For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഗര്‍ഭിണിയാണെന്നറിഞ്ഞപ്പോള്‍ അദ്ദേഹം പറഞ്ഞത്! മുന്‍ഭര്‍ത്താവിന്റെ പ്രതികരണത്തെ കുറിച്ച് നടി

    |

    വിവാഹമോചനം ബന്ധങ്ങളെ ഒരു തരത്തിലും ബാധിക്കില്ലെന്നുള്ളതിന്റെ ഉത്തമ ഉദാഹരണമാണ് ബോളിവുഡ് താരങ്ങൾ. പ്രണയ തകർച്ചയ്ക്ക് ശേഷം മുഖം തിരിച്ചു നടക്കുന്നവർക്ക് താരങ്ങൾ ഉത്തമ മാതൃകയാണ്. ഡിവോഴ്സിനു ശേഷം പോലും പരസ്പര സ്നേഹവും ബഹുമാനവും ഇവർ വച്ചു പുലർത്താറുണ്ട്.

    ബോളിവുഡിൽ മികച്ച ഒരുപിടി സിനിമകൾ ഒരുക്കിയ സംവിധായകനാണ് അനുരാഗ് കശ്യപ്. ഇദ്ദേഹത്തിന്റെ മുൻഭാര്യയായ നടി കൽക്കി കൊച് ലിനു അമ്മയാകുന്നതിൽ ആശംസ നേർന്ന് സംവിധായകൻ രംഗത്തെത്തിയിരിക്കുകയാണ്. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താൻ അമ്മയാകാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്.

    മമ്മൂട്ടിയെ അപമാനിക്കാൻ ചിലർ ശ്രമിക്കുന്നു! അദ്ദേഹം കഷ്ടപ്പെട്ട് ചെയ്തതാണ്, വെളിപ്പെടുത്തി ടിനി

    കൽക്കി തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രക്ഷിതാക്കളുടെ കൂട്ടായ്മയിലേയ്ക്ക് സ്വാഗതം എന്നായിരുന്നു വിവരം അറിഞ്ഞപ്പോൾ അനുരാഗ് തന്നോട് പറഞ്ഞത്. എന്തെങ്കിലും സഹായം വേണമെങ്കിൽ തന്നെ അറിയിക്കണമെന്നും അദ്ദേഹം പറഞ്ഞുവെന്നും നടി വെളിപ്പെടുത്തി. 2011 ൽ വിവാഹിതരായ ഇവർ 2015 ൽ ബന്ധം വേർ പിരിയുകയായിരുന്നു. ഡിവോഴ്സിനു ശേഷം അടുത്ത ബന്ധമാണ് ഇരുവരും കാത്ത് സൂക്ഷിക്കുന്നത്.

    അമ്മ ജീവിതത്തെ കുറിച്ച് താനിയ്ക്ക് ചില കാര്യങ്ങളൊക്കെ അറിയാമെന്നും കൽക്കി പറഞ്ഞു. അനുരാഗിന്റെ മകൾ ആലിയ തന്റെ മുന്നിലാണ് വളർന്നത്. അതിനാൽ തന്നെ അമ്മമാർ ചെയ്യുന്ന ജോലികളെ കുറിച്ച് കുറിച്ചു കാര്യങ്ങൾ തനിയ്ക്ക് അറിയാമെന്നും കൽക്കി പറഞ്ഞു. ആനുരാഗ് കാശ്യപിന്റേയും ആദ്യ ഭാര്യ ആരതി ബജാജിയുടേയും മകളാണ് ആലിയ. 1997 ൽ വിവാഹിതരായ ഇവർ 2009 ൽ വേർപിരിയുകയായിരുന്നു.

    ഗർഭധാരണം തന്റെ സ്വാഭാവത്തിൽ ഏറെ സ്വാധീനം ചെലുത്തിയുണ്ടെന്ന് കൽക്കി അഭിമുഖത്തിൽ പറഞ്ഞു. ശരീരത്തിന്റെ ഓരോ മാറ്റവും താൻ ആസ്വദിക്കുന്നുണ്ട്. കൂടുതൽ ക്ഷമ പ്രകടിപ്പിച്ചു തുടങ്ങിയിട്ടുണ്ട്. കാര്യങ്ങളിൽ കൂടുതൽ ക്ഷമയെടുത്താണ് പ്രതികരിക്കാറുളളത്. ഇതെല്ലാം ഗർഭധാരണത്തിലൂടെ കൈവന്നതാണ്. മാതൃത്വം ഒരു വ്യക്തി എന്ന നിലയിൽ പുതിയ കാഴ്ച പകർന്നു തരുന്നതാണെന്ന് കൽക്കി പറഞ്ഞു.

    ഹിന്ദുസ്ഥാൻ ടൈസിന് നൽകിയ അഭിമുഖത്തിലാണ് അമ്മയാകാൻ പോകുന്ന വിവരം വെളിപ്പെടുത്തിയത്. ഗായ് ഹോഷ്ബർഗ് എന്ന ഇസ്രയേൽ പിയാനിസ്റ്റുമായി കഴിഞ്ഞ രണ്ടു കൊല്ലമായി താൻ പ്രണയത്തിലായിരുന്നു , ഇപ്പോൾ താൻ അഞ്ച് മാസ ഗർഭിണിയാണെന്നും താരം പറഞ്ഞു. സർവ്വ സ്വതന്ത്രനായിട്ടാകും കുഞ്ഞിനെ വളർത്തുകയെന്നും കൽക്കി പറഞ്ഞു. ലിംഗഭേദത്തിന് അതീതമായ മുന്നേറ്റത്തിന്റെ ഭാഗമാവണം കുഞ്ഞ്. കുട്ടിയ്ക്ക് ഇതുവരെ പേര് പോലും കണ്ടെത്തിയിട്ടില്ലെന്നു താരം പറഞ്ഞു.

    ജല പ്രസവമാണ് താൻ ആഗ്രഹിക്കുന്നത്.. ഇതിനായി ഗോവയിലേയ്ക്ക് വരാൻ ഉദ്യോശിക്കുന്നുണ്ടെന്നും കൽക്കി അഭിമുഖത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. മാത്യത്വം ഒരു വ്യക്തി എന്ന നിലയിൽ ഒരു പുതിയൊരു ഉൾക്കാഴ്ച പകർന്നു നൽകുന്നുണ്ട്. ഇപ്പോഴും ജോലി ചെയ്യണമെന്ന് തനിയ്ക്ക് ആഗ്രഹമുണ്ട്. എന്നാൽ ഇപ്പോൾ ജോലിയെ ഒരു മത്സരമായിട്ടല്ല സമീപിക്കാറുളളത്. നമ്മളെ തന്നെ പരിപാലിക്കുന്ന ഒന്നായിട്ടാണ് ജോലിയെ കാണുന്നതെന്നും കൽക്കി പറഞ്ഞു.

    English summary
    Anurag Kashyap's Reaction about Kalki Koechlin Pregnancy
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X