twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ''ദേഷ്യം എല്ലാവര്‍ക്കുമുണ്ട് എന്നാല്‍ അമിതാബ് ബച്ചന്റെ ദേഷ്യം, അത് ഭയങ്കരം തന്നെ'' !!

    By Pratheeksha
    |

    അമിതാബ് ബച്ചനും സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മയും ഒട്ടേറെ ചിത്രങ്ങളില്‍ ഒന്നിച്ചു പ്രവര്‍ത്തിച്ചിട്ടുണ്ട്. വര്‍മ്മയുടെ നിശബ്ദിലെ വിജയും റണ്ണിലെ ഹര്‍ഷവര്‍ദ്ദന്‍ നായിക്കും എല്ലാം ബച്ചന്‍ അനശ്വരമാക്കിയ കഥാപാത്രങ്ങളാണ്. ഇതെല്ലാം സോഫ്റ്റ് കഥാപാത്രങ്ങളായിരുന്നു. എന്നാല്‍ അടുത്ത വര്‍മ്മ ചിത്രത്തില്‍ ദേഷ്യക്കാരനായ ബച്ചനെയാണ് പ്രേക്ഷകര്‍ക്ക് കാണാനാവുക.

    രാംഗോപാല്‍ വര്‍മ്മയുടെ സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലാണ് അമിതാബ് ഭയങ്കര ദേഷ്യക്കാരനായ കഥാപാത്രവുമായെത്തുന്നത്. വര്‍മ്മ ബച്ചനെ കുറിച്ചു പറയുന്നതു കേള്‍ക്കൂ...

    2005

    സര്‍ക്കാര്‍

    2005 ല്‍ രാംഗോപാല്‍വര്‍മ്മ സംവിധാനം ചെയ്ത സര്‍ക്കാര്‍ എന്ന പൊളിറ്റിക്കല്‍ ഡ്രാമ ത്രില്ലര്‍ ചിത്രത്തില്‍ ബച്ചന് നല്ലൊരു വേഷമായിരുന്നു ലഭിച്ചത്. ബച്ചനൊപ്പം അഭിഷേക് ബച്ചന്‍, കത്രീന കൈഫ് ,അനുപം ഖേര്‍ തുടങ്ങിയവരും മുഖ്യ വേഷത്തിലെത്തി. ബോക്‌സ് ഓഫീസ് ഹിറ്റായിരുന്ന സര്‍ക്കാരിന്റെ രണ്ടാം ഭാഗം സര്‍ക്കാര്‍ രാജും (2008) ഹിറ്റായിരുന്നു. ഇതില്‍ ഐശ്വര്യ റായിയായിരുന്നു നായിക

    സര്‍ക്കാര്‍ 3

    സര്‍ക്കാരിന്റെ മൂന്നാം ഭാഗം

    സര്‍ക്കാര്‍ എന്ന ചിത്രത്തിന്റെ മൂന്നാം ഭാഗത്തിലാണ് അമിതാഭ് ബച്ചന്‍ വീണ്ടും മുഖ്യ റോളിലെത്തുന്നത്. മുന്‍ ചിത്രങ്ങളേക്കാള്‍ ശക്തമായ വിഷയമാണ് സര്‍ക്കാര്‍ 3 യില്‍ സ്വീകരിച്ചിട്ടുളളതെന്നാണ് വര്‍മ്മ പറയുന്നത്. സര്‍ക്കാരിന്റെ രണ്ടാം ഭാഗം സര്‍ക്കാര്‍ രാജും ഹിറ്റായിരുന്നു. സര്‍ക്കാര്‍ രാജ് റിലീസ് ആയി എട്ടു വര്‍ഷത്തിനു ശേഷമാണ് മൂന്നാം ഭാഗമെത്തുന്നത്. കാന്‍സ് ഫിലിം ഫെസ്റ്റിവലിലും, ന്യുയോര്‍ക്ക് ഷ്യന്‍ ഫിലിം ഫെസ്റ്റിവലിലും ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.

    ബച്ചനു പകരം ബച്ചന്‍മാത്രം

    രാംഗോപാല്‍ വര്‍മ്മ പറയുന്നത്

    ഇത്രയും സ്‌ക്രീന്‍ പ്രസന്‍സ് ഉള്ള നടന്‍ ബോളിവുഡിലില്ലെന്നാംണ് രാം ഗോപാല്‍ വര്‍മ്മ പറുന്നത്. ഏത് കഥാപാത്രമായാലും ബച്ചന്‍ അതിനെ അനശ്വരമാക്കും. 70 കളിലിറങ്ങിയ സഞ്ചീര്‍, ദീവാര്‍ എന്നീ ചിത്രങ്ങളിലെ ബച്ചന്റെ അഭിനയം ചലച്ചിത്ര രംഗത്തേക്കു വരുന്നതിന് തന്നെ ആകര്‍ഷിച്ച ഘടകങ്ങളിലൊന്നാണെന്ന് വര്‍മ്മ പറയുന്നു.

    എന്റെ ചിത്രത്തില്‍ പ്രതിഫലിപ്പിക്കും

    ദേഷ്യം എല്ലാവര്‍ക്കും ഉണ്ട്

    ദേഷ്യം എന്നത് സ്വഭാവിക വികാരമാണ്. സ്‌ക്രീനിലായാലും യഥാര്‍ത്ഥ ജീവിതത്തിലായാലും ബച്ചന്റെ ദേഷ്യം വ്യത്യസ്തമാണ്. അനീതിക്കെതിരാവുമ്പോള്‍ അതിന്റെ തീവ്രത കൂടും. ബച്ചന്റെ 'ശരിയായ' ദേഷ്യം ഞാന്‍ കണ്ടത് സര്‍ക്കാരിലാണ്. അത് ജീവിതത്തെ കവച്ചുവെക്കുന്നതായിരുന്നെന്നും വര്‍മ്മ പറയുന്നു.സര്‍ക്കാര്‍ 3 യിലും ദേഷ്യക്കാരനായ കഥാപാത്രമായാണ് ബച്ചനെത്തുന്നത്.

    താരങ്ങളെ പിന്നീട് പ്രഖ്യാപിക്കും

    അഭിഷേകും ഐശ്വര്യയും ഇല്ല

    സര്‍ക്കാര്‍ 3 യില്‍ ബച്ചനൊപ്പം അഭിഷേകും ഐശ്വര്യയും ഇല്ലെന്നും താരങ്ങളെ പിന്നീട് പ്രഖ്യാപിക്കുമെന്നും രാം ഗോപാല്‍ വര്‍മ്മ വ്യക്തമാക്കി.

    English summary
    Ram Gopal Varma had earlier confirmed to Mirror (April 20) that eight years after Sarkar Raj, he would be reu niting with Amitabh Bachchan for Part 3 of the franchise which he'd kickstarted in 2005.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X