Amitabh Bachchan Opens Up Jaya Was Pregnant During Sholay Filming, Daughter Shweta Was A Part Of It, Here's How
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X