twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    അനുഷ്കയുടെ 'പാരി'ക്ക് പാകിസ്താനിൽ വിലക്ക്! ചിത്രം ഇസ്ലാമിക് മൂല്യങ്ങൾക്ക് വിരുദ്ധം...

    മുസ്ലീം മതവിരുദ്ധതയും ദുർമന്ത്രവാദവും പ്രോൽസാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്.

    |

    വിവാഹത്തിനു ശേഷം പുറത്തിറങ്ങിയ അനുഷ്ക ശർമയുടെ ഹൊറൽ ചിത്രമായിരുന്നു പരി. ചിത്രത്തിൽ അനുഷ്ക കിടിലൻ പ്രകടനമായിരുന്നു. താരത്തിന് അഭിനന്ദനമായി ഇന്ത്യൻ സിനിമ ലോകം വരെ രഗത്തെത്തിയിരുന്നു. ചിത്രം കണ്ടതിനു ശേഷം പ്രിയ പത്നിയ്ക്ക് അഭിനന്ദവുമായി
    ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വിരാട് കോലി എത്തിയിരുന്നു.

    anushka

    എന്നാൽ ഇപ്പോൾ അനുഷ്കയുടെ ചിത്രത്തിനെതിരെ പാകിസ്താൻ രംഗത്തെത്തിയിട്ടുണ്ട്. ചിത്രം പാകിസ്താനിൽ നിരോധിച്ചിട്ടുമുണ്ട്. മുസ്ലീം മതവിരുദ്ധതയും ദുർമന്ത്രവാദവും പ്രോൽസാഹിപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് വിലക്കേർപ്പെടുത്തിയത്. കൂടാതെ പരിയിൽ ഖുറാൻ വചനങ്ങൾ ചിത്രത്തിൽ ഉപയോഗിച്ചാണ് നിരോധനത്തിന് കാണമായതെന്ന് പാക് സെൻസർ ബോർഡിനെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോർട്ട് ചെയ്യുന്നുണ്ട്.

    ഹൊറർ ചിത്രം

    ഹൊറർ ചിത്രം

    പൂർണ്ണമായും ഹൊറർ മൂടിൽ പുറത്തിറങ്ങിയ അനുഷ്ക ചിത്രമാണ് പാരി. പ്രേക്ഷകരെ പേടിപ്പെടുത്തുന്ന തരത്തിലാണ് അനുഷ്കയുടെ ചിത്രത്തിലെ പ്രകടനം.

    ദുർമന്ത്രവാദം

    ദുർമന്ത്രവാദം

    ദുർമന്ത്രവാദത്തെ പ്രോൽസാഹിപ്പിക്കുന്ന തരത്തിലാണ് ചിത്രം ഒരിക്കിയിരിക്കുന്നതെന്നും പാക് സെൻസർ ബോർഡ് അഭിപ്രായപ്പെട്ടു. ചിത്രത്തിൽ ഖുറാൻ വചനങ്ങൾ ദുർമന്ത്രവാദത്തിന് ഉപയോഗിക്കുന്നുവെന്നാണ് ഇവരുടെ വാദം.

    ഇസ്ലാമിക് മൂല്യം‌

    ഇസ്ലാമിക് മൂല്യം‌

    അനുഷ്കയുടെ പാരിയുടെ തിരക്കഥയും സംഭാഷണവും ഇസ്ലാമിക് മൂല്യങ്ങൾക്ക് വിരുദ്ധമാണെന്നും സെൻസർ ബോർഡ് വ്യക്തമാക്കുന്നുണ്ട്. തങ്ങളുടെ സംസ്കാരത്തിനും ഇസ്ലാമിക് ചരിത്രങ്ങൾക്കും ചിത്രം എതിരായതു കൊണ്ടാണ് ചിത്രം നിരോധിക്കുന്നതെന്ന് പാക് സെൻസർ ബോർഡ് വിശദീകരണവും നൽകിയിട്ടുണ്ട്.

    സ്വാഗതം ചെയ്ത അധികൃതർ

    സ്വാഗതം ചെയ്ത അധികൃതർ

    അതേസമമയം സിനിമയെ നിരോധിക്കാനുള്ള സെൻസർ ബോർഡ് തീരുമാനത്തെ പാക് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ സ്വാഗതം ചെയ്യുന്നുണ്ട്. . രാജ്യത്തിന്റെ മതവിശ്വാസത്തിനും സംസ്‌കാരത്തിനും വിരുദ്ധമായ സിനിമ നിരോധിച്ചത് ശരിയായ തീരുമാനമാണെന്നാണ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് അസോസിയേഷന്റെ നിലപാട്. കൂടാതെ പാരിക്ക് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് പണം തിരികെ നല്‍കുമെന്ന് പാകിസ്താനിലെ പ്രമുഖ തീയേറ്റര്‍ കമ്പനിയായ ന്യൂപ്ലെക് സിനിമാസ് അറിയിച്ചു.

    വലുതായി പേടിപ്പിക്കാതെ പാറി പറന്ന് അനുഷ്കയുടെ പരി- റിവ്യൂ!വലുതായി പേടിപ്പിക്കാതെ പാറി പറന്ന് അനുഷ്കയുടെ പരി- റിവ്യൂ!

    ലക്ഷണമൊത്തൊരു ഹൊറര്‍ സിനിമ! മാലാഖയല്ല യക്ഷിയായി അനുഷ്‌ക, അഭിമാനം തോന്നുന്നുവെന്ന് വിരാട് കോലി!ലക്ഷണമൊത്തൊരു ഹൊറര്‍ സിനിമ! മാലാഖയല്ല യക്ഷിയായി അനുഷ്‌ക, അഭിമാനം തോന്നുന്നുവെന്ന് വിരാട് കോലി!

     ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!! ആരാധകർ കാത്തിരുന്ന ആ നിമിഷം വന്നെത്തി! ആദിയ്ക്ക് ശേഷം പ്രണവ് വീണ്ടും വെള്ളിത്തിരയിൽ!!

    English summary
    Anushka Sharma's 'Pari' banned in Pakistan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X