For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്നിട്ട് ഞാനതെല്ലാം വിറ്റ് കാശാക്കും; അനുഷ്‌ക ഷാരൂഖില്‍ നിന്നും അടിച്ചുമാറ്റാന്‍ ആഗ്രഹിക്കുന്നത്

  |

  ബോളിവുഡിലെ താരറാണിയാണ് അനുഷ്‌ക ശര്‍മ്മ. ഷാരൂഖ് ചിത്രത്തിലൂടെ നായികയായി എത്തിയ അനുഷ്‌ക ഇന്ന് അഭിനേത്രി മാത്രമല്ല. ഈയ്യിടെ പുറത്തിറങ്ങിയ, വലിയ ചര്‍ച്ചയായി മാറിയ പാതാള്‍ ലോക്, ബുള്‍ബുള്‍ തുടങ്ങിയ സീരിസിന്റേയും സിനിമകളുടേയുമൊക്കെ നിര്‍മ്മാതാവാണ്. തന്റെ 25-ാം വയസില്‍ നിര്‍മ്മാണ കമ്പനി തുടങ്ങിയ അനുഷ്‌കയും ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്ലിയും തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വലിയ വാര്‍ത്തയായിരുന്നു.

  കണ്‍മണി ഇത്രയും മാസ് ആയിരുന്നോ? ചിത്രങ്ങള്‍ കണ്ടവര്‍ ചോദിക്കുന്നു

  ഷാരൂഖ് ഖാനൊപ്പം കരിയര്‍ തുടങ്ങിയ താരമാണ് അനുഷ്‌ക. ഷാരൂഖിനൊപ്പം നിരവധി സിനമകള്‍ ചെയ്യുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ഷാരൂഖുമായി വളരെ അടുപ്പവും അനുഷ്‌ക കാത്തുസൂക്ഷിക്കുന്നുണ്ട്. രണ്ടു പേരും ബോളിവുഡിലെ താരകുടുംബത്തില്‍ നിന്നുമല്ലാതെ വരികയും സ്വന്തമായൊരു ഇടം നേടുകയും ചെയ്തവരാണ്. ഈ നിലയിലും ഷാരൂഖിനോട് തനിക്ക് വലിയ ബഹുമാനമാണെന്നാണ് അനുഷ്‌ക പറയുന്നത്.

  ഇങ്ങനെയൊക്കെ ആണെങ്കിലും പരസ്പരം കളിയാക്കാന്‍ രണ്ടു പേരും യാതൊരു മടിയും കാണിക്കാറില്ല. ഇതിനൊരു ഉദാഹരണമാണ് 2016 ല്‍ യതോം കി ബാരാത് എന്ന പരിപാടിയില്‍ നിന്നുമുള്ള രംഗങ്ങള്‍. ഷോയിലെ അതിഥികളായാണ് ഷാരൂഖും അനുഷ്‌കയുമെത്തിയത്. ഷാരൂഖ് ഖാനില്‍ നിന്നും എന്തെങ്കിലും മോഷ്ടിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ അതെന്താകുമെന്നായിരുന്നു ചോദ്യം. ഇതിന് അനുഷ്‌ക നല്‍കിയ മറുപടി അദ്ദേഹത്തിന്റെ വാച്ചുകള്‍ എന്നായിരുന്നു. എന്നിട്ട് താനതെല്ലാം വില്‍ക്കുമെന്നും അനുഷ്‌ക പറഞ്ഞു.

  വീണ്ടും ഒരുപാട് വസ്തുക്കള്‍ അനുഷ്‌ക പട്ടികപ്പെടുത്തുന്നുണ്ട്. ഷാരൂഖിന്റെ വീട് ആയ മന്നത്തും തീര്‍ച്ചയായും ലിസ്റ്റിലുണ്ടെന്നാണ് അനുഷ്‌ക പറയുന്നത്. അതെ, എന്നിട്ട് ഞാനും കുടുംബവും വാനിറ്റി വാനില്‍ കിടന്നുറങ്ങുമെന്നായിരുന്നു ഇതിനോടുള്ള ഷാരൂഖിന്റെ പ്രതികരണം. ഷാരൂഖ് ചിത്രം രബ് നേ ബനാ ദി ജോഡി എന്ന ചിത്രത്തിലൂടെയായിരുന്നു അനുഷ്‌കയുടെ അരങ്ങേറ്റം. പിന്നീട് ജബ് തക് ഹേ ജാന്‍, ജബ് ഹാരി മെറ്റ് സേജല്‍, സീറോ എന്നീ ചിത്രങ്ങളിലും ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.

  ഈയ്യടുത്തായിരുന്നു അനുഷ്‌കയ്ക്കും വിരാട് കോഹ്ലിയ്ക്കും കുഞ്ഞ് പിറന്നത്. വാമിക എന്നാണ് മകള്‍ക്ക് താരങ്ങള്‍ പേരിട്ടിരിക്കുന്നത്. നിലവില്‍ വിരാടിനൊപ്പം യുകെയിലാണ് അനുഷ്‌കയും വാമികയുമുള്ളത്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുകയാണ്. വിരാടിനൊപ്പമുള്ള ചിത്രങ്ങള്‍ അനുഷ്‌ക സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.

  Also Read: ശില്‍പ കുടുംബ തകര്‍ത്തെന്ന് ആദ്യ ഭാര്യ; ശില്‍പ ഷെട്ടി-രാജ് കുന്ദ്ര പ്രണയവും വിവാഹവും!

  ഉറക്കം പോയെങ്കിലും ഞങ്ങള്‍ സന്തുഷ്ടരാണെന്ന് വിരുഷ്‌ക | FilmiBeat Malayalam

  ഷാരൂഖും അനുഷ്‌കയും അവസാനമായി അഭിനയിച്ച് പുറത്തിറങ്ങിയ സിനിമ സീറോയാണ്. ചിത്രത്തിന്റെ പരാജയത്തിന് പിന്നാലെ ഷാരൂഖ് അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുകയായിരുന്നു. ഇപ്പോള്‍ തിരിച്ചുവരവിനുള്ള ഒരുക്കത്തിലാണ് ഷാരൂഖ്. പഠാന്‍ ആണ് തിരിച്ചുവരവ് ചിത്രം. ജോണ്‍ എബ്രഹാം, ദീപിക പദുക്കോണ്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കുഞ്ഞിന്റെ ജനനത്തെ തുടര്‍ന്ന് അഭിനയത്തില്‍ നിന്നും ഇടവേളയെടുത്ത അനുഷ്‌കയും ഉടനെ തന്നെ തിരികെ വരുമെന്നാണ് അറിയിച്ചിരിക്കുന്നത്.

  Read more about: anushka sharma shahrukh khan
  English summary
  Anushka Sharma Says She Would Like To Steal This From Shahrukh Khan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X