For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യ റായിയെ പോലെ തന്നെയാവും മകളും; ആരാധ്യയുടെ ഭാവി ജീവിതത്തെ കുറിച്ചുള്ള പ്രവചനമിങ്ങനെ..

  |

  ഇന്ത്യന്‍ സിനിമാലോകത്തെ ഏറ്റവും വലിയ താരകുടുംബത്തില്‍ ജനിച്ച താരപുത്രിയാണ് ആരാധ്യ ബച്ചന്‍. ലോകസുന്ദരി ഐശ്വര്യ റായി അമ്മയും നടന്‍ അഭിഷേക് ബച്ചന്‍ പിതാവുമാണ്. അതുപോലെ മുത്തച്ഛന്‍ അമിതാഭ് ബച്ചനും മുത്തശ്ശി ജയ ബച്ചനുമൊക്കെ രാജ്യത്തെ മുതിര്‍ന്ന താരങ്ങളാണ്. ഇതെല്ലാം ആരാധ്യ ബച്ചനെ കുറിച്ചുള്ള ചെറിയ കാര്യങ്ങള്‍ പോലും വാര്‍ത്തയാവുന്നതിന് കാരണമായി.

  ആരാധ്യയെ കുറിച്ച് ഒരു ജ്യോത്സന്‍ നടത്തിയ പ്രവചനമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ വൈറലായി കൊണ്ടിരിക്കുന്നത്. ബാംഗ്ലൂരു ആസ്ഥാനമാക്കിയിട്ടുള്ള ജ്യോത്സന്‍ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജിയാണ് ആരാധ്യയുടെ ഭാവിയെ കുറിച്ചടക്കം പ്രവചിച്ചത്. പഴയ അഭിമുഖം വീണ്ടും വൈറലായതോടെയാണ് ഈ കഥ ചര്‍ച്ചയായത്.

  aaradhya

  'ആരാധ്യയുടെ മാതാപിതാക്കള്‍ സിനിമാ ഇന്‍ഡസ്ട്രിയിലെ മുന്‍നിര താരങ്ങളാണ്. അതുപോലെ മുത്തശ്ശി നടിയും രാഷ്ട്രീയക്കാരിയുമാണ്. മുത്തച്ഛന്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ താരവുമാണ്. അതുകൊണ്ട് തന്നെ ഒരു പെര്‍ഫോമിങ് ആര്‍ട്ടിസ്റ്റിന്റെ കഴിവുകള്‍ ആരാധ്യയ്ക്ക് ഉണ്ടാവുമെന്നുള്ള കാര്യത്തില്‍ സംശയമൊന്നുമില്ല. ഭാവിയില്‍ ഒരു പ്രൊഫഷണല്‍ മേഖലയിലേക്ക് പോയാലും ആരാധ്യയുടെ വ്യക്തിത്വത്തില്‍ ഇത് പ്രകടമാവുക തന്നെ ചെയ്യും' ഗുരുജി പറയുന്നു.

  Also Read: ഭാര്യ എലിസബത്തിന് മാസം ശമ്പളമായി 10000 കൊടുക്കാറുണ്ട്; ശമ്പളം കൂട്ടണമെന്നാണ് അവളുടെ പരാതിയെന്ന് ബേസില്‍ ജോസഫ്

  'അവളുടെ മുഖം നോക്കി പറയുകയാണെങ്കില്‍ ആരാധ്യ ബോളിവുഡില്‍ കരിയര്‍ നേടാനാണ് സാധ്യത. 20 വയസ് മുതല്‍ 23 വയസിനുള്ളില്‍ ആരാധ്യ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ചേക്കും. എന്നിരുന്നാലും വിദ്യാഭ്യാസം പൂര്‍ത്തിയാക്കാതെ മറ്റൊന്നിലേക്കും താരപുത്രി തിരിയില്ല. പഠനത്തില്‍ മികവ് പുലര്‍ത്തുന്ന കുട്ടിയായിരിക്കും ആരാധ്യ. വിദേശത്തുള്ള പ്രശസ്തമായ വിദ്യാഭ്യാസ സ്ഥാപനങ്ങളിലൊന്നില്‍ ആരാധ്യ പഠിക്കാന്‍ സാധ്യതയുണ്ട്. പക്ഷേ സിനിമയില്‍ അഭിനയിക്കുന്നതിന് വേണ്ടി അവര്‍ ഇന്ത്യയിലേക്ക് മടങ്ങി വരിക തന്നെ ചെയ്യുമെന്നും' ഗുരുജി പറയുന്നു.

  aaradhya

  Also Read: ശരിക്കും നിങ്ങള്‍ വിവാഹിതരായോ? വീണ്ടും വിവാഹം കഴിക്കുന്നതെങ്ങനെയാണെന്ന് മനസിലാവുന്നില്ലെന്ന് അമൃതയും ഗോപിയും

  ഒരു വ്യക്തിയെന്ന നിലയില്‍ ആരാധ്യ പിന്തുടരുന്ന കാര്യങ്ങളില്‍ വളരെ ശ്രദ്ധേയും ആത്മാര്‍ഥതയും ഉള്ളവളായിരിക്കും. അതേ സമയം ഇത്ര വലിയ താരകുടുംബത്തില്‍ ജനിച്ചതാണെങ്കിലും അമിതമായ താരമൂല്യം തലയിലെത്താത്തത് പോലെയാണ് അഭിഷേകും ഐശ്വര്യയും മകളെ വളര്‍ത്തുന്നത്. ആത്മീയ സ്വഭാവമുള്ള രീതിയില്‍ വളര്‍ന്ന് വരുന്ന അവള്‍ ആളുകളിലേക്ക് ഇറങ്ങി ചെല്ലുന്ന സാധാരക്കാരിയാവും. പഠനത്തിന് പുറമേ കായിക രംഗത്തും ആരാധ്യ മികവ് പുലര്‍ത്തും.

  Also Read: വിവാഹിതനായ പാകിസ്ഥാന്‍ ക്രിക്കറ്റ് താരവും തമന്നയും പ്രണയത്തിലായിരുന്നോ? കാമുകനെ കുറിച്ച് നടി പറഞ്ഞത് വൈറൽ

  2011 നവംബറിലാണ് ഐശ്വര്യ റായിയ്ക്കും അഭിഷേക് ബച്ചനും മകളായി ആരാധ്യ ജനിക്കുന്നത്. ചെറുപ്പക്കാലത്ത് മകളെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ നിന്നും മാറ്റി നിര്‍ത്താന്‍ താരങ്ങള്‍ ശ്രമിച്ചിരുന്നു. എല്ലായിപ്പോഴും എന്തിനും മകളുടെ കൂടെ ഐശ്വര്യ ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നടക്കമുള്ള താരങ്ങളുടെ ചിത്രങ്ങളിലും വീഡിയോസിലുമെല്ലാം ഐശ്വര്യ മകളെ ചേര്‍ത്ത് പിടിച്ചിരിക്കുന്നതാണ് കാണിച്ചത്.

  Read more about: aishwarya rai
  English summary
  An Astrologer Predict Aaradhya Bachchan's Debut On The Silver Screen When She Is 20-23
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X