For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവർ വിവാഹിതരാവുമോ? താരങ്ങളെക്കുറിച്ച് ജ്യോതിഷിയുടെ പ്രവചനം ഇങ്ങനെ

  |

  ബോളിവുഡിലെ ജനപ്രിയ താര ജോഡികളാണ് കിയാര അദ്വാനിയും സിദ്ധാർത്ഥ് മൽഹോത്രയും. ഇരുവരും ഒരുമിച്ചഭിനയിച്ച ഷേർഷ എന്ന സിനിമ വൻ വിജയമായിരുന്നു. രണ്ട് പേരും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രിയും ഏറെ ശ്രദ്ധിക്കപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇരുവരും പ്രണയത്തിലാണെന്ന ​ഗോസിപ്പുകൾ പ്രചരിച്ചത്.

  പ്രണയത്തിലാണെന്ന് തുറന്ന് സമ്മതിച്ചിട്ടില്ലെങ്കിലും ഇരുവരും നിരന്തരം ഒരുമിച്ച് പാപ്പരാസികൾക്ക് മുമ്പിൽ പെടാറുണ്ട്. കരിയറിന്റെ ഏറ്റവും മികച്ച സമയത്താണ് കിയാരയും സിദ്ധാർത്ഥും ഉള്ളത്. ഇരുവരെയും ജോഡികളാക്കി ഇനിയും സിനിമകൾ അണിയറയിൽ ഒരുങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.

  സ്റ്റുഡന്റ് ഓഫ് ദ ഇയർ എന്ന സിനിമയിലൂടെയാണ് സിദ്ധാർത്ഥ് മൽഹോത്ര അഭിനയ രം​ഗത്തേക്ക് കടക്കുന്നത്. പിന്നീട് കപൂർ ആന്റ് സൺസ്, ഏക് വില്ലൻ, ബാർ ബാർ ദേഖോ, മിഷൻ മജ്നു, ഹസീ തോ ഫസീ തുടങ്ങി നിരവധി സിനിമകളിൽ സിദ്ധാർത്ഥ് നായകനായെത്തി.

  കബീർ സിം​ഗ്, ലസ്റ്റ് സ്റ്റോറീസ് എന്നീ സിനിമകളിലൂടെയാണ് കിയാര ബോളിവുഡിൽ ശ്രദ്ധിക്കപ്പെടുന്നത്. ബൂൽ ബുലയ്യ 2, ജ​ഗ് ജ​ഗ് ജീയോ എന്നീ രണ്ട് ഹിറ്റ് സിനിമകളുടെ വിജയത്തിളക്കത്തിൽ നിൽക്കുകയാണ് നടി.

  sidharth malhotra

  ഇപ്പോൾ സിദ്ധാർത്ഥും കിയാരയും തമ്മിലുള്ള പ്രണയത്തിന്റെ ഭാവി പ്രവചിച്ചിരിക്കുകയാണ് മുംബൈയിലെ ഒരു ജ്യോതിഷി. ഇരുവരും പ്രണയത്തിലാണെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ വിവാഹമുണ്ടാവുമെന്നാണ് പണ്ഡിത് ജ​ഗന്നാഥ് ​ഗുരുജി പറയുന്നത്. രാശി പ്രകാരം ഇരുവരും നല്ല പൊരുത്തമുള്ളവരാണ്. കിയാര വളറെ ആത്മാർത്ഥതയും നൻമയും ജീവിതം മുഴുവനായും ആസ്വദിക്കണം എന്നുമുള്ളവളാണ്.

  രാശി പ്രകാരം സിദ്ധാർത്ഥ് ഒരുപാട് ലക്ഷ്യങ്ങളുള്ളയാളും കഠിനാധ്വാനിയുമാണ്. ഇരുവരും തമ്മിൽ ഒന്നിക്കുന്നത് നല്ലതാണെന്നും ജോത്സ്യൻ പറയുന്നു. അവർ പ്രണയത്തിലാണെങ്കിൽ രണ്ട് വർഷത്തിനുള്ളിൽ വിവാഹം നടക്കാൻ സാധ്യതയുണ്ട്. പരസ്പരം നൽകുന്ന സ്ഥാനവും ബഹുമാനവും ആണ് അവരുടെ ബന്ധത്തെ മനോഹരമാക്കുന്നത്. ഇന്ന് ഈ നിലയിലെത്താൻ എത്ര മാത്രം കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അവർക്കറിയാമെന്നും ജോത്സ്യൻ പറയുന്നു. വിവാഹ ശേഷം രണ്ട് പേരും കരിയർ ഉപേക്ഷിക്കില്ല.

  kiara

  കിയറ അഭിനയത്തിൽ സ്വന്തം മനസ്സർപ്പിക്കുകയാണെങ്കിൽ അവൾ വിജയിക്കും. വിവാഹത്തിന് ശേഷം സിദ്ധാർത്ഥ് സിനിമാ നിർമാണത്തിലേക്ക് കടക്കാൻ സാധ്യതയുണ്ടെന്നും ഇദ്ദേഹം പറയുന്നു.

  ബോളിവുഡ് താരങ്ങളെ പറ്റി പ്രവചനങ്ങൾ നടത്തുന്ന ജ്യോതിഷിമാർ മുംബൈയിൽ നിരവധിയാണ്. താരങ്ങൾ ഇതൊന്നും കാര്യമാക്കാറില്ലെങ്കിലും ബി ടൗൺ മാധ്യമങ്ങൾ ഇത്തരം പ്രവചനങ്ങൾ വാർത്തയാക്കാറുണ്ട്. നേരത്തെ കത്രീന കൈഫ്, വിക്കി കൗശൽ, ഐശ്വര്യ റായ്, ദീപിക പദുകോൺ, പ്രിയങ്ക ചോപ്ര തുടങ്ങിയ താരങ്ങളെക്കുറിച്ചും ഇത്തരത്തിലുള്ള പ്രവചനങ്ങൾ വന്നിരുന്നു.

  Recommended Video

  ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam

  അടുത്തിടെ കോഫി വിത്ത് കരണിൽ സിദ്ധാർത്ഥ് അതിഥിയായി എത്തിയപ്പോഴും കിയാരയുമായുള്ള പ്രണയം ചർച്ചയായിരുന്നു. കിയാരയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് സിദ്ധാർത്ഥ് മറുപടി നൽകിയില്ല. കഴി‍ഞ്ഞ മാസം കിയാരയുടെ പിറന്നാൾ ആഘോഷത്തിന് ഇരുവരും ഒരുമിച്ച് ദുബായിലും പോയിരുന്നു.

  Read more about: sidharth malhotra kiara advani
  English summary
  An Astrologer Prediction About Kiara Advani And Sidharth Malhotra Horoscope Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X