For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇരട്ടക്കുട്ടികളല്ല, രണ്‍ബീറിന് ഒരു കുഞ്ഞിനുള്ള യോഗമേയുള്ളു; വീണ്ടും പ്രവചനവുമായി സെലിബ്രിറ്റി ജ്യോതിഷി

  |

  ബോളിവുഡിലെ ക്യൂട്ട് കപ്പിള്‍സായി അറിയപ്പെടുന്ന രണ്‍ബീര്‍ കപൂറും ആലിയ ഭട്ടും അവരുടെ ആദ്യ കണ്മണിയെ വരവേല്‍ക്കാന്‍ ഒരുങ്ങുകയാണ്. വിവാഹം കഴിഞ്ഞ് രണ്ട് മാസത്തിനുള്ളില്‍ താനൊരു അമ്മയാവുകയാണെന്ന് ആലിയ വെളിപ്പെടുത്തി. പിന്നാലെ ആശംസകള്‍ അറിയിച്ച് എത്തിയവര്‍ ജനിക്കാന്‍ പോവുന്ന കുഞ്ഞിനെ കുറിച്ചുള്ള പ്രതീക്ഷകള്‍ മുന്നോട്ട് വച്ചു.

  താരങ്ങള്‍ക്ക് ജനിക്കാന്‍ പോവുന്നത് ഇരട്ടക്കുട്ടികളാണെന്ന തരത്തിലും പ്രവചനം ഉണ്ടായി. പ്രശസ്തനായ ഒരു ജ്യോത്സനാണ് ഇവര്‍ക്ക് ഇരട്ടആണ്‍കുട്ടികള്‍ ജനിക്കുമെന്ന് പറഞ്ഞത്. എന്നാല്‍ അങ്ങനെയല്ലെന്ന് വാദിച്ച് മറ്റൊരാള്‍ കൂടി രംഗത്ത് വന്നിരിക്കുകയാണ്. അത്തരത്തില്‍ താരങ്ങളെ കുറിച്ച് പ്രചരിക്കുന്ന രസകരമായ ചില കഥകള്‍ വായിക്കാം..

  അടുത്തിടെ നടന്‍ രണ്‍ബീര്‍ കപൂര്‍ തനിക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചേക്കും എന്ന് പറഞ്ഞതാണ് ഈ വാര്‍ത്തകള്‍ക്കെല്ലാം അടിസ്ഥാനം. ഒരു മാധ്യമ പ്രവര്‍ത്തകയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം. ജീവിതത്തില്‍ നടക്കാന്‍ പോവുന്ന രണ്ട് സത്യവും ഒരു നുണയും പറയാനാണ് രണ്‍ബീറിനോട് ആവശ്യപ്പെട്ടത്. അതിലൊന്നായി നടന്‍ പറഞ്ഞതാണ് ഇരട്ടക്കുട്ടികളുടെ കാര്യം. ഇത് സത്യമാണോ അതോ നുണയാണോ എന്ന കാര്യത്തെ കുറിച്ച് ഇനിയും വ്യക്തത വന്നിട്ടില്ല.

  Also Read: 'മല്ലികയ്ക്കോ മക്കൾക്കോ അറിയാത്ത ഒത്തിരി ഇടപാടുകൾ സുകുമാരന് ഉണ്ടായിരുന്നു'; സുകുമാരനെ കുറിച്ച് നിർമാതാവ്!

  രണ്‍ബീര്‍ പറഞ്ഞത് സത്യമാണെങ്കില്‍ അവര്‍ക്ക് ഇരട്ടക്കുട്ടികള്‍ ജനിച്ചേക്കുമെന്ന പ്രചരണം വന്നു. ഇത്തരത്തില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുന്നത് അവസാനിപ്പിക്കണമെന്ന് രണ്‍ബീര്‍ മാധ്യമങ്ങളോട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടയിലാണ് സെലിബ്രിറ്റി ജ്യോതിഷിയായ പണ്ഡിറ്റ് ജഗന്നാഥ് ഗുരുജി രംഗത്ത് വരുന്നത്.

  'രണ്‍ബീറിനും ആലിയയ്ക്കും ഇരട്ടക്കുട്ടികള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണെന്നാണ് ഗുരുജി പറയുന്നത്. അവരുടെ നക്ഷത്രം അനുസരിച്ചാണ് അങ്ങനൊരു സാധ്യതയില്ലെന്ന് ഗുരുജി വെളിപ്പെടുത്തിയത്.

  Also Read: വിവാഹമോചന വാർത്തകൾക്കിടെ ഞാനിപ്പോഴും ഹാപ്പിയാണെന്ന് വീണ! മകനെ യാത്രയാക്കുന്ന വീഡിയോയുമായി നടി

  രണ്‍ബീറിന്റെ ജാതകത്തില്‍ അദ്ദേഹം വലിയ ശക്തനായി മാറുമെന്നും ജീവിതത്തില്‍ നടക്കുന്ന ഓരോ കാര്യങ്ങളും സന്തോഷമായിരിക്കുമെന്നുമാണ്. മാത്രമല്ല അദ്ദേഹത്തിന് ഒരു കുഞ്ഞ് ജനിക്കാനെ സാധ്യതയുള്ളുവെന്നും ഗുരുജി പറഞ്ഞു. എന്തായാലും ജ്യോതിഷിമാരുടെ പ്രവചനം കാരണം പൊറുതിമുട്ടിയിരിക്കുകയാണ് താരകുടുംബം.

  Also Read: 'എന്നേയും അവനേയും ഒരു മുറിയിലിട്ടാല്‍ മൂര്‍ച്ചയുള്ള വസ്തുക്കള്‍ മാറ്റി വെക്കണം'; നാഗ ചൈതന്യയെക്കുറിച്ച് സമാന്ത

  Recommended Video

  ഇതാ റോബിന്‍ രാധാകൃഷ്ണന്റെ രണ്ടാമത്തെ സിനിമ

  ആലിയ ഗര്‍ഭിണിയാണെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ ഇവര്‍ക്ക് ഇരട്ട ആണ്‍കുട്ടികള്‍ ജനിക്കുമെന്ന് മറ്റൊരു പ്രവചനം നടന്നിരുന്നു. അതും പ്രശസ്തനായ ഒരു ജ്യോതിഷിയാണെന്നുള്ളതാണ് ശ്രദ്ധേയം. എന്തായാലും കുറച്ച് മാസങ്ങള്‍ക്കുള്ളില്‍ ഇതിലേതാണ് സത്യമെന്നുള്ള കാര്യം എല്ലാവരും അറിയും. അതുവരെ താരദമ്പതിമാര്‍ക്ക് ആശംസകളും പ്രാര്‍ഥനയും നല്‍കാണെന്നാണ് ആരാധകരുടെ തീരുമാനം.

  English summary
  An Astrologer Predictions About Alia Bhatt's Pregnancy Goes Viral And Trending
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X